World
-
സക്ക് ബക്ക്‌സ്: ഫെയ്‌സ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി വരുന്നു
ആദ്യം ലിബ്രയെന്നും പിന്നീട് ഡൈം എന്നും പേര് മാറ്റിയ ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി പദ്ധതി മാതൃസ്ഥാപനം മെറ്റ ഉപേക്ഷിച്ചിരുന്നു. ആഗോള തലത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് നേരിടാന്‍ ഇടയുള്ള എതിര്‍പ്പ് മുന്നില്‍ കണ്ടാണ് ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിന്മാറ്റം എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഫേസ്ബുക്ക് വീണ്ടും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മെറ്റ ജീവനക്കാര്‍ക്കിടയില്‍ സക്ക് ബക്ക്സ് എന്ന് വിളിക്കപ്പെടുന്ന ഒരു ഡിജിറ്റല്‍ മണി കമ്പനി വികസിപ്പിക്കുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി പരിഗണിക്കുന്നുണ്ടെന്നും കമ്പനി വികസിപ്പിക്കുന്ന മെറ്റാവേഴ്സില്‍ സാമ്പത്തിക സേവനങ്ങളും പേയ്മെന്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നും ആണ് വിഷയത്തില്‍ എഎഫ്പി വാര്‍ത്ത ഏജന്‍സിയോടെ മെറ്റ വക്താവ് പ്രതികരിച്ചത്. ഒരു പക്ഷെ മെറ്റാവേഴ്സിലെ സാമ്പത്തിക ഇടപാടുകള്‍ക്കായി ആവും സക്കര്‍ബര്‍ഗും സംഘവും പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍…
Read More » -
ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി: വിശ്വാസ വോട്ട് തേടണം
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. പാക് ദേശീയ അസംബ്ലി പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് ഇമ്രാന്‍ഖാനെതിരായി വിധി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പാകിസ്താന്‍ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്താന്‍ സുപ്രിംകോടതി വിധിച്ചു ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് എപ്പോൾ നടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു. <span;>ശനിയാഴ്ച 10.30ന് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടത്തണമെന്നും അതു കൂടാതെ സഭ പിരിച്ചു വിട്ട നടപടി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.
Read More » -
ആഫ്രിക്കയിലെ ചെഗുവേരയെ കൊലപ്പെടുത്തിയ ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം
ആഫ്രിക്കയിലെ ചെഗുവേര എന്നറിയപ്പെടുന്ന തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം തടവ്. 1987-ലാണ് തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ കംപോറെ കൊലപ്പെടുത്തിയത്. അഴിമതിയും കൊളോണിയൽ സ്വാധീനവും തടയുമെന്ന ഉറപ്പിൽ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു സൻകാര. സൻകാരയുടെ ഭരണം അട്ടിമറിച്ചായിരുന്നു കൊലപാതകം. മുൻ യുദ്ധവിമാന പൈലറ്റായ 1983ലാണ് ബുർക്കിന ഫാസോയിൽ അധികാരമേറ്റത്. പിന്നീട് നാല് വർഷത്തിന് ശേഷം അട്ടിമറിയിലൂടെ സൻകാരയുടെ ഭരണം ബ്ലെയ്സ് കംപോറെ പിടിച്ചെടുത്തു. തലസ്ഥാനമായ ഔഗാഡൗഗിൽ വച്ച് വെടിവയ്പിലൂടെയാണ് സൻകാരയെ കൊലപ്പെടുത്തുന്നത്. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ചെലവ് ചുരുക്കൽ നടപടികളിലൂടേയും അദ്ദേഹം ജനപ്രിയനായിരുന്നു. സ്ത്രീപക്ഷ നിയമങ്ങൾ നടപ്പാക്കിയും പോളിയോ പോലുള്ള പകർച്ചവ്യാധികൾക്കെതിരായ കുത്തിവയ്പുകൾ വ്യാപകമാക്കിയും പ്രവർത്തന മികവ് തെളിയിച്ചു.
Read More » -
വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് യുഎസ് ഉപരോധം
റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യുഎസ്. പുടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവർക്കും മുൻ ഭാര്യ ലിയൂഡ്മില ഷ്ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇത് കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെ മകൾ, ഭാര്യ, മുൻ പ്രധാനമ ന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായിൽ മിസ്ഹസ്റ്റിൻ എന്നിവരെയും വിലക്ക് പട്ടികയിൽ യുഎസ് ഉൾപ്പെടുത്തി. പുടിന്റെ സ്വത്തുവകകൾ കുടുംബാംഗങ്ങളിൽ പലരുടെയും പേരിൽ ഒളിപ്പിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെർ ബാങ്ക്, ആൽഫാ ബാങ്ക് എന്നിവയിൽ യുഎസ് പൗരന്മാർ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് കൂട്ടിച്ചേർത്തു.
Read More » -
അടങ്ങാതെ ജനരോഷം, രാജിവയ്ക്കാതെ മഹിന്ദ; മൂല്യമിടിഞ്ഞ് ലങ്കന്‍ കറന്‍സി
കൊളംബോ: സാമ്പത്തികപ്രതിസന്ധിയില്‍ ആടിയുലയുന്ന ശ്രീലങ്കയില്‍ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. 42 എംപിമാര്‍ ഭരണ മുന്നണി വിട്ടതോടെ രജപക്‌സെ സഹോദരന്മാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ രാജി ആവശ്യം സര്‍ക്കാര്‍ തള്ളി. കനത്ത പ്രതിഷേധം കാരണം പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു. ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കന്‍ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവില്‍ രാജ്യത്തെ കറന്‍സി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയില്‍ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകള്‍ പോലും ശ്രീലങ്കയില്‍ ഇപ്പോള്‍ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവര്‍ണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയില്‍ നാഥന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇന്നും പ്രധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമായിരുന്നു.
Read More » -
‘ഒരു പങ്കാളി മതി’, ഒമ്പത് ഭാര്യമാരിൽ ഒരാൾ വേർപിരിഞ്ഞു; രണ്ട് പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആർതർ
ഒമ്പത് യുവതികളെ വിവാഹം ചെയ്ത ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ. കഴിഞ്ഞ വർഷം തന്റെ ആദ്യ ഭാര്യ ലുവാന കസാക്കിക്കൊപ്പം എട്ട് യുവതികളെ കൂടി കൂടക്കൂട്ടിയ അതേ ആർതർ തന്നെ. ഫ്രീ ലവ് എന്ന ആശയത്തിൽ ആകൃഷ്ടനായി ഒമ്പത് വിവാഹം ചെയ്ത ആർതറിന്റെ ഒരു ഭാര്യ വിവാഹ മോചിതയാവുകയാണെന്നാണ് പുതിയ വാർത്ത. ഒമ്പത് പേരിൽ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. എന്നാൽ ആർതർ വീണ്ടും മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണ്. അഗതയ്ക്ക് പകരം ഒന്നല്ല, രണ്ടുപേരെയാണ് ആർതർ വിവാഹം ചെയ്യാനൊരുങ്ങുന്നത്. അഗതയുടെ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായി ആർതർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതിൽ അർഥമില്ല. ഈ വേർപാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ…
Read More » -
തകരുന്ന പാക്കിസ്ഥാൻ, വളരുന്ന മതതീവ്രവാദം
നിതിൻ രാമചന്ദ്രൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലത്തു മാത്രം രൂപംകൊണ്ട ഒരാശയമായിരുന്നു, ഇന്ത്യയിലെ മുസ്ലീങ്ങൾക്കു മാത്രമായി പാക്കിസ്ഥാൻ എന്നൊരു രാജ്യം വേണം എന്നത്. മുഹമ്മദ് അലി ജിന്ന എന്ന ശക്തനായ നേതാവിന്റെ പിടിവാശി എന്ന ഒറ്റ കാരണം കൊണ്ട്, 1947 ൽ ഇന്ത്യയെ വെട്ടി മുറിച്ച് പാക്കിസ്ഥാൻ ജന്മമെടുത്തു. 1971 ൽ, കിഴക്കൻ പാക്കിസ്ഥാൻ, ഇന്ത്യൻ സഹായത്തോടെ തന്നെ, ബംഗ്ളദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി. ഇന്ന് നാം അറിയുന്ന പാക്കിസ്ഥാൻ അഥവാ പഴയ പടിഞ്ഞാറൻ പാക്കിസ്ഥാൻ, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ഒരു തിരിച്ചു കയറ്റം ഉണ്ടാകുമോ എന്നു തന്നെ സംശയം. മുഹമ്മദ് അലി ജിന്ന, മുസ്ലിം രാജ്യമായാണ് പാക്കിസ്ഥാനെ സങ്കൽപ്പിച്ചതെങ്കിലും, എല്ലാ മതത്തേയും ഉൾകൊണ്ടുകൊണ്ടുള്ള ഒരു സെക്കുലർ രാജ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. 1947 ൽ ഇന്ത്യയിൽ അധികാരത്തിൽ വരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ചില ഹിന്ദു ദേശിയ വാദികളുടെ കീഴിൽ ഇന്ത്യയിലെ…
Read More » -
ഭൂമിയിൽ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്ന് യു.എൻ
99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവാണന്നും ഭൂമിയിൽ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി.വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം പേർ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കോവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും വഴി വായുമലിനീകരണത്തിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു. വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന 2021ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്ലൈൻസിൽ (എക്യൂജിസ്) പറഞ്ഞിരുന്നു.
Read More » -
ഗുല്‍സാര്‍ അഹമ്മദ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി? പാകിസ്താനില്‍ ഇന്ന് നിര്‍ണായക ദിനം
ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ന് സുപ്രീം കോടതി എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ ഇന്നലെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതി തയാറായിരുന്നില്ല. ഇന്നും വാദം തുടരും. ഇതിന് ശേഷം ഉത്തരവ് ഉണ്ടാകുമോയെന്നാണ് അറിയാനുള്ളത്. അതിനിടെ കെയർ ടെക്കർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്‍റെ പേര് ഇമ്രാൻ ഖാൻ നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടി യോഗത്തിന് ശേഷമായിരുന്നു ഇമ്രാൻ ഗുൽസാറിന്‍റെ പേര് നിർദ്ദേശിച്ചതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇമ്രാൻ ഖാനാണ് കെയർ ടേക്കർ പ്രധാനമന്ത്രി. അതേസമയം പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഇമ്രാൻ ഖാനെതിരെ…
Read More » -
അധിനിവേശത്തിനിടെ ബലാത്സഗവും; റഷ്യക്കെതിരേ ഗുരുതര ആരോപണങ്ങള്‍
കീവ്: യുക്രൈനിലെ കീവില്‍ നിന്നുള്‍പ്പടെ റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. റഷ്യന്‍ പട്ടാളത്തിനെതിരേ ഗുരുതര ആരോപണവുമായി യുക്രൈന്‍ എം.പി രംഗത്തെത്തി. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തതായും സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തുകയും ചെയ്തതായി യുക്രൈന്‍ എം.പി. ലെസിയ വാസിലെങ്ക് ആരോപിച്ചു. പത്തുവയസ്സ് പോലും പിന്നിടാത്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് കുറിച്ചു. Russian soldiers loot, rape and kill. 10 y.o. girls with vaginal and rectal tears. Women with swastika shaped burns. Russia. Russian Men did this. And Russian mothers raised them. A nation…
Read More »