സ്വീഡനെയും ഫിൻലൻഡിനെയും ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് നാറ്റോ. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗാണ് ഇക്കാര്യം അറിയിച്ചത്.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ ചേരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചാൽ നടപടികൾ വേഗം പൂർത്തിയാക്കും. ഇരു രാജ്യങ്ങളും മേയ് മധ്യത്തിൽ അപേക്ഷ നല്കുമെന്നാണു റിപ്പോർട്ടുകൾ. അപേക്ഷ പരിഗണിക്കുന്നതിനിടെ റഷ്യ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൻ വേണ്ട സംരക്ഷണം നല്കുമെന്നും സ്റ്റോളൻബെർഗ് കൂട്ടിച്ചേർത്തു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണു സ്വീഡനിലെയും ഫിൻലൻഡിലെയും ജനങ്ങൾ മനസുമാറ്റി നാറ്റോയിൽ ചേരുന്നതിനെ അനുകൂലിക്കാൻ തുടങ്ങിയത്.