World
-
വീഴ്ചയിൽ നിന്നും കരകയറി സ്വർണ്ണ വില മുകളിലേയ്ക്ക്; ഇന്ന് പവന് 2,760 വർദ്ധിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി. എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത…
Read More » -
‘ഇറാൻ അമേരിക്കയ്ക്ക് ഒരു അമൂല്യ സമ്മാനം തന്നു; എണ്ണയും പ്രകൃതി വാതകവുമായി ബന്ധപ്പെട്ടതാണത്; അതെ ഹൊർമൂസുമായി ബന്ധമുള്ളത്’- ട്രംപ്
വാഷിംഗ്ടൺ: യുഎസ്-ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് “വലിയ തുകയുടെ” ഒരു “സമ്മാനം” നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ആഗോള എണ്ണ, വാതക വിലകൾ കുതിച്ചുയരാൻ കാരണമായ ഈ സമ്മാനം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും “എണ്ണ, വാതക” വുമായി ബന്ധപ്പെട്ടതാണെന്നും യുഎസ്റ പ്രസിഡന്റ് പറഞ്ഞു . അതേസമയം, അത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ വൈദ്യുത നിലയങ്ങളെ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് അഞ്ച് ദിവസത്തേക്ക് മാറ്റിവച്ച്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി ഇറാനുമായുള്ള ചർച്ചകളുടെ മേശയിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് ഇത്തരമൊരു നീഗൂഢ പരാമർശം ട്രംപ് നടത്തിയത്. “ഇന്നലെ അവർ അത്ഭുതകരമായ ഒരു കാര്യം ചെയ്തു, യഥാർത്ഥത്തിൽ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു, സമ്മാനം ഇന്ന് എത്തി. അത് വളരെ വലിയ ഒരു സമ്മാനമായിരുന്നു, വളരെ വലിയ തുക വിലമതിക്കുന്നതായിരുന്നു. ആ…
Read More » -
യുദ്ധത്തില്‍ ‘വെള്ളംകുടി’യും മുട്ടും; ബ്രൂവറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ഗ്യാസ് ക്ഷാമം; ക്യാന്‍ നിര്‍മാണത്തിനുള്ള അലൂമിനിയം ഇറക്കുമതി മുടങ്ങി; കുപ്പി നിര്‍മാതാക്കള്‍ വിലകൂട്ടി; മദ്യത്തിന്റെ വില കൂട്ടാതെ നിവൃത്തിയില്ലെന്ന് കമ്പനികള്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തില്‍ വലഞ്ഞ് മദ്യനിര്‍മാണ കമ്പനികളും. ഗ്യാസ് കിട്ടാനില്ലാത്തതും ഷിപ്പിംഗ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്യാന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യത്തിന് അലൂമിനിയം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല എന്നതുമാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള മദ്യ നിര്‍മ്മാണ കമ്പനികള്‍ വില വര്‍ധനവിനെക്കുറിച്ചും വിതരണ തടസത്തെക്കുറിച്ചും മുന്നറിയിപ്പ് പുറത്തിറക്കി. ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ഇറക്കുമതി രാജ്യമായ ഇന്ത്യ, ഇന്ധന ലഭ്യതയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധിയിലാണ്. തങ്ങളുടെ വിതരണത്തിന്റെ ഏകദേശം 40% ഖത്തറില്‍ നിന്ന് സമാഹരിക്കുന്ന ഇന്ത്യ, ഇറക്കുമതിക്കായി മിഡില്‍ ഈസ്റ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ കയറ്റുമതി ശേഷിയെ ഭാഗികമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഗ്യാസ് ലഭ്യത കുറയാന്‍ കാരണമായി. ആഗോള ബ്രൂവര്‍മാരായ ഹൈനെകെന്‍ (Heineken), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), കാള്‍സ്‌ബെര്‍ഗ് (Carlsberg) എന്നിവരെ പ്രതിനിധീകരിക്കുന്ന ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ റോയിട്ടേഴ്‌സിനോട് പറഞ്ഞത്, ഗ്ലാസ് കുപ്പികളുടെ വില ഏകദേശം 20% വര്‍ധിച്ചുവെന്നും പേപ്പര്‍…
Read More » -
കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും…
Read More » -
കരയുദ്ധം നടത്താം; ഇറാനെതിരേ ആക്രമണം നിര്‍ത്തരുത്; കടുപ്പിച്ച് സൗദി അറേബ്യ; ‘പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കണം, നിലവിലെ ഇറാന്‍ സര്‍ക്കാരിനെ ഒഴിവാക്കണം’
സൗദി: ഇറാനെതിരെ സൈനിക നീക്കം തുടരാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മേഖലയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നിര്‍ണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ നിലപാട്. ഇറാനെതിരെ സമ്മര്‍ദ്ദം തുടരാന്‍ ഈയിടെയുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേല്‍ സൈനിക നീക്കമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ദീര്‍ഘകാലമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവിലെ സര്‍ക്കാരിനെ ഒഴിവാക്കി മാത്രമെ ഈ ഭീഷണിയെ നേരിടാന്‍ കഴിയൂ എന്നും സൗദി നിലപാടെടുത്തു. എന്നാല്‍ ഔദ്യോഗികമായി സംഘര്‍ഷത്തിന് എതിരാണ് സൗദിയുടെ നിലപാട്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സമാധാനപരമായ പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. സംഘര്‍ഷം സൗദി അറേബ്യയ്ക്ക് സാമ്പത്തിക,…
Read More » -
ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു
ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…
Read More » -
യുദ്ധത്തിന് എങ്ങനെയെങ്കിലും അന്ത്യം കുറിക്കാൻ തയാറായി ട്രംപ്!! ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല- വെളിപ്പെടുത്തലുമായി ഇസ്രയേൽ ഉദ്യോഗസ്ഥർ
ടെൽ അവീവ്: താനായി തുടങ്ങിവച്ച പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി ചേർന്ന് യുഎസ് തുടങ്ങിവെച്ച സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായി ഒരു കരാറിലെത്താൻ ട്രംപ് താൽപ്പര്യപ്പെടുന്നുവെന്ന് മൂന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിനായി യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുൻപു പറഞ്ഞതുപോലെ തന്നെ ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും മിസൈൽ ശേഷിയും പരിമിതപ്പെടുത്തണം എന്നതടക്കമുള്ള അമേരിക്കയുടെ കർശനമായ നിബന്ധനകളാണ് ഇപ്പോഴുമുള്ളത്. എന്നാൽ അവർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതേസമയം ഇസ്രയേലും യുഎസുമായി ചർച്ചകൾ നടക്കുന്നെന്ന വാദം ഇറാൻ നിഷേധിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാനും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മധ്യസ്ഥത വഹിക്കുന്നതായുള്ള ചില സൂചനകളും പുറത്തുവരുന്നുണ്ട്. മാത്രമല്ല ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെ തന്നെ ഇരുപക്ഷവും തമ്മിലുള്ള…
Read More » -
ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ
ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ…
Read More » -
അലി ലാരിജാനി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇറാൻ സുരക്ഷാ കൗൺസിലിൽ പുതിയ നിയമനം, സെക്രട്ടറിയായി വിപ്ലവ ഗാർഡ്സ് കമാൻഡർ മുഹമ്മദ് ബാഗർ സോൾഗാദർ
ടെഹ്റാൻ: ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ പുതിയ സെക്രട്ടറിയായി മുഹമ്മദ് ബeഗർ സോൾഗാദറിനെ ചൊവ്വാഴ്ച നിയമിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ മുൻ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ നിയമനം. മുൻപ് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് കമാൻഡറായി പ്രവർത്തിച്ചിരുന്നു സോൾഘദർ, നിയമനത്തിന് മുമ്പ് എക്സ്പെഡിൻസി കൗൺസിലിൻ്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിൻ്റെ ഭരണഘടനാ ഘടകങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ലാരിജാനിയുടെ മരണത്തെ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. വിവിധ അധികാര കേന്ദ്രങ്ങൾക്കിടയിൽ ബന്ധം സ്ഥാപിക്കാനുള്ള കഴിവും വിദേശ രാജ്യങ്ങളുമായി ചർച്ചകൾ നയിക്കുന്നതിലെ പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പുതിയ നിയമനത്തോടെ ഈ വിടവ് നികത്തപ്പെടുമെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഉയരുമ്പോഴും പോരാട്ടം തുടരുന്നു അതേസമയം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നതായി വെളിപ്പെടുത്തിയതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ നിലത്തുണ്ടായ പോരാട്ടങ്ങൾക്ക് യാതൊരു ശമനവും…
Read More » -
ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…
Read More »