World

    • റാഫയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍; രണ്ട് ബന്ദികളെ ഹമാസില്‍ നിന്നും മോചിപ്പിച്ചു

      ഗാസ: ദക്ഷിണ ഗാസയിലെ റഫാ സിറ്റിയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. ഫെര്‍ണാണ്ടോ സൈമന്‍ മാര്‍മന്‍, ലൂയിസ് ഹാര്‍ എന്നിവരെയാണ് ഹമാസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സൈനിക നീക്കം നടന്നത്. റഫയിലെ ദക്ഷിണ അതിര്‍ത്തിയിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേര്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു.ഇനിയും  നൂറിലധികം പേര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

      Read More »
    • പകല്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍, രാത്രിയില്‍ ഹമാസ് ഭീകരൻ

      ഗാസ: അല്‍ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്ബില്‍ നിന്ന് മുഹമ്മദ് വാഷയുടെ ഒരു ലാപ്ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിന്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനന്റ് അവിചയ് അദ്രെയ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തർ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അല്‍ ജസീറ.   ഹമാസ് കമാൻഡറെന്ന നിലയില്‍ വാഷയുടെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങള്‍ ലാപ്ടോപ്പില്‍ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബർ 7 ന്റെ ആക്രമണത്തില്‍ ഹമാസ് ഭീകരർ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും 32 കാരനായ റിപ്പോർട്ടർ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചത്.   അല്‍ ജസീറ പത്രപ്രവർത്തകനായ മുഹമ്മദ് വാഷയുടെ ഗാസ മുനമ്ബില്‍ നിന്ന് ലഭിച്ച ഒരു ലാപ്ടോപ്പ് ഐഡിഎഫ് പരിശോധിച്ചു. ഹമാസ് കമാൻഡറാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളുണ്ട്, അദ്രെയ് വ്യക്തമാക്കി. അല്‍ ജസീറയെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ടുള്ള…

      Read More »
    • പരക്കെ മഴ: യു.എ.ഇയിൽ സ്‌കൂൾ, കോളജ്, നഴ്‌സറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചു; ജാഗ്രതയോടെ  രാജ്യം

          ഇന്നലെ മുതൽ (തിങ്കൾ)  യു.എ.ഇയിൽ വിദ്യാർഥികള്‍ക്ക് ഓൺലൈൻ പഠനം ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെ എച്ച് ഡി എ (KHDA – Knowledge and Human Development Authority) നിര്‍ദേശം നല്‍കി. അസ്ഥിരമായ കാലാവസ്ഥയില്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഫ്‌ളെക്‌സിബിള്‍ പഠന ഓപ്ഷനുകള്‍ പരിഗണിക്കാന്‍ അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ വെളിച്ചത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (NCEMA) നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച, ഞായർ മുതല്‍ ചൊവ്വ വരെ ചില പ്രദേശങ്ങളില്‍ കനത്ത മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും താപനിലയില്‍ വരാനിരിക്കുന്ന ഇടിവിനെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അതോറിറ്റി വീണ്ടും സ്ഥിരീകരിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് താമസക്കാരെ അറിയിച്ചു. വാഹനമോടിക്കുന്നവരോട് അതീവ…

      Read More »
    • വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ 

      ഗുരുവായൂർ: വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ. ഇരിങ്ങാലക്കുട കണേങ്ങാടൻ വീട്ടില്‍ പുഷ്പന്റെ മകൻ സന്ദീപാണ് ഗുരുവായൂരപ്പന്റെ മുന്നില്‍ ലണ്ടൻ സ്വദേശിനിയുടെ കഴുത്തില്‍ താലി ചാർത്തിയത്. ലണ്ടൻ സ്വദേശി അഡ്രിയാൻ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസായിരുന്നു വധു. ഗുരുവായൂരില്‍ വിവാഹം നടത്തുന്നതിന് മുന്നോടിയായി കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ച്‌ ഗൗരി എന്ന പേര് സ്വീകരിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഒമ്ബത് വർഷമായി ലണ്ടനില്‍ ഇൻഫോസിസില്‍ ഡയറക്ടർ ഓപ്പറേഷൻസായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗൗരി ലണ്ടൻ ആമസോണില്‍ ചീഫ് മാനേജരാണ്.

      Read More »
    • ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ച മലയാളിയടക്കം 8 ഇന്ത്യക്കാരെയും വിട്ടയച്ചു

           ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് വധശിക്ഷ റദ്ദാക്കി  തടവു ശിക്ഷ ശിക്ഷ നൽകുകയും ചെയ്ത 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥർക്കും  മോചനം. ഖത്തറില്‍ തടവിലായിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ  വിധിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്തര്‍ അമിര്‍ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ”ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ…

      Read More »
    • യുഎസ് ആക്രമണം ; യെമനിൽ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി  ഹൂതികള്‍

      സൻഅ: യുഎസ് ആക്രമണത്തില്‍ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യെമനിലെ ഹൂതികള്‍. ശനിയാഴ്ച തലസ്ഥാനമായ സൻഅയിൽ പൊതു ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗിക മാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണത്തിലായിരുന്നു മരണങ്ങൾ.ഹൂതി കേന്ദ്രങ്ങൾക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

      Read More »
    • ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടു

      ഗാസ: റാഫയിലെ ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ സ്‌കൂളിന് നേർക്കായിരുന്നു ആക്രമണം.ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയിലായി ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി  അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ ആക്രമണം. നൂറുകണക്കിന് മീറ്ററുകള്‍ നീണ്ട് കിടക്കുന്നതാണ് ഈ തുരങ്കമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.പലസ്തീനികള്‍ക്കുള്ള സഹായ കേന്ദ്രത്തെ ഹമാസ് ചൂഷണം ചെയ്യുന്നതിന്റെ പുതിയ തെളിവാണിതെന്നും ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ് നേരത്തെ നില്‍ക്കുന്നത്. ഇവര്‍ക്കുള്ള ഫണ്ടിംഗ് പല രാജ്യങ്ങളും ആരോപണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. യുഎന്‍ ഏജന്‍സിയുടെ സ്റ്റാഫുകള്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ തന്നെ ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം.   ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാഫ മേഖലയില്‍ മൂന്നോളം…

      Read More »
    • അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് 

      അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ  നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം.   ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.…

      Read More »
    • ഇസ്രായേല്‍ ഫുട്ബോളിനെ വിലക്കണം; ഫിഫയോട് ആവശ്യം ഉന്നയിച്ച്‌ ഇറാൻ

      ടെഹ്റാൻ: ഇസ്രായേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്‍. ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവസാനമുണ്ടാകണം. പാവപ്പെട്ട പൗരന്മാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇറാന്റെ ഫിഫയോടുള്ള അഭ്യര്‍ത്ഥന.   കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. വ്യോമാക്രമണത്തില്‍ ഉള്‍പ്പടെ 1,160 പേരോളം യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.   ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

      Read More »
    • 16 ശരീഅ നിയമം റദ്ദാക്കി മലേഷ്യൻ സുപ്രീംകോടതി

      ക്വലാലംപുർ:   16 ശരീഅത്ത് നിയമങ്ങള്‍ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും  ഇത്തരം നിയമനിർമാണത്തിന് ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ റദ്ദാക്കിയത്. സ്വവർഗരതി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍ കൈവശംവെക്കല്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ് റദ്ദാക്കിയത്. ഇസ്‍ലാം സെമലേഷ്യ പാർട്ടിയാണ് ഈ‌ നിയമങ്ങൾ കൊണ്ടുവന്നത്.ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുല്‍ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.

      Read More »
    Back to top button
    error: