NEWSWorld

സൗദി അറേബ്യയിൽ അല്‍ ഖര്‍ജിൽ വാഹനാപകടം, പുതുപ്പാടി സ്വദേശി മരിച്ചു

താമരശ്ശേരി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ്(39) ആണ് മരിച്ചത്.

സൗദിയിലെ അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ അബ്ദുല്‍ റഷീദ് മരണപ്പെട്ടു എന്നാണ് തിങ്കളാഴ്ച അര്‍ധ രാത്രി ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. എങ്ങനെയാണ് അപകടം സംഭവിച്ചത്, മയ്യത്ത് എപ്പോഴാണ് നാട്ടിലെത്തിക്കുക തുടങ്ങിയ വിവരങ്ങൾ ഇനി അറിയാനിരിക്കുന്നതേയുള്ള. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. രണ്ട് കുട്ടികളുണ്ട്.

Back to top button
error: