NEWS
    May 15, 2024

    (no title)

    World

    • യമൻ ഫുട്‌ബോള്‍ ടീമിന്റെ വിജയാഘോഷം പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിൽ

      ഏദൻ: യമൻ ഫുട്‌ബോള്‍ ടീമിന്റെ വിജയം ഇസ്രായേല്‍ കപ്പലില്‍ ആഘോഷിക്കാൻ ഹൂതികള്‍. വെസ്റ്റ് ഏഷ്യൻ ഫെഡറേഷൻ ജൂനിയര്‍ ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ അല്‍അഹ്മര്‍ അല്‍യമനിയുടെ വിജയാഘോഷമാണ് കഴിഞ്ഞ മാസം പിടിച്ചെടുത്ത ഇസ്രായേല്‍ ചരക്കുകപ്പലില്‍ നടത്തുമെന്നു ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. യമനിലെ ഹൂതി ഭരണകൂടത്തിലെ യുവജന-കായിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 20ന് ഒമാൻ നഗരമായ സലാലയിലെ അല്‍സാദ കോംപ്ലക്‌സിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. സൗദി അറേബ്യയായിരുന്നു യമനിന്റെ ദേശീയ ജൂനിയര്‍ ടീമിന്റെ എതിരാളികള്‍. നിശ്ചിതസമയത്ത് 1-1ന് സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു യമൻ കൗമാരപ്പടയുടെ കിരീടധാരണം.   ടീമിന് അര്‍ഹിച്ച സ്വീകരണമായിരിക്കും ഒരുക്കുകയെന്ന് ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റിയുടെ മുൻ തലവനും സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗവുമായ മുഹമ്മദ് അലി അല്‍ഹൂതി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഹൂതികള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലായ ഗ്യാലക്‌സി ലീഡര്‍ ആണ് ആഘോഷപരിപാടികളുട വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ 19നാണ് കപ്പല്‍ പിടിയിലായത്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേല്‍ ബന്ധമുള്ള മുഴുവൻ…

      Read More »
    • ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു; 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

      മസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.  

      Read More »
    • യു.എസില്‍ ക്ഷേത്രത്തിന്റെ ചുവരുകള്‍ വികൃതമാക്കി ഖലിസ്ഥാന്‍ വാദികള്‍; ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകള്‍

      ലോസ് ഏഞ്ചല്‍സ് (യു.എസ്): കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ക്ഷേത്രത്തിനെതിരെ ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തിയാണ് അതിക്രമം. സ്വാമിനാരായണ്‍ മന്ദിര്‍ വാസന സന്‍സ്തയുടെ ചുവരുകളിലാണ് ഖലിസ്ഥാന്‍ വാദികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുവരില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിദ്വേഷ എഴുത്തുകളാണുള്ളത്. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും നെവാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വാമിനാരായണ മന്ദിര്‍ വാസന സന്‍സ്ത സംഭവത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ വേഗത്തിലുള്ള അന്വേഷണത്തിനും ഉടനടി നടപടിയെടുക്കാനും യുഎസ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ആഗസ്തില്‍, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖലിസ്ഥാന്‍ ഹിതപരിശോധനയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷമാണ് ഇവര്‍…

      Read More »
    • മനുഷ്യക്കടത്തെന്ന് സംശയം; ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്നവിമാനം ഫ്രാന്‍സ് തടഞ്ഞുവെച്ചു

      ന്യൂഡല്‍ഹി: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാന്‍സില്‍വെച്ച് തടഞ്ഞതായി റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാന്‍സ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാന്‍സില്‍ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്. ലെജന്‍ഡ് എയര്‍ലൈന്‍സ് എന്ന റുമേനിയന്‍ കമ്പനിയുടെ എ-340 ചാര്‍ട്ടേര്‍ഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.

      Read More »
    • കാന്‍സര്‍ ബാധിതനായ  മലയാളി യുവാവ് ഹൃദയാഘാതം മൂലം ലണ്ടനിൽ മരിച്ചു

      കോട്ടയം:യുകെയില്‍ കാന്‍സര്‍ ബാധിതനായ  മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്. ആശ്രിത വീസയില്‍ എട്ടു മാസം മുമ്ബ് യുകെയില്‍ എത്തിയ ബോബിന് അധികം വൈകാതെ തന്നെ കാന്‍സര്‍ സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകലിലൂടെ രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായത്. ഭാര്യ നിഷയ്ക്കും മക്കള്‍ക്കും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണില്‍ ആയിരുന്നു താമസം.സംസ്‌കാരം പിന്നീട് നാട്ടില്‍ വച്ച്…

      Read More »
    • അജ്മാനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

            യു.എ.ഇയിലെ അജ്മാനിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകന്‍ അഷ്ക്കര്‍ (30) ആണ് മരിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഇക്കഴിഞ്ഞ ഡിസംമ്പര്‍ 17 ന് ഉച്ചയ്ക്കാണ് വാഹനാപകടം നടന്നത്. ഷാര്‍ജ ജറഫിലെ ജീവനക്കാരനായിരുന്ന അഷ്ക്കര്‍ കടയിലെ ആവശ്യത്തിനായാണ് അജ്മാനില്‍ എത്തിയത്. ഇവിടെ ജംഗ്‌ഷനില്‍ ബൈക്കില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാര്‍ യുവാവിന്റെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ അഷ്ക്കറിനെ ഉടന്‍ അല്‍-ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ 21വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

      Read More »
    • മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു

      കടുത്തുരുത്തി: മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു.  മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജര്‍- കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്ബനിയില്‍ ചിന്നുവിന്‍റെയും മകള്‍ ജസീന്ത റോജര്‍ ദമ്ബതികളുടെ മകളാണ് മരിച്ചത്.മൂത്ത കുട്ടിയായ ജോഫിയേലിനെ സ്‌കൂളില്‍ വിട്ടതിനുശേഷം തിരികെ പോരുമ്ബോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ന്യൂയോര്‍ക്കില്‍ നഴ്‌സായ കുട്ടിയുടെ അമ്മ ചിന്നുവി (31)നും സാരമായി പരിക്കേറ്റു. രണ്ടാമത്തെ കുട്ടി ജോഹാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

      Read More »
    • രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ഇന്ന്

      ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുക ഇന്ന്. വിന്റര്‍ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണമാകുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 21 അല്ലെങ്കില്‍ ഡിസംബര്‍ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത്തവണ ഡിസംബര്‍ 22 നാണ് നടക്കുന്നത്. ഭൂമി അതിന്റെ അച്ചുത്തണ്ടില്‍ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചരിവ് സൂര്യനില്‍ നിന്ന് ഏറ്റവും അകന്നു നില്‍ക്കുന്നതു കൊണ്ടാണ് ഈ ദിവസത്തില്‍ പകലിന്റെ ദൈര്‍ഘ്യം കുറവും രാത്രിയുടെ ദൈര്‍ഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.

      Read More »
    • സന്തോഷ വാർത്ത, പുതുവർഷത്തിൽ യുഎഇയിൽ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കും: ‘സാലറി ഗൈഡ് യുഎഇ 2024’ റിപ്പോര്‍ട്ടിലാണ് ഈ വിവരം

      അബുദബി: യുഎഇയിൽ പുതുവർഷത്തിൽ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യതയുള്ളതായി പുതിയ സർവ്വേ റിപ്പോർട്ട്. ‘സാലറി ഗൈഡ് യുഎഇ 2024’ എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവ്വേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനം വരെ ശമ്പളം വർധിപ്പിക്കും എന്നാണ് പ്രതീക്ഷ. ഒമ്പത് ശതമാനം കമ്പനികൾ അഞ്ചു ശതമാനം വരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധനവ് നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവ്വേ ഫലം പങ്കുവെക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സർവ്വേയുടെ വിലയിരുത്തൽ. അതേസമയം ഒരു വിഭാഗം സ്ഥാപനങ്ങൾ 2024ൽ ശമ്പളം കുറച്ചേക്കുമെന്ന സൂചനയും സർവേ നൽകുന്നുണ്ട്. കാ​ൽ ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന ക​മ്പ​നി​ക​ൾ…

      Read More »
    • ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ വെടിവെപ്പ്; 10 മൃതദേഹങ്ങള്‍ കണ്ടെത്തി, പരിക്കേറ്റവര്‍ ആശുപത്രിയില്‍

      പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നു. പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ ജീവനൊടുക്കിയതാണോ പോലീസ് വെടിവെച്ചു കൊന്നതാണോ എന്നത് വ്യക്തമല്ല. അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.

      Read More »
    Back to top button
    error: