കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു. മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്‌തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.
ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാത്ത വേദനസംഹാരികള്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളെല്ലാം വിലക്കയറ്റത്തി-ന്റെ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി ചന്ന ജയസുമന പറഞ്ഞു. ഡിസംബറിനു ശേഷം ഇരട്ടിയായി വര്‍ധിച്ച ഇന്ധനവില തരണം ചെയ്യാന്‍ മരുന്നു വില വര്‍ധിപ്പിക്കുകയല്ലാതെ രക്ഷയില്ല എന്ന് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീലങ്കയു-ടെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ ഏകദേശം 30 ശതമാനമാണ്.