NEWSWorld

സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരണപ്പെട്ടു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് – ഗമീഖ റോഡിൽ ആണ് അപകടം. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മക്കയില്‍ ലൈത്ത് – ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്.

പൊതുവെ അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്.

Back to top button
error: