Breaking NewsIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld
ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി

ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ.
ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു.
സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്.
അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.






