അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1180 പേർക്ക് കോവിഡ് ബാധിച്ചതായും 1150 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആകെ രോഗികൾ: 990400. രോഗമുക്തി നേടിയവർ ആകെ: 969359. ആകെ മരണം: 2,334. ചികിത്സയിലുള്ളവർ: 18,707. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
രാജ്യത്ത് 2,18,694 പേർക്കുകൂടി പുതുതായി ആർടിപിസിആർ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, രാജ്യത്ത് നടത്തിയ ആകെ പിസിആർ പരിശോധനകളുടെ എണ്ണം 176.9 ദശലക്ഷം കടന്നു. കോവിഡ് കുറയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.