NEWSWorld

പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ സൗ​ദി ജ​യി​ലുകളിൽ നിന്നു മോ​ചി​പ്പിക്കുന്നു, സ​ൽ​മാ​ൻ രാ​ജാ​വി​ൻ്റെ കാ​രു​ണ്യ​മെന്ന് ജ​യി​ൽ ഡ​യ​റ​ക്ട​റേ​റ്റ്

ജിദ്ദ: പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ജ​യി​ൽ മോ​ചി​ത​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സൗ​ദി ജ​യി​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ആ​രം​ഭി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ൻ്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ പൊ​തു​മാ​പ്പി​ന്​ അ​ർ​ഹ​രാ​യ പു​രു​ഷ​ന്മാ​രും സ്​​ത്രീ​ക​ളു​മാ​യ ത​ട​വു​കാ​രെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം ജ​യി​ൽ മോ​ചി​ത​രാ​ക്കി അ​വ​രെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ജ​യി​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ​കീ​യ ഉ​ത്ത​ര​വ്​ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഇ​ൻ​ചാ​ർ​ജ്​​ പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വി​ൽ​നി​ന്നു​ള്ള മാ​നു​ഷി​ക​മാ​യ കാ​രു​ണ്യ​മാ​ണി​ത്. ജ​യി​ൽ മോ​ചി​ത​രാ​യി കു​ടും​ബ​ങ്ങ​ളു​മാ​യി ചേ​രു​​​മ്പോ​ൾ പൊ​തു​മാ​പ്പ്​ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സ്സി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​മെ​ന്നും ജ​യി​ൽ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഇ​ൻ​ചാ​ർ​ജ്​​ പ​റ​ഞ്ഞു.

Back to top button
error: