ചെങ്കോട്ട സ്‌ഫോടനം; വിദേശ ഭീകര സംഘടനകള്‍ക്ക് പങ്ക്; തെളിവുകള്‍ ലഭിച്ചു; ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന് പിടിയിലായ വനിത ഡോക്ടര്‍ പറഞ്ഞിരുന്നതായി സൂചന

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പില്‍ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീന്‍ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്കിയിരുന്നത്. ഡിസംബര്‍ ആറിന് സ്‌ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്റെ ഭാഗമമായിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങള്‍ കിട്ടിയതെന്നും ഇയാള്‍ ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടര്‍ ഉമര്‍ നേരത്തെ ഉപയോഗിച്ച ഫോണുകളില്‍ ഇത് സംബന്ധിച്ചടക്കം നിര്‍ണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.






