Breaking NewsIndiaKeralaLead NewsLocalNEWSNewsthen SpecialWorld
ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ സിഡ്നിയില്‍ കാറിടിച്ച് മരിച്ചു ; എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; കാറോടിച്ച 19കാരന് അറസ്റ്റില്‍

സിഡ്നി: എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ നടന്നുപോകുമ്പോള്‍ കാറിടിച്ച് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല.
ഇന്ത്യന്‍ വംശജയായ സാമന്‍വിത ധരേശ്വറും അവരുടെ ഗര്‍ഭസ്ഥ ശിശുവുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സാമന്‍വിത ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോണ്‍സ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്.
ഇവര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഒരു കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാര്‍ സാമന്‍വിതയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന 19കാരനെ അറസ്റ്റു ചെയ്തു.






