NEWSWorld

”2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യം”; മുന്നറിയിപ്പുമായി ഡെച്ചെ ബാങ്ക്

വാഷിങ്ടണ്‍: 2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ഡെച്ചെ ബാങ്കാണ് നിര്‍ണായക പ്രവചനം നടത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ്.

40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് യുഎസ് പണപ്പെരുപ്പമെത്തുമെന്നും പ്രവചനമുണ്ട്. അതേസമയം, അടുത്ത മൂന്ന് മീറ്റിങ്ങുകളിലും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ നടപടി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക.

പലിശനിരക്ക് ഉയര്‍ത്തിയാല്‍ കടമെടുപ്പിന് കൂടുതല്‍ ചെലവേറും. എന്നാല്‍, പലിശ നിരക്ക് ഉയര്‍ത്തിയാലും സാമ്പത്തിക മാന്ദ്യത്തിലേക്ക് യുഎസ് സമ്പദ്‌വ്യവസ്ഥ പോകില്ലെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ വിലയിരുത്തല്‍. ഡെച്ചെക്ക് പുറമേ ഗോള്‍ഡ്മാന്‍സാച്ചസും യുഎസില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം യുഎസില്‍ തൊഴിലില്ലായ്മ നിരക്കും ഉയരുമെന്ന് പ്രവചനമുണ്ട്. 3.6 ശതമാനത്തില്‍ നിന്നും തൊഴിലില്ലായ്മ നിരക്ക് 2024ല്‍ 4.9 ശതമാനം വരെ ഉയരുമെന്നാണ് ആശങ്ക.

Back to top button
error: