World

    • ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ്: നാല് മരണം

      ടെക്‌സസ്: യുഎസ് ടെക്‌സസിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ് നടന്ന സംഭവത്തില്‍ നാല് മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിലൊരാള്‍ അക്രമിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 40 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച മറ്റ് മൂന്നുപേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. 8020 ഡണ്‍ലാപ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന കേന്ദ്രത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണം.  

      Read More »
    • പ്രവാസികളുടെ വിസ മാറ്റം; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വിവരങ്ങളെന്ന് അധികൃതര്‍

      കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ തട്ടിപ്പുകള്‍ക്ക് ഇരയായ പ്രവാസികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് വിസ മാറുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വാസ്‍തവ വിരുദ്ധമാണെന്ന് പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളും അടുത്തിടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പേരിന് മാത്രം നിലനിന്നിരുന്ന കടലാസ് കമ്പനികളുടെയും ഫയലുകള്‍ ക്ലോസ് ചെയ്യപ്പെട്ട കമ്പനികളുടെയും പേരില്‍ എടുത്ത വിസകളിലൂടെ കുവൈത്തില്‍ എത്തിയ പ്രവാസികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ പരാതികള്‍ പരിഗണിച്ച് വിസ മാറാനുള്ള അവസരം നല്‍കുന്നത് രാജ്യത്തെ തൊഴില്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇത് സംബന്ധിച്ച് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകളും പ്രകാരം മാത്രമായിരിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിവരിക്കുന്നത്. വിശേഷിച്ചും 2015ലെ 842-ാം നമ്പര്‍ അഡ്‍മിനിസ്ട്രേറ്റീവ് ഉത്തരവും ഇതിന്റെ ഭേദഗതികളും അനുസരിച്ചായിരിക്കും ഒരു പ്രവാസിയുടെ വിസ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്.…

      Read More »
    • മരുന്ന് കയ്യിലുണ്ടോ, യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും, ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കടത്തുന്നു

      ദുബായ് : സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങൾ. കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae. ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തിൽ നിരോധനവും നിയന്ത്രണവുമുണ്ട്. രാജ്യാന്തര തലങ്ങളിൽ വിവിധ ലഹരിമരുന്നുകൾ ശാസ്ത്ര പഠന-ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കർശന നിയന്ത്രണങ്ങളുണ്ട്. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കർശനമായി തടയണമെന്നു രാജ്യാന്തര ചട്ടങ്ങൾ അനുശാസിക്കുന്നു. ചില രോഗങ്ങളുടെ കാഠിന്യവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ഡോക്ടർമാരുടെ അനുമതിയോടെ നിയന്ത്രിത അളവിൽ രോഗികൾക്ക് നൽകുന്നതാണ് രാജ്യാന്തര ചട്ടം. അപേക്ഷയിൽ എന്തൊക്കെ രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ…

      Read More »
    • യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കം; ഓണ്‍ലൈന്‍ പഠനത്തിനും അനുമതി

      ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 29 തിങ്കളാഴ്‍ച തുടക്കമാവും. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ നീങ്ങി, ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള അക്കാദമിക വര്‍ഷത്തിനാണ് നാളെ തുടക്കം കുറിക്കാന്‍ പോകുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്ക്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്‍ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധന വേണമെന്നും സ്‍കൂള്‍ ബസുകളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കര്‍ശിച്ചിരുന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ ഇത്തവണ എടുത്തുകളഞ്ഞിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം നേരിട്ട് സ്‍കൂളുകളില്‍ എത്തണം. ആദ്യം ദിവസം എത്തുമ്പോള്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം കൊണ്ടുവരണം. എന്നാല്‍ ദുബൈയിലെ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല. പുതിയ നിബന്ധനകള്‍ പ്രകാരം കൊവിഡ് പരിശോധനയില്‍ പോസിറ്റാവായവര്‍ക്ക് വീടുകളിലിരുന്ന പഠനം തുടരാം. അതേസമയം ശ്വാസകോശ…

      Read More »
    • ആസ്‌ട്രേലിയൻ മലയാളിക്ക് ആരോഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ, ‘സെക്കന്റ് ഒപ്പീനിയൻ’ സൗജന്യം; നാട്ടിലെ മാതാപിതാക്കൾക്കായി ആരോഗ്യ ഏക ജാലകവും!

        ആസ്‌ട്രേലിയൻ മലയാളികൾക്ക് ബാലികേറാമലയായിരുന്ന രണ്ട് വലിയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഫാമിലി കണക്ട് പദ്ധതി. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകം ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേർന്ന് രൂപം കൊടുത്ത ‘ഫാമിലി കണക്ട്’ പദ്ധതി നിലവിൽ വന്നു. ആരോഗ്യ മേഖലയിൽ ലോക നിലവാരത്തിലുള്ള ആസ്‌ട്രേലിയയിൽ വിദഗ്ധ ഡോക്ടർമാരുടെ അപ്പോയ്ൻമെന്റ്കൾക്ക് പലപ്പോഴും വലിയ കാലതാമസം നേരിടാറുണ്ട്. അതുപോലെ തന്നെ തങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധരുമായി ചർച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലപ്പോഴും ആളുകൾക്ക് വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് ഇനി മുതൽ ഒറ്റയടിക്ക് ആസ്‌ട്രേലിയൻ മലയാളിക്ക് പരിഹാരം ലഭിക്കും. കൂടാതെ ഈ പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന വെബ്‌സൈറ്റിലൂടെ ഡിസ്ക്ളൈമർ പോളിസി അംഗീകരിച്ചുകൊണ്ട് അയക്കുന്ന ചികിത്സാ സംശയങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി ഉറപ്പു വരുത്തുന്നുണ്ട്. അൻപതോളം സ്പെഷ്യാലിറ്റി ഡിപ്പാർട്മെന്റുകളുടെ സേവനം ഇതിൽ ഉറപ്പ് വരുത്തിയിട്ടുണ്ടന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ…

      Read More »
    • നരേന്ദ്ര മോദി ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവ്, 75 ശതമാനം റേറ്റിംഗ് നേടിയാണ് മോദി ഒന്നാമതെത്തിയത്

            മോര്‍ണിംഗ് കണ്‍സള്‍ട്ട് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ലോക നേതാക്കളെ പിന്തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. റേറ്റിംഗില്‍ 75 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് സര്‍വ്വേ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോണിംഗ് കണ്‍സള്‍ട്ട് ഏജന്‍സി പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് സര്‍വ്വേ വഴി നിരവധി രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. നിലവില്‍ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ജര്‍മ്മനി, ഇന്ത്യ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവായി തിരഞ്ഞെടുത്തത്. മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ രണ്ടാമത്തെ സര്‍വ്വേയാണിത്. 2021ലെ സര്‍വ്വേയിലും മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. നിരവധി രാജ്യങ്ങളിലെ ജനങ്ങളുമായി നടത്തിയ സര്‍വ്വേയില്‍ മികച്ച പ്രതികരണം നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ വളരുകയാണെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നതെന്ന് ഏജന്‍സി പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും മെക്സിക്കന്‍ പ്രസിഡന്റ്…

      Read More »
    • വ്യാജന്മാരെ തുരത്താന്‍ കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന; ജോലി ചെയ്യുന്ന എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ബാധകം

      കുവൈത്ത് സിറ്റി: കുവൈത്തില്‍ എഞ്ചിനീയര്‍മാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിബന്ധനകളില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. അടുത്തിടെ മാത്രം ജോലി തുടങ്ങിയവര്‍ മുതല്‍ 40 വര്‍ഷത്തോളമായി ജോലി ചെയ്യുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സാണ് പരിശോധന നടത്തുന്നത്. അറബ്, വിദേശ സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കും വിധേയമാക്കുക വഴി, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ മാത്രമാണ് കുവൈത്തില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമം. പാലസ്തീന്‍ സ്വദേശിയായ 84 വയസുകാരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അടുത്തിടെ നടന്ന ഒരു പരിശോധനയില്‍ അംഗീകാരത്തിനായി പരിഗണിച്ചിരുന്നു. 48 വര്‍ഷമായി കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹത്തെ അക്രഡിറ്റേഷന്‍ നടപടികളുടെ ഭാഗമായി പ്രത്യേക അഭിമുഖത്തിന് വിധേയമാക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്ന്…

      Read More »
    • ടെക് ജീവനക്കാരിൽ ആശങ്ക പടരുന്നു, രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം 50 ശതമാനം കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നു

      ലോകമെമ്പാടുമുള്ള പകുതി കമ്പനികളെങ്കിലും ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു. ഭൂരിഭാഗം കമ്പനികളും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് ബോണസ് കുറയ്ക്കുകയും തൊഴിൽ ഓഫറുകൾ റദ്ദാക്കുകയും ചെയ്യുന്നത്. യു.എസിലെ ഏറ്റവും പുതിയ പി.ഡബ്ലിയു.സി സർവേ പ്രകാരം കമ്പനി മേധാവികളിൽ പ്രതികരിച്ചവരിൽ 50 ശതമാനം പേരും അവരുടെ മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണ്. ജീവനക്കാരെ നിയമിക്കുന്നതിലും നിലനിർത്തുന്നതിലും കമ്പനി മേധാവികൾ ആശങ്കാകുലരാണ്. അതേ സമയം, സർവേയിൽ പ്രതികരിച്ചവർ തൊഴിൽ മേഖല കാര്യക്ഷമമാക്കുന്നതിനും ഭാവിയിലേക്ക് അനുയോജ്യമായ തൊഴിലാളി നൈപുണ്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമിക്കപ്പെടുന്നവരും ശരിയായ വൈദഗ്ധ്യമുള്ളവരും തമ്മിലുള്ള അന്തരം അധികൃതർ കാണുന്നു എന്നതിനാൽ, കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പുതിയ നിയമങ്ങൾ മന്ദഗതിയിൽ ആയതിനാൽ ഇതിൽ അതിശയിക്കാനില്ല. ‘ഉദാഹരണത്തിന് പ്രതികരിച്ചവരിൽ 50 ശതമാനം പേരും അവരുടെ മൊത്തത്തിലുള്ള ആളുകളുടെ എണ്ണം കുറയ്ക്കുന്നു, 46 ശതമാനം പേർ ബോണസുകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു, 44 ശതമാനം ഓഫറുകൾ റദ്ദാക്കുന്നു.’ റിപ്പോർട്ട് പറയുന്നു.…

      Read More »
    • ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡീനിയയിലേക്ക് താമസം മാറാന്‍ സര്‍ക്കാര്‍ 12 ലക്ഷം രൂപ തരാമെന്ന്; മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ

      ഈ ഇറ്റാലിയന്‍ ദ്വീപിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നവര്‍ക്കായി വന്‍ തുക നല്‍കാന്‍ സര്‍ക്കാര്‍. സാര്‍ഡീനിയ ദ്വീപിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി സര്‍ക്കാര്‍ ഏകദേശം 12 ലക്ഷത്തിന് മുകളിലാണ് (£12,700) വാഗ്ദാനം ചെയ്യുന്നത്. ഈ സംരംഭത്തിനായി ഉദ്യോഗസ്ഥര്‍ ആകെ വകയിരുത്തിയിരിക്കുന്നത് 38 മില്ല്യണ്‍ പൗണ്ടാണ്. ഇറ്റലിയിലെ ഗ്രാമീണ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിച്ചു കൊണ്ട് ചെറുപട്ടണങ്ങളില്‍ കച്ചവടം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സര്‍ക്കാരിന്. മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ. പ്രകൃതിരമണീയമായ ഈ ദ്വീപ് സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ടതാണ്. 1,000 മൈലിലധികം വരുന്ന മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍, മനോഹരമായ തുറമുഖ നഗരങ്ങള്‍, ബിസി 1,500 -ല്‍ നിര്‍മ്മിച്ച വെങ്കലയുഗ അവശിഷ്ടങ്ങള്‍ എന്നിവയുള്ള, സാംസ്‌കാരികമായി സമ്പന്നമായ ദ്വീപാണ് ഇത്. എന്നാല്‍, വിദൂരപ്രദേശത്തുള്ള സ്ഥലങ്ങളനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സാര്‍ഡീനിയ ദ്വീപും അഭിമുഖീകരിക്കുന്നുണ്ട്. യുവാക്കള്‍ ജോലി തേടിയും മറ്റും വലിയ നഗരങ്ങളിലേക്ക് പോയിത്തുടങ്ങിയതോടെ ഇവിടെ ജനസംഖ്യ കുറയുകയും സാമ്പത്തിക രംഗം ക്ഷയിക്കുകയും…

      Read More »
    • സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ട് മരണം

      റിയാദ്: സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരണപ്പെട്ടു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് – ഗമീഖ റോഡിൽ ആണ് അപകടം. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കയില്‍ ലൈത്ത് – ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്. പൊതുവെ അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്.

      Read More »
    Back to top button
    error: