ഇനി സൗദി കണ്ട് പനിക്കണ്ട! പ്രഫഷണലുകള്‍ക്കും നിര്‍മാണ- വ്യവസായ മേഖലകളിലെ സ്‌കില്‍ഡ് ജോലികള്‍ക്കും ശമ്പളം കുത്തനെ ഇടിയുന്നു; സൗദിയുടെ മള്‍ട്ടി ബില്യണ്‍ പദ്ധതിയായ ‘വിഷന്‍ 2030’ ഇഴയുന്നെന്നും റിപ്പോര്‍ട്ട്; ആളിടിക്കുന്നത് യുഎഇയിലേക്ക്

അബുദാബി: ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ- വ്യവസായ മേഖലകളിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി കമ്പനികള്‍. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാനായി വാഗ്ദാനം ചെയ്തിരുന്ന ഉയര്‍ന്ന ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, ആനുകൂല്യങ്ങളും കുറയ്ക്കുകയാണെന്നു നാല് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഹൈഡ്രോ കാര്‍ബണ്‍ വരുമാനത്തെ ആശ്രയിക്കുന്നതില്‍നിന്നു മാറി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഖനനം, ധനകാര്യ സേവനങ്ങള്‍ പോലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യത്തോടെ തയാറാക്കിയ സാമ്പത്തിക പുനര്‍നിര്‍മാണ പദ്ധതിയായ ‘വിഷന്‍ 2030’ ന്റെ പാതയിലാണ്.
ഇതിന്റെ ഭാഗമായി നിരവധി ബില്യണ്‍ ഡോളറുകളുടെ നിക്ഷേപമാണ് രാജ്യം നടത്തയിരുന്നത്. പദ്ധതികള്‍ക്കായി ഉയര്‍ന്ന കഴിവുള്ള വിദേശ ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും നിര്‍വഹണത്തില്‍ വലിയ കാലതാമസമുണ്ടാകുന്നു. വിദേശത്തുനിന്ന് നിയമിക്കപ്പെടുന്നവര്‍ ഇനി മുതല്‍ 40 ശതമാനത്തിലധികമോ നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളം അധിക പ്രീമിയം പ്രതീക്ഷിക്കേണ്ടതില്ല. മുമ്പ് കമ്പനികള്‍ വന്‍ തുക കൊടുത്ത് ആളുകളെ എത്തിച്ചിരുന്നെങ്കില്‍ നിലവില്‍ പിന്തിരിഞ്ഞു നില്‍ക്കുന്നു.
മേഖലയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയെന്ന നിലയില്‍ വിദഗ്ധരായ ആളുകള്‍ ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍, ഇന്ന് വിദ്യാസമ്പന്നരും വിവിധ മേഖലകളില്‍ കഴിവുള്ളവരുമായ നിരവധിപ്പേരുണ്ട്. അതുകൊണ്ടുതന്നെയാണ് തൊഴില്‍ ദാതാക്കള്‍ ശമ്പളത്തെക്കുറിച്ചു പുനര്‍വിചിന്തനം നടത്തുന്നതെന്ന് ഒരു റിക്രൂട്ടിംഗ് ഏജന്‍സി പറഞ്ഞു.
സൗദിയുടെ 925 ബില്യണ്‍ ഡോളറിന്റെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനെ ചുറ്റിപ്പറ്റിയാണു ചര്‍ച്ചകള്‍. നിര്‍മാണ പദ്ധതികള്‍ക്കു പുറമേ, എഐ, ലോജിസ്റ്റിക്‌സ്, മൈനിംഗ് എന്നിവയിലും നിക്ഷേപമുണ്ട്. മുടക്കുമുതലിനെ അപേക്ഷിച്ചു വരുമാനം മെച്ചപ്പെട്ടതാണ് എന്നതുതന്നെ കാരണം. വിവിധ പദ്ധതികളുടെ പ്രോജക്ട് മാനേജര്‍മാര്‍ക്ക് മാത്രം ഒരുലക്ഷം ഡോളര്‍വരെ പ്രതിഫലം വാഗ്ദാനമുണ്ടാിരുന്നു. യുഎഇയില്‍ ഇത് 60,000 ഡോളറായിരുന്നു.
നെയോം ഉള്‍പ്പെടെ പൊതുമുതല്‍ നിക്ഷേപ നിധി (പിഐഎഫ്) പിന്തുണയുള്ള മറ്റു സംരംഭങ്ങളും ഇപ്പോള്‍ വൈകിപ്പിക്കപ്പെടുകയാണ്. 2025-ല്‍ സൗദി അറേബ്യയിലെ പ്രോജക്റ്റ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു; വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ കരാര്‍ പ്രഖ്യാപനങ്ങള്‍ ഏകദേശം പകുതിയായി കുറഞ്ഞതായി കാംകോ ഇന്‍വെസ്റ്റ് പറഞ്ഞു.
എണ്ണവില ഇടിഞ്ഞത് പൊതുവിദഗ്ധ ഭരണത്തെ ബാധിക്കുകയും ധനകാര്യക്ഷാമം വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം എണ്ണവില പിടിച്ചു നിര്‍ത്താന്‍ ഉത്പാദനം കുറയ്ക്കുക മാത്രമാണുണ്ടായത്. ബജറ്റ് തുല്യത നിലനിര്‍ത്താന്‍ സൗദിക്ക് ഒരു ബാരലിന് 100 ഡോളറിനോട് അടുത്തതായ വിലയാണ് ആവശ്യമായതെന്ന് ഐഎംഎഫ് പറയുന്നു.
‘വികസനത്തിന്റെ വേഗം കുറഞ്ഞു, റിക്രൂട്ട്‌മെന്റും മന്ദഗതിയിലായി. മുമ്പ് തൊഴിലാളികളുടെ കുറവുണ്ടായിരുന്നപ്പോഴേക്കാള്‍ ഇപ്പോള്‍ തൊഴില്‍ദാതാക്കള്‍ ശമ്പള ചര്‍ച്ചകളില്‍ കൂടുതല്‍ കടുത്ത നിലപാടു സ്വീകരിക്കുന്നു. കമ്പനികള്‍ ചെലവു നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കുന്നു.
90% പ്രവാസികളുള്ള ഗള്‍ഫിലെ ബിസിനസ്ടൂറിസം കേന്ദ്രമായ യുഎഇ ആണ് കൂടുതല്‍ ആകര്‍ഷകം. നികുതിയില്ലാത്ത ശമ്പളം, അന്താരാഷ്ട്ര സ്‌കൂളുകളുടെ ശൃംഖല, മികച്ച ആരോഗ്യസൗകര്യങ്ങള്‍ എന്നിവ കാരണം ഏറെ പ്രാവീണ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാണ്. യുഎഇ കൂടുതല്‍ സ്വതന്ത്രമായ ജീവിതശൈലി അനുവദിക്കുന്ന സാമൂഹിക പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
സൗദിയും യുഎഇയും തമ്മിലുള്ള ശരാശരി ശമ്പളങ്ങളില്‍ ഇപ്പോള്‍ വലിയ വ്യത്യാസമില്ല ശരാശരിയില്‍ 5 മുതല്‍ 8 ശതമാനം വരെ മാത്രമാണു വ്യത്യാസശമന്നു ദുബായ് ആസ്ഥാനമായ കൂപ്പര്‍ ഫിച്ച് കമ്പനിയുടെ സിഇഒ ട്രെഫോര്‍ മര്‍ഫി പറഞ്ഞു.






