NEWSWorld

ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

മനില: ഫിലിപ്പീൻസിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. മുൻ പ്രസിഡന്റും ഏകാധിപതിയുമായ ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും അഭിഭാഷക ലെനി റൊബ്രീഡോയും തമ്മിലാണു പ്രധാന മത്സരം. അഭിപ്രായ വോട്ടെടുപ്പുകളിൽ മാർക്കോസ് ജൂനിയറിനാണു മുൻതൂക്കം.

മാർക്കോസ് ജൂനിയർ ജയിച്ചാൽ അത് 1986ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിലൂടെ നേടിയതെല്ലാം കളഞ്ഞുകുളിക്കുകയാവുമെന്ന് എതിരാളികൾ വാദിക്കുന്നു. അഴിമതിയിലൂടെ മാർക്കോസ് കുടുംബം നേടിയ സ്വത്തുക്കൾ അന്നു സർക്കാർ പിടിച്ചെടുത്തിരുന്നു. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം നടന്നേക്കാം. മുൻ പ്രവിശ്യാ ഗവർണറും സെനറ്ററുമാണ് 64കാരനായ മാർക്കോസ് ജൂനിയർ.

1986ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയാണ് 57കാരിയായ ലെനി റൊബ്രീഡോ. 2013 മുതൽ ജനപ്രതിനിധി സഭാംഗം. 2016ൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാർക്കോസ് ജൂനിയറെ തോൽപ്പിച്ചു.

ആരും ജയിച്ചാലും കടുത്ത വെല്ലുവിളികളാണു വിജയിയെ കാത്തിരിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥയെ കോവിഡ് പൂർണമായും തകർത്തിരിക്കുന്നു. നിയമവിരുദ്ധ കൊലകൾക്ക് മുൻ പ്രസിഡന്റ് ഡ്യൂട്ടെർട്ടിനെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്ന മുറവിളിക്കും ഉത്തരം നൽകേണ്ടി വരും.

Back to top button
error: