World
-
പാക്കിസ്ഥാന് തൂക്കുസഭയിലേക്ക്; ഇമ്രാന്റെ ‘സ്വതന്ത്രര്’ ഏറ്റവും വലിയ ‘ഒറ്റകക്ഷി’
ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള് പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാന് തൂക്കുസഭയിലേക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ‘ഒറ്റകക്ഷി’. നവാസ് ഷെരീഫിന്റെ പിഎംഎല്എന് 72 സീറ്റുകള് നേടി. ബിലാവല് ഭൂട്ടോയുടെ പാക്കിസ്ഥാന് പീപ്പിള്സ് പാര്ട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവില് പാക്കിസ്ഥാനിലെ സാഹചര്യങ്ങള് ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവില് 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. അതിനിടെ, പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാന് ഖാന് ആരോപിച്ചു. സര്ക്കാര് രൂപീകരിക്കുന്നതിനായി ആരൂമായും സഖ്യത്തിനു തയാറെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫ് രംഗത്തെത്തി. എന്നാല്, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിനു തയാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാന് ഖാന്റെ കക്ഷിയായ പാക്കിസ്ഥാന് തെഹ്രികെ ഇന്സാഫ് (പിടിഐ) പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല് ഇമ്രാന്റെ പാര്ട്ടിയുടെ സ്ഥാനാര്ഥികള് സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതല് സീറ്റ് ഇമ്രാന് പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാര്ട്ടിയായ പിഎംഎല്എന് ആണ്. പഞ്ചാബ്, ഖൈബര് പഖ്തൂന്ഖ്വ…
Read More » -
പാകിസ്ഥാന് തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില് മുന് പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. മുഴുവന് സീറ്റുകളിലെയും വോട്ടെണ്ണല് ഇനിയും പൂര്ത്തിയാവാത്ത സാഹചര്യത്തിലാണ് എത്ര സീറ്റുകളില് ജയിച്ചെന്നു പോലും വ്യക്തമാക്കാതെയുള്ള അവകാശവാദം നവാസ് ഉന്നയിച്ചിരിക്കുന്നത്. 156 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രീകെ ഇന്സാഫ് പാര്ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്ത്ഥികള് ഇതുവരെ 62 സീറ്റുകള് നേടിയപ്പോള് നവാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലീം ലീഗ് 46 സീറ്റുകള് നേടി. 110 സീറ്റുകളുടെ ഫലം ഇനിയും ബാക്കിയുണ്ട്, സര്ക്കാര് രൂപീകരിക്കാന് ഏതൊരു പാര്ട്ടിക്കും 169 സീറ്റുകള് ആവശ്യമാണ്. അതേസമയം തന്റെ ഡെപ്യൂട്ടിമാര് ഉടന് തന്നെ മറ്റു രാഷ്ട്രീയ പാര്ട്ടികളുമായി ചര്ച്ച നടത്തി സഖ്യകക്ഷികളെ ഉറപ്പിച്ച് ഭരണത്തിലേറുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.പാകിസ്ഥാന്റെ നിലവിലെ പ്രശ്നങ്ങളില് നിന്നും മുക്തി നേടാന് ശക്തമായ ഇടപെടലുകളും നടപടികളുമാണ് ഉണ്ടാവേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
Read More » -
പാകിസ്താനില് ഫലം വൈകുന്നു; അട്ടിമറി ആരോപിച്ച് ഇമ്രാന്റെ പാര്ട്ടി
ഇസ്ലാമാബാദ്: പാകിസ്താന് പൊതുതിരഞ്ഞെടുപ്പില് ആദ്യഫലസൂചനകള് പുറത്തുവരുമ്പോള് ഇമ്രാന് ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്ഥികളും നവാസ് ഷെരീഫിന്റെ പാര്ട്ടിയും ഒപ്പത്തിനൊപ്പമെന്ന് സൂചന. ഫലം വൈകുന്നതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് ഈ ഇന്സാഫ് പാര്ട്ടി (പി.ടി.ഐ.) രംഗത്തെത്തി. 13 മണിക്കൂര് നീണ്ടുനിന്ന വോട്ടെണ്ണല് ആറ് മണിക്ക് അവസാനിപ്പിച്ചപ്പോള് 12 ദേശീയ അസംബ്ലി ഫലങ്ങളാണ് പാകിസ്താന് തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ടത്. ഇതില് അഞ്ച് സീറ്റില് പി.ടി.ഐയുടെ സ്വതന്ത്രസ്ഥാനാര്ഥികള് വിജയിച്ചുവെന്നാണ് റിപ്പോര്ട്ട്. നാലിടത്ത് നവാസ് ഷെരീഫിന്റെ പാര്ട്ടി വിജയിച്ചു. മൂന്ന് സീറ്റുകള് ബിലാവല് ഭൂട്ടോയുടെ പാകിസ്താന് പീപ്പിള്സ് പാര്ട്ടി നേടി. ഫലം വൈകാന് കാരണം ഇന്റര്നെറ്റ് തകരാറാണെന്ന് നേരത്തെ കമ്മിഷന് അറിയിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയുണ്ടെന്നുകരുതുന്ന പി.എം.എല്- എന്നും (പാകിസ്താന് മുസ്ലിംലീഗ്- നവാസ്) നവാസ് ഷെരീഫിന്റെ മുഖ്യശത്രുവും മുന്പ്രധാനമന്ത്രിയുമായ ഇമ്രാന്ഖാന്റെ പി.ടി.ഐയും തമ്മിലാണ് പ്രധാനമത്സരം. ഇമ്രാന്ഖാന് നിലവില് ജയിലിലാണ്. ഇമ്രാന്റെ പാര്ട്ടിയായ പി.ടി.ഐക്ക് പതിവുചിഹ്നമായ ‘ബാറ്റ്’ നിഷേധിച്ചതിനാല് സ്ഥാനാര്ഥികള് സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബിലാവല് ഭൂട്ടോ…
Read More » -
പാകിസ്താനില് വോട്ടെടുപ്പ് തുടങ്ങി; ഒപ്പം വെടിവയ്പും അക്രമവും…
ഇസ്ലാമാബാദ്: പാകിസ്താനില് തെരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പില് പോളിംഗ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വാര്ത്ത ഏജന്സിയായ റോയിട്ടേഴ്സാണ് വെടിവെപ്പ് റിപ്പോര്ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന് ഖൈബര് പഖ്തൂന്ഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനില് വ്യാഴാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. പൊതുതിരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് ആളുകള് പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറന് പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകള്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില് 30 പേര് കൊല്ലപ്പെട്ടിരുന്നു. പതിനായിരക്കണക്കിന് പോലീസുകാരെയും അര്ദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളില് സുരക്ഷ ഉറപ്പാക്കാന് വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി എന്ന് മൊബൈല് ഫോണ് സേവനവും രാജ്യത്തുടനീളം താല്ക്കാലികമായി റദ്ദാക്കിയതായും റിപ്പോര്ട്ടുണ്ട്. പാര്ലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിര്മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടര്മാരാണ് 16ാമത് പാര്ലമെന്റിലേക്കുള്ള 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്, ഖൈബര് പഖ്തൂന്ഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവ്യശ്യകള്.
Read More » -
ചരക്കു കപ്പലിന് നേര്ക്ക് വീണ്ടും ഹൂതികളുടെ ഡ്രോണ് ആക്രമണം
ഏഡൻ: തെക്കൻ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ഡ്രോണ് ആക്രമണം. യെമനിലെ ഹൊദൈദയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്. ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൻ കപ്പലിന്റെ ജനാലകള്ക്ക് ചെറിയ കേടുപാടുകള് പറ്റിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് പിന്നിലെന്ന് ബ്രിട്ടീഷ് മാരിടൈം അധികൃതർ വ്യക്തമാക്കി. നവംബർ മുതല്, ഹമാസിനെതിരെ ഗാസയില് ഇസ്രായേല് നടത്തുന്ന ആക്രമണത്തെച്ചൊല്ലി വിമതർ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമാക്കി പരക്കെ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്, യുഎസും യുകെയും, മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, ഹൂതികളുടെ കേന്ദ്രങ്ങളും മിസൈല് ആയുധശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു.
Read More » -
യു.എ.ഇ ഗോള്ഡന് വീസ കിട്ടാക്കനിയാണോ…?ലഭിക്കാനുള്ള യോഗ്യതകൾ എന്തൊക്കെ, അർഹതയുള്ള വിഭാഗങ്ങൾ ആരൊക്കെ എന്നും അറിയുക
ഗോള്ഡന് വീസ യുഎഇ ഗവൺമെൻ്റിൻ്റെ വിപ്ലവകരമായ ഒരു ചുവടുവയ്പായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം ഇതിനെ വരവേറ്റത്. ഗോള്ഡന് വീസ ആരംഭിക്കുന്നത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള് നല്കുന്ന വ്യക്തികൾക്കു മാത്രമാണ് ആദ്യ കാലത്ത് ഗോള്ഡന് വീസ നല്കിയിരുന്നതെങ്കിലും പിന്നീട് കൂടുതല് ഇളവുകള് വന്നു. തുടർന്ന് ധാരാളം പേർക്ക് ഇത് ലഭിച്ചു. ഇതുവരെ1,60,000 ലധികം ഗോള്ഡന് വീസകള് നല്കി കഴിഞ്ഞു. യുഎഇയിൽ 10 വർഷത്തേക്കുളള താമസവീസയാണ് ഇതിലെ പ്രധാന ആകർഷണം. താമസ വീസയെടുക്കാൻ ഇവിടെ സ്പോണ്സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിക്കോ യുഎഇയിൽ താമസവീസയുളള കുടുംബാംഗത്തിനോ സ്പോണ്സറാകാം. എന്നാല് ഗോള്ഡന് വീസയ്ക്ക് സ്പോണ്സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ ഇത് രണ്ടോ മൂന്നോ വർഷം കൂടുമ്പോള് പുതുക്കേണ്ട കാര്യവുമില്ല. ഗോള്ഡന് വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്സർ ചെയ്യാം. അവിവാഹിതയായ പെണ്മക്കളെ എത്രവയസുവരെയും സ്പോണ്സർ ചെയ്യാം. ആണ്കുട്ടികളെ സ്പോണ്സർ ചെയ്യുന്നതിനുളള പ്രായപരിധി ഇപ്പോൾ 25 വയസാക്കി ഉയർത്തി. ഗോള്ഡന് വീസയുളളവർക്ക് സ്പോണ്സർ…
Read More » -
മസ്ജിദ് തകര്ത്ത ഭൂമിയിലാണ് രാമക്ഷേത്രം നിര്മിച്ചതെന്ന് ബി.ബി.സി; വിമര്ശനവുമായി ബ്രിട്ടീഷ് എം.പി
ലണ്ടൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള ബി.ബി.സി വാർത്തയ്ക്കെതിരെ ബ്രിട്ടീഷ് എം.പി. പക്ഷപാതപരമായാണ് ചാനല് വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് കണ്സർവേറ്റീവ് പാർട്ടി നേതാവായ ബോബ് ബ്ലാക്ബേണ് ആരോപിച്ചു. ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം ഉയർന്നതെന്ന ബി.ബി.സി റിപ്പോർട്ടാണ് എം.പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലാണ് ചാനലിനെതിരെ ബോബ് ബ്ലാക്ബേണ് രംഗത്തെത്തിയത്. ”കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയില് രാമക്ഷേത്ര പ്രതിഷ്ഠ നടന്നു. ശ്രീരാമന്റെ ജന്മഭൂമിയിലായതിനാല് ലോകത്തെങ്ങുമുള്ള ഹിന്ദുക്കള്ക്ക് അതു വലിയ സന്തോഷമായിരുന്നു. എന്നാല്, ഏറെ ദുഃഖകരമായ കാര്യം, ഒരു പള്ളി തകർത്ത ഭൂമിയിലാണ് ഇതു നിർമിച്ചതെന്നാണ് ബി.ബി.സി ചടങ്ങിന്റെ റിപ്പോർട്ടില് പറഞ്ഞത്.”-എം.പി പറഞ്ഞു. പള്ളി തകർക്കുന്നതിന് 2,000 വർഷംമുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം മറക്കുകയാണ് ബി.ബി.സിയെന്നും ബ്ലാക്ബേണ് ആരോപിച്ചു. ഇതേ നഗരത്തോട് ചേർന്നുതന്നെ പള്ളി ഉയർത്താനായി അഞ്ച് ഏക്കർ ഭൂമി മുസ്ലിംകള്ക്കു നല്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് നടക്കുന്ന സംഭവങ്ങള് വസ്തുതാപരമായി രേഖപ്പെടുത്തുന്നതില് ബി.ബി.സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചാനലിന്റെ പക്ഷപാതിത്വത്തെക്കുറിച്ചു…
Read More » -
യെമന് പിന്നാലെ ഇറാൻ അനുകൂല സേനക്ക് നേരെയും യു.എസ് വ്യോമാക്രമണം: 13 പേര് കൊല്ലപ്പെട്ടു
ഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരില് സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളില് ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകള് വർഷിച്ചു. ഇന്ന് പുലർച്ചെയൊണ് യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. സിറിയയിലും ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള് കൂടിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റ് ഇന്നലെ പകലാണ് അനുമതി നല്കിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങള്ക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ…
Read More » -
മൂന്ന് ആര്ത്തവ കാലത്തിന് മുമ്പേ വിവാഹം, ഇമ്രാനും ബുഷ്റയ്ക്കും ശിക്ഷ കിട്ടാന് കാരണം ‘ഇദ്ദ’
ഇസ്ലാമാബാദ്: പാക് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീബിക്കും ശിക്ഷ ലഭിക്കാന് കാരണം ഇസ്ലാമിക നിയമമായ ഇദ്ദയുടെ ലംഘനം. ഇസ്ലാമിക നിയമപ്രകാരം പുനര് വിവാഹത്തിനുള്ള മാനദണ്ഡങ്ങള് ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭര്ത്താവിവ് ഖവാര് മനേക നല്കിയ പരാതിയിലാണ് നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭര്ത്താവ് മരിച്ചതോ ആയ സ്ത്രീ പുനര് വിവാഹിതയാകുമ്പോള് മൂന്ന് ആര്ത്തവകാലം കഴിയണം. സ്ത്രീ ഗര്ഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുക. എന്നാല്, ഇമ്രാന്-ബുഷ്റ വിവാഹത്തില് ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആര്ത്തവകാലത്തിന് മുമ്പേ ബുഷ്റ, ഇമ്രാന് ഖാനെ വിവാഹം ചെയ്തെന്നുമാണ് ആദ്യ ഭര്ത്താവ് പരാതിയില് ഉന്നയിച്ചത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 71 കാരനായ ഇമ്രാന് ഖാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇരുവര്ക്കും ജയില് ശിക്ഷക്ക് പുറമെ, അഞ്ച് ലക്ഷം രൂപയും…
Read More » -
കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത് മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ
കുവൈത്ത് സിറ്റി :കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പരാതിയിൽ നൂറിലേറെ മലയാളികളാണ് ദശലക്ഷങ്ങളും, ചിലർ കോടികൾ കടന്നുള്ള തുകയും കൈപ്പറ്റി യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നുള്ള ധാരണയിൽ ഭാര്യയും, ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചുതുടങ്ങിയിരിക്കുന്നത്. റിക്കവറി മാത്രമല്ല യുകെയിൽ നിയമനടപടികളും ആരംഭിക്കണമെന്നാണ് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം വന്നാൽ നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർ യുകെ ഉപേക്ഷിക്കേണ്ടിവരും.
Read More »