റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 366 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 767 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,419 ആയി. ആകെ രോഗമുക്തരുടെ എണ്ണം 792,842 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആയി ഉയർന്നു.
രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 6,334 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,652 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് – 100, ജിദ്ദ – 51, ദമ്മാം – 34, മക്ക – 19, മദീന – 13, ത്വാഇഫ് – 11, അൽബാഹ – 10, അബ്ഹ – 10, ബുറൈദ – 8, ഹുഫൂഫ് – 7, ജീസാൻ – 6, ദഹ്റാൻ – 6, തബൂക്ക് – 4, ഹാഇൽ – 4, ഖമീസ് മുശൈത് – 4, നജ്റാൻ – 4, അൽഖോബാർ – 4, ബൽജുറൈഷി – 4, അറാർ – 3, യാംബു – 3, ഉനൈസ – 3, ജുബൈൽ – 3, അൽ ഖർജ് – 3, ബെയ്ഷ് – 2, അൽ റസ് – 2, ഖത്വീഫ് – 2, സബ്‍യ – 2, ബീഷ – 2, ഹഫർ – 2, ഫീഫ – 2, ബല്ലസ്മർ – 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.