World
-
പാക്കിസ്ഥാന് സഹായവുമായി എഡിബി; 2.5 ബില്യണ്‍ ഡോളര്‍ അധിക വായ്പയായി നല്‍കും
പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെ 2.5 ബില്യണ്‍ യുഎസ് ഡോളര്‍ അധിക വായ്പയായി പാകിസ്ഥാന് നല്‍കുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) സൂചിപ്പിച്ചു. ഫോറെക്സ് കരുതല്‍ ശേഖരം കുറയുന്നതും തിരിച്ചടവ് വര്‍ദ്ധിക്കുന്നതും ഇറക്കുമതി ആവശ്യകതകളും കാരണം വിദേശ സഹായം വളരെ ആവശ്യമാണ്. ധനകാര്യ-റവന്യൂ സഹമന്ത്രി ഐഷ ഗൗസ് പാഷയും എഡിബി കണ്‍ട്രി ഡയറക്ടര്‍ യോങ് യേയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രാലയം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 2.5 ബില്യണ്‍ യുഎസ് ഡോളറിന്റെ അധിക പിന്തുണ എഡിബി സൂചിപ്പിച്ചു, അതില്‍ നിന്ന് 1.5 ബില്യണ്‍ മുതല്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ വരെ നിലവിലുള്ള കലണ്ടര്‍ വര്‍ഷത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
Read More » -
മതനിന്ദ ആരോപിച്ച് വിദ്യാർഥിനിയെ ചുട്ടുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
വാട്ട്സ് ആപ് ഗ്രൂപ്പിൽ പ്രവാചകനെക്കുറിച്ച് ഇട്ട പോസ്റ്റ് മതനിന്ദയാണെന്ന് ആരോപിച്ചു വിദ്യാർഥിനിയെ ചുട്ടുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ സോകോട്ടോയിലാണ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ ഒരു സംഘം സഹപാഠികൾ ചേർന്നു കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയും ഒടുവിൽ തീകൊളുത്തുകയും ചെയ്തത്. ഡെബോറ സാമുവൽ എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വിദ്യാർഥികളുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ഒരു മുസ്‌ലിം സഹപാഠി ഇട്ട പോസ്റ്റിനെ വിമർശിച്ചതാണ് മതനിന്ദയാണെന്ന് ആരോപണം ഉയരാൻ കാരണം. ഇതിൽ പ്രതിഷേധിച്ച് ഒരു സംഘം വിദ്യാർഥികൾ സംഘർഷം തുടങ്ങിയപ്പോൾ നേരിടാൻ പോലീസ് എത്തിയെങ്കിലും സംഘർഷം ശമിപ്പിക്കാനായില്ല. സ്കൂൾ സുരക്ഷാ ജീവനക്കാരും പോലീസും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിദ്യാർഥികൾ കല്ലും വടിയും ഉപയോഗിച്ചു വിദ്യാർഥിനിയെ മർദിച്ചു. തുടർന്ന് അവളെ തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിയെ തീകൊളുത്തിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അക്രമി സംഘത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരുണയ്ക്കായുള്ള പെൺകുട്ടിയുടെ നിലവിളിക്കു യാതൊരു പരിഗണനയും നൽകാതെയാണ്…
Read More » -
യുഎഇയിൽ സൃഷ്ടിച്ചത് സ്വപ്നതുല്യമായ വികസനം..
സ്വന്തം രാജ്യത്തെ സ്ഥിരതയുള്ള വികസനപാതയിൽ എത്തിച്ചശേഷമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങിയതെന്ന് നിസംശയം പറയാം. പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യന്‍റെ ചുവടുകളെ പിന്തുടർന്ന് 2004 ലാണ് ഭരണാധികാരിയായി അദ്ദേഹം എത്തുന്നത്. ലോകത്തെ എല്ലാരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വരും തലമുറയ്ക്കും പ്രകൃതിയ്ക്കും ദോഷമില്ലാത്ത രീതിയിലായിരിക്കണം രാഷ്ട്രവികസനമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പ്രകൃതിവിഭശേഷി കുറഞ്ഞ ഒരിടത്തെ വികസനത്തിന്റെ മുൻനിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഈ വിശാലതകൊണ്ടാണെന്ന് നിസംശയം പറയാം. രണ്ട് ദശാബ്ദങ്ങൾ കൊണ്ട് യുഎഇയിൽ അദ്ദേഹം സൃഷ്ടിച്ച സ്വപ്നതുല്യമായ വികസനം ഏതൊരു ഭരണാധികാരിക്കും അനുകരിക്കാൻ ഉതകുന്ന ഒന്നുതന്നെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറയുന്പോൾ ഇന്ത്യയ്ക്കും നഷ്ടമാകുന്നത് പ്രിയപ്പെട്ട ഒരു സുഹൃത്തിനെ തന്നെയാണ്.
Read More » -
റെനില്‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയാകും
മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ നടക്കും. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി എത്തുന്നത്. പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993-ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.രജപക്‌സെ കുടുംബവുമായി നല്ലബന്ധമാണ് റെനില്‍ വിക്രമസിംഗെ പുലര്‍ത്തിയിരുന്നത്. പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്നാണ് ഗോതബായ രജപക്‌സെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍…
Read More » -
ചൈനയില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു; പുറത്തേക്ക് ഓടി യാത്രക്കാര്‍
ചോങ്ക്വിങ്: ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. According to reports, at about 8:00 on May 12, a Tibet Airlines flight deviates from the runway and caught fire when it took off at Chongqing Jiangbei International Airport.#chongqing #airplane crash #fire pic.twitter.com/re3OeavOTA — BST2022 (@baoshitie1) May 12, 2022 ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. വിമാനത്തിന്റെ ചിറകില്‍നിന്ന് തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ…
Read More » -
അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ
അൽ ജസീറ ചാനലിന്‍റെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. ഇസ്രായേൽ അധികാരികളുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ സൈനികനീക്കത്തിനിടെയാണ് ഷിരീൻ അബു അഖ്ല വെടിയേറ്റു കൊല്ലപ്പെട്ടത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യുഎൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലി പ്രസിഡന്‍റിനും അയച്ച കത്തുകളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ആവശ്യം അടങ്ങിയിട്ടുണ്ടെന്നും യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു. ഇസ്രേലി സേന ജനിനിലെ അഭയാർഥി ക്യാന്പിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദിക ളുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഹെൽമറ്റും മാധ്യമപ്രവർത്തക എന്നു രേഖപ്പെടുത്തിയ മേൽക്കുപ്പായവും അണിഞ്ഞിരുന്ന ഷിരീന്‍റെ ചെവിക്കു താഴെയാണു വെടിയേറ്റത്. തീവ്രവാദികൾ കണ്ണിൽ കണ്ടവർക്കു നേർക്കു നിറയൊഴിച്ചപ്പോൾ മാധ്യമപ്രവർത്തകർക്കു വെടിയേൽക്കുകയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി നഫ് താലി ബെന്നറ്റ് പറഞ്ഞു.
Read More » -
യുക്രൈനിലെ ഉപഗ്രഹ ഇന്റർനെറ്റ് നിശ്ചലമാക്കി റഷ്യ; മറ്റ് രാജ്യങ്ങൾക്കും പണികിട്ടി
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഉപഗ്രഹ ഇന്റര്‍നറ്റ് ശൃംഖലയ്ക്ക് നേരെയുണ്ടായ വന്‍ സൈബറാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് യുഎസ്, ബ്രിട്ടന്‍, കാനഡ, എസ്‌തോണിയ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ യുക്രൈനിന് നേരെ റഷ്യ സൈബറാക്രമണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിയാസാറ്റിന്റെ കെഎ-സാറ്റ് നെറ്റ് വര്‍ക്കിന് നേരെ സൈബറാക്രമണം നടന്നത്. യുക്രൈനിന്റെ ആശയവിനിമയങ്ങള്‍ക്ക് തടയിടാനാണ് ആ നീക്കമെങ്കിലും അനന്തര ഫലങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അനുഭവിക്കേണ്ടി വന്നു. വിയാസാറ്റിന് നേരെയുണ്ടായ സൈബറാക്രമണമാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഇത് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിച്ചു. ഇന്റര്‍നെറ്റ് മോഡം പ്രവര്‍ത്തന രഹിതമായി. പലര്‍ക്കും അവ മാറ്റി സ്ഥാപിക്കേണ്ടി വന്നു. കെഎ-സാറ്റ് യുക്രൈന്‍ സൈന്യത്തിനും പോലീസ് യൂണിറ്റുകള്‍ക്കും ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സേവനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ സൈബറാക്രമണം ഏത് രീതിയിലാണ് യുക്രൈനിന്റെ സൈനിക നീക്കത്തെ ബാധിച്ചതെന്ന് വ്യക്തമല്ല. യുദ്ധമാരംഭിച്ചതിന് പിന്നാലെയാണ് യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് യുക്രൈനില്‍…
Read More » -
ഒരാഴ്ചയോളം മരുഭൂമിയിൽ കുടുങ്ങിയ സൗദി പൗരനെ കണ്ടെത്തി
ജിദ്ദ: കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട് കാണാതായ സൗദി യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പ് മിഷാല്‍ സാലിം എന്നയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട് പുറപ്പെട്ടതായിരുന്നു. അപരിചിതമായ ഒരു കുറുക്കുവഴിയിലൂടെയാണ് അദ്ദേഹം വാഹനമോടിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ കാറില്‍ പെട്രോള്‍ തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങിയെങ്കിലും പക്ഷേ മരുഭൂമിയില്‍ വഴിതെറ്റി കുടുങ്ങുകയാണുണ്ടായത്. മിഷാല്‍ സാലിമിനെ കാണാതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിവില്‍ ഡിഫെന്‍സ്, വ്യോമയാനം, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാപകമായ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കിന് സമീപമുള്ള ഒരു പര്‍വതപ്രദേശത്ത് കണ്ടെത്തിയ ഇദ്ദേഹത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
Read More » -
ഷി ജിൻപിങ്ങിന് ‘സെറിബ്രൽ അന്യൂറിസം’ ബാധിച്ചിരുന്നു; തേടിയത് ചൈനീസ് പാരമ്പര്യ ചികിത്സ
ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ച് 2021 അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാകുകയും ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് സെറിബ്രൽ അന്യൂറിസം. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് പകരം പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിൻപിങ് തേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷി ജിൻപിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ബീജിങ് വിന്റർ ഒളിമ്പിക്‌സിനോടുബന്ധിച്ചാണ് ഷി ജിൻപിങ് വിദേശ നേതാക്കളെ കണ്ടത്. ഷിയുടെ ആരോഗ്യത്തെക്കുറിച്ച് അടുത്തിടെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. 2019 മാർച്ചിൽ, ഇറ്റാലിയൻ സന്ദർശനത്തിനിടെയും ഷിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 2020 ഒക്ടോബറിൽ ഷെൻഷെനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുണ്ടായ താമസം, പതുക്കെയുള്ള സംസാരം, ചുമ എന്നിവയും അദ്ദേഹത്തിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ രോഗാവസ്ഥയെക്കുറിച്ചും വിവരമില്ല. ചൈനീസ് പ്രസിഡന്റ് മൂന്നാം ഊഴം ലക്ഷ്യമിട്ട് നീങ്ങുമ്പോഴാണ് രോഗവിവരം പുറത്തുവരുന്നത്.…
Read More » -
ആസ്‌ട്രേലിയയിൽ മമ്മൂട്ടി ആരാധകക്കൂട്ടായ്മക്ക് പുതിയ നേതൃത്വം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സേവന പദ്ധതികൾ
മെൽബൺ : കോവിഡിന്റെ മൂർദ്ധന്യത്തിൽ ആസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകം പുതിയ സേവന പദ്ധതികളുമായി വീണ്ടും വരുന്നു. പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇപ്പോൾ സംഘടനക്ക് പുതിയ നേതൃത്വം നിലവിൽ വന്നിരിക്കുകയാണ്. ജെനോ ജേക്കബ് ( ഹോബാർട്ട് ) ആണ് ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ്. ടൗൺസ്വിൽ നിന്നുള്ള വിനോദ് കൊല്ലംകുളം ആണ് ജനറൽ സെക്രട്ടറി. ബിനോയ് തോമസ് ( ഗോൾഡ് കോസ്റ്റ് ) രക്ഷാധികാരിയും ബിനോയ് പോൾ ( പെർത്ത് ) ട്രഷററും ആണ്. മെൽബണിൽ നിന്നുള്ള അനസ് കുളങ്ങരയും ജിജോ ബേബിയും യഥാ ക്രമം വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ആകും. മദനൻ ചെല്ലപ്പൻ ( എം.എ.വി, മെൽബൺ ) സോയിസ് ടോം ( ഹോബാർട്ട് )എബി എബ്രഹാം ( മെൽബൺ ) തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. റോബർട്ട്…
Read More »