Breaking NewsIndiaKeralaLocalNEWSNewsthen SpecialpoliticsPravasiWorld
ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം ; ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും ; പദ്ധതി ആവിഷ്‌കരിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കി . എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത്.
15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.






