World
-
ഒരു ലക്ഷം തൊഴിലവസരങ്ങള്‍, വികലാംഗരെ ശാക്തീകരിക്കാനുള്ള വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ ജോലി വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്ന ഈ സമയത്ത്, വികലാംഗരെ ശാക്തീകരിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ സംരംഭം പ്രഖ്യാപിച്ചു. വികലാംഗർക്ക് 1,00,000 തൊഴിലവസരങ്ങൾ നൽകുന്നതിന് ലാഭേച്ഛയില്ലാത്ത സ്ഥാപനമായ എനേബിൾ ഇന്ത്യയുമായി മൈക്രോസോഫ്റ്റ് പങ്കാളികളാകും. ‘ഇൻക്ലൂഷൻ ടു ആക്ഷൻ’ എന്നാണ് ഈ സംരംഭത്തിന്റെ പേര്. വിവിധ സാങ്കേതിക വൈദഗ്ധ്യം, മാർഗനിർദേശം, ഇന്റേൺഷിപ്പ്, തൊഴിൽ സംരംഭങ്ങൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കാൻ രാജ്യത്തെ സാമ്പത്തിക സേവനങ്ങൾ, ഉൽപ്പാദനം, റീട്ടെയിൽ, സാങ്കേതിക മേഖലകളിലെ നൂറിലധികം സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ പ്രാപ്തമാക്കും. പിഡബ്ല്യുഡികൾക്കുള്ള സാങ്കേതിക വൈദഗ്ധ്യവും പരിശീലന പരിപാടികളും മൈക്രോസോഫ്റ്റ് നൽകും. വികലാംഗ സമൂഹത്തിലെ സംരംഭകർ, അഭിഭാഷകർ, വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുമായി ഇടപഴകുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമത്തിന്റെ തുടക്കമാണ് എനേബിൾ ഇന്ത്യയും മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ അതുല്യമായ സഹകരണമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. 85 ശതമാനം ജോലികളും നെറ്റ്‌വർക്കിംഗിലൂടെ നികത്തപ്പെടുന്ന ഈ കാലത്ത് 10 ശതമാനം വികലാംഗർക്കെങ്കിലും അവസരങ്ങൾ തുറക്കേണ്ടത് അടിയന്തിര…
Read More » -
അത്ഭുത സിനിമ ‘അവതാര്‍’ തിയറ്ററില്‍ കാണാത്തവർക്ക് ‘4കെ’യില്‍ കാണാന്‍ സുവര്‍ണാവസരം, സെപ്തംബർ 23ന് റീ-റിലീസ്
വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ ‘അവതാർ; ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്‌ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തീയറ്ററുകളിലും സിനിമ റിലീസാവും. റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു. ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നായ ‘അവതാര്‍’ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി മാറ്റിയിരുന്നു. 2009 ഡിസംബറിലാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തിയത്. ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍…
Read More » -
വര്‍ക്ക് ഫ്രം ഹോം കാരണം പോണ്‍ കാണുന്നവരുടെ എണ്ണവും കൂടിയെന്ന് റിപ്പോര്‍ട്ട്
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. യുകെയിൽ വർക്ക് ഫ്രം ഹോം കാലയളവിൽ പോൺ അഡിക്ഷനിൽ ഇരട്ടി വർധനവ് ഉണ്ടായതായി പഠനം. ഈ പ്രശ്നത്തിന് വൈദ്യസഹായം തേടുന്ന യുകെ പൗരന്മാരുടെ എണ്ണം ഇരട്ടിയായതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. പോൺ അഡിക്ഷൻ എന്നത് ഒരു തരം ലൈംഗിക ആസക്തിയാണ്. അതിൽ ഉപയോക്താക്കൾ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട സന്തോഷകരമായ സംവേദനത്തിലേക്ക് ആസക്തി വളർത്തിയെടുക്കുന്നു. ബ്രിട്ടനിലെ പ്രമുഖ പോൺ അഡിക്ഷൻ ക്ലിനിക്കായ ലോറൽ സെന്ററിൽ ഒരു ദിവസം 14 മണിക്കൂർ വരെ അശ്ലീലം കാണുന്നവരെ ചികിത്സിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഡബ്ല്യുഎഫ്എച്ച് എന്നാൽ ആളുകൾ ഒറ്റയ്ക്ക് കമ്പ്യൂട്ടറുകൾക്ക് മുന്നിൽ സമയം ചിലവഴിക്കുന്നതെന്നാണ്. അതിനർത്ഥം നിങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചു എന്നാണെന്നും ക്ലിനിക്കൽ ഡയറക്ടർ പോള ഹാൾ പറയുന്നു. ലോറൽ സെന്റർ 2022-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം…
Read More » -
ജോലിയില്ലാത്തവര്‍ക്കും വരാം, താമസിക്കാം; പ്രവാസികള്‍ക്കായി പുതിയ ഏഴ് വിസകള്‍ പരിചയപ്പെടുത്തി യു.എ.ഇ
അബുദാബി: പുതിയ വിസ സ്കീം പ്രഖ്യാപിച്ച് യു.എ.ഇ സര്‍ക്കാര്‍. തൊഴില്‍ വിസക്കു പുറമെ ഏഴു വിസകളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. യു.എ.ഇ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം. ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പങ്കാളിയും തൊഴില്‍ മേധാവിയുമായ ജോവാന മാത്യൂസ് ടെയ്‌ലറാണ് പുതിയ വിസകളെ കുറിച്ച് വിശദീകരിച്ചത്. യു.എ.ഇയില്‍ ജോലിയില്ലാതെ പ്രവേശിക്കാനും താമസിക്കാനും പ്രവാസികളെ അനുവദിക്കുന്ന വിസ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്. പുതിയ ഏഴു വിസകള്‍ 1. ഗോള്‍ഡന്‍ വിസ: കുറഞ്ഞത് രണ്ട് മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, സംരംഭകര്‍, മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും, മനുഷ്യവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍, ശാസ്ത്രജ്ഞര്‍, കൊവിഡ്-19 മുന്‍നിര പ്രവര്‍ത്തകര്‍, വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 2. റിമോര്‍ട്ട് വര്‍ക്ക് വിസ: ഒരു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കുന്ന ആളുകള്‍ക്ക് ജോലിയോ സ്പോണ്‍സറയുടെയോ ആവശ്യമില്ല. വിദേശ തൊഴിലുടമയ്‌ക്കായി യു.എ.ഇയില്‍ താമസിക്കുകയും…
Read More » -
ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ഇപ്പോള്‍ ബംഗ്ലാദേശും; പ്രതിസന്ധിയുടെ മുള്‍പ്പാതയില്‍ ജനം
ധാക്ക: അടുത്തകാലം വരെ ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടന്നു. വിദേശനാണ്യ കരുതല്‍ ശേഖരമിപ്പോള്‍ 3.19 ലക്ഷം കോടി രൂപയാണ്. ഇത് അരമാസത്തെ ആവശ്യത്തിനേ തികയൂ. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍. ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ കര്‍ശന നിയന്ത്രണങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി. പെട്രോള്‍വില 50 ശതമാനം കൂട്ടി. ബംഗ്ലാദേശിലെ സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. വെള്ളിയാഴ്ച മാത്രമായിരുന്നു നേരത്തെ അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴു മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ ഇത് എട്ട് മണിക്കൂറായിരുന്നു. പ്രതിദിനം രണ്ട് മണിക്കൂര്‍ പവര്‍കട്ടും ഏര്‍പ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തില്‍നിന്നാണു ബംഗ്ലാദേശില്‍ െവെദ്യുതി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്…
Read More » -
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി യുഎഇയിലെ ഒരു എമിറേറ്റ് കൂടി
ഷാര്‍ജ: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 2024 ജനുവരി ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഷാര്‍ജ അധികൃതര്‍. ചൊവ്വാഴ്ചയാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്. നിരോധനത്തിന് മുന്നോടിയായി ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതം ഈടാക്കാനാണ് തീരുമാനം. ശേഷം 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂര്‍ണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ ബദല്‍ സംവിധാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കണമെന്നും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പൂര്‍ണമായ നിരോധനം കൊണ്ടുവരുന്നതിന് മുമ്പ്…
Read More » -
സിഗ്‌നലുകളില്‍ ശ്രദ്ധ തെറ്റരുതേ…! വീഡിയോയുമായി അബുദാബി പൊലീസ്
അബുദാബി: റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ സന്ദേശത്തില്‍ പറയുന്നത്. #فيديو | #شرطة_أبوظبي تحذر من خطورة الانشغال بغير الطريق عند التقاطعات التفاصيل:https://t.co/SWI3uFrTnh#التوعية_المرورية_الرقمية#الانشغال_بغير_الطريق pic.twitter.com/3cug4n72og — شرطة أبوظبي (@ADPoliceHQ) August 23, 2022 അശ്രദ്ധ കാരണം സിഗ്നല്‍ മറികടന്നു പോകുന്ന ഒരു ഡ്രൈവറുടെ അവസ്ഥ വിവരിക്കുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാഹനം ഓടിച്ചുവരുന്ന ഒരു ഡ്രൈവര്‍ റോഡിലെ ചുവപ്പ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ സമയം അയാളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ അറ്റന്‍ഡ് ചെയ്യുകയും ഇതോടെ റോഡിലെ ശ്രദ്ധ മാറുന്നത് കാരണം വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ചുവപ്പ്…
Read More » -
സൗദി അറേബ്യയിൽ റിപ്പയറിംഗിന് നല്‍കിയ മലയാളിയുടെ വാഹനത്തില്‍ മദ്യക്കടത്ത്, ഉടമക്കെതിരെ കേസ്
റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും മലയാളി ജീവനക്കാരനെയും കാണാനില്ലെന്ന് അറിയുന്നത്. റിയാദിലെ അസീസിയ പോലീസ് സ്റ്റേഷന്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. മദ്യം കടത്തുന്നതിനിടെയാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. കാര്‍ ഉടമ എന്ന നിലയില്‍ ഷൈജുവിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി ഷൈജു നിരപരാധിത്വം വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന വ്യവസ്ഥയോടെ ഷൈജുവിനെ വിട്ടയച്ചു. കാറില്‍ മദ്യം കടത്തുമ്പോള്‍ മലയാളികളായ…
Read More » -
20 കോടി രൂപ ഇസ്രായേലിലെ മലയാളികളിൽനിന്ന് തട്ടി എടുത്ത് യുവാവും യുവതിയും മുങ്ങി, ‘പെർഫെക്റ്റ് കുറീസ്’ എന്ന ചിട്ടിക്കമ്പനിയുടെ പേരിലാണ് ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും പണം തട്ടി എടുത്തത്
മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരിൽ ഇസ്രായേലിൽ നിന്നും കോടികൾ പിരിച്ചെടുത്ത് മുങ്ങി. ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യൻ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഏഴു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും, ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിൽ കമ്പനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ പണം പിരിക്കുന്നത്. 5 മുതൽ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികൾ. ഇസ്രായേലി കറൻസിയായ 5,000 ഷെക്കൽ 15 മാസത്തേക്ക് അടച്ചാൽ (ആകെ 75000) 100,000 ഷെക്കൽ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇസ്രായേലി കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി ഇപ്പോൾ താരതമ്യം ചെയ്താൽ 24.38 രൂപയാണ് മൂല്യം. അതായത് 1828500…
Read More » -
20 കോടി രൂപ ഇസ്രായേലിലെ മലയാളികളിൽനിന്ന് തട്ടി എടുത്ത് യുവാവും യുവതിയും മുങ്ങി, ‘പെർഫെക്റ്റ് കുറീസ്’ എന്ന ചിട്ടിക്കമ്പനിയുടെ പേരിലാണ് ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും പണം തട്ടി എടുത്തത്
മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരിൽ ഇസ്രായേലിൽ നിന്നും കോടികൾ പിരിച്ചെടുത്ത് മുങ്ങി. ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യൻ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഏഴു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും, ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിൽ കമ്പനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ പണം പിരിക്കുന്നത്. 5 മുതൽ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികൾ. ഇസ്രായേലി കറൻസിയായ 5,000 ഷെക്കൽ 15 മാസത്തേക്ക് അടച്ചാൽ (ആകെ 75000) 100,000 ഷെക്കൽ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇസ്രായേലി കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി ഇപ്പോൾ താരതമ്യം ചെയ്താൽ 24.38 രൂപയാണ് മൂല്യം. അതായത് 1828500…
Read More »