World
-
ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…
Read More » -
തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ, ക്ഷമ നശിച്ചു; യുദ്ധത്തിനൊരുങ്ങി സൗദിയും യുഎഇയും
ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ രോഷം പൂണ്ട് ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ലയെന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിന്റെ വക്കിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് WSJ റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്‌റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ…
Read More » -
‘നീ പറഞ്ഞു; ഞാനത് ചെയ്തു‘; ഇറാനെതിരെ ചാട്ടവാറെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചത് തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പശ്ചിമേഷ്യയിലെ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ച തന്റെ സംഘത്തിലെ ആദ്യത്തെ വ്യക്തിയും ഹെഗ്‌സെത്താണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ [ഡാൻ] കെയ്‌നിനെ വിളിച്ചു. പല പ്രമുഖരെയും ഞാൻ വിളിച്ചു… ഞാൻ പറഞ്ഞു, ‘ മിഡിൽ ഈസ്റ്റിൽ ഒരു പ്രശ്‌നമുണ്ട്. 47 വർഷമായി ഭീകരതയുടെ ഒരു വിതരണക്കാരായി പ്രവർത്തിക്കുന്ന ഇറാൻ ആണവായുധ നിർമ്മാണത്തിലേയ്ക്ക് കടക്കുകയാണ്. നമുക്ക് ഒരു സ്റ്റോപ്പ് എടുത്ത് മിഡിൽ ഈസ്റ്റിലേക്ക് ഒരു ചെറിയ യാത്ര നടത്തി ആ വലിയ പ്രശ്‌നം ഇല്ലാതാക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു. നമുക്ക് അത് ചെയ്യാം, കാരണം അവരുടെ കയ്യിൽ ഒരു ആണവായുധം അനുവദിക്കാൻ കഴിയില്ലയെന്ന് പീറ്റ് അഭിപ്രായപ്പെട്ടു. അതാണ് ആ തീരുമാനത്തിന് പ്രേരകമായത്. ഒടുവിൽ അമേരിക്ക ആ തീരുമാനം നടപ്പാക്കി‘; ഹെഗ്‌സെത്തിനെ പ്രശംസിച്ച് ട്രംപ് പറഞ്ഞു . നിലവിൽ…
Read More » -
ചർച്ച നടക്കുന്നതായി ട്രംപ്, ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ, തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ!! വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ
വാഷിംഗ്ടൺ/ജെറുസലേം/ടെൽ അവീവ്: അമേരിക്ക ഇറാനുമായി യുദ്ധം അവസാനിപ്പിക്കാൻ സന്ധി സംഭാഷണം നടത്താൻ നീക്കം നടത്തുന്നതിനിടെ ഇസ്രയേലിലേക്ക് ഇറാൻ തുടരെത്തുടരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ട്രംപ് ഇറാന്റെ വൈദ്യുതി ഗ്രിഡിനെ ലക്ഷ്യമിട്ട് നടത്താനിരുന്ന ആക്രമണം ഫലപ്രദമായ ചർച്ചകൾ നടക്കുന്നതിനാൽ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചുവെന്ന് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ സംഘർഷം രൂക്ഷമായത്. മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങി. ഇറാന്റെ ആക്രമത്തെ ഇസ്രലേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും വടക്കൻ ഇസ്രയേലിൽ വീണ അവശിഷ്ടങ്ങൾ വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. എന്നാൽ ഇവിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കഴിഞ്ഞദിവസം ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ഇറാനുമായുള്ള ചർച്ചകൾ “വളരെ നല്ലതും ഫലപ്രദവുമായിരുന്നു” എന്ന് വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് “പൂർണ്ണപരിഹാരം” ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായും…
Read More » -
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്
ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
Read More » -
മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു. യുഎസും…
Read More » -
ജമ്മു-കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും പിടിയിലായവരുടെ ഫോണിൽ!! സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം
ഗാസിയാബാദ്: ഒരു സാധാരണ ഇന്റലിജൻസ് വിവരമായി ആരംഭിച്ച ഒരു അന്വേഷണം രാജ്യത്തെ ഏറ്റവും ഗുരുതരമായ ചാരപ്രവൃത്തി കേസുകളിലൊന്നായി മാറിയതായി റിപ്പോർട്ട്. മാർച്ച് 14-ന് ഗാസിയാബാദിലെ കൗശാംബി പേലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സംശയാസ്പദ പ്രവർത്തനങ്ങൾ നടത്തുന്ന ചില യുവാക്കളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം കശ്മീരിൽ അടുത്ത ആക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന രണ്ടെത്തലിലാണ് എത്തി നിൽക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഉത്തരപ്രദേശിലെ ഭോവാപുരിൽ നിന്നുള്ള യുവാക്കൾ റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. ഓരോ അസൈൻമെന്റിനും 5,000 മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്തതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് കൂടുതലായി കുടുങ്ങിയത്. ഇവരെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കണ്ടെത്തി.…
Read More »


