World

    • റഷ്യയില്‍ എണ്ണക്കമ്പനി ഉന്നതന്‍ മരിച്ചു; യുക്രൈന്‍ ആക്രമണത്തിനുശേഷം 10 ലേറെ ദുരൂഹമരണങ്ങള്‍

      മോസ്‌കോ: റഷ്യയില്‍ വീണ്ടും എണ്ണക്കമ്പനി മേധവിയുടെ ദുരൂഹമരണം. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയര്‍മാന്‍ റവില്‍ മഗനോവ് (67) ആണ് ഇന്നലെ മരിച്ചത്. അദ്ദേഹത്തെ ആശുപത്രി ജനാലയില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നു സൂചനയുണ്ട്. ഗുരുതരരോഗത്തെ തുടര്‍ന്നാണ് മരണമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. സഹോദരന്‍ നെയ്ല്‍ മഗനോവ് മറ്റൊരു എണ്ണക്കമ്പനിയായ ടാറ്റ്‌നെഫ്റ്റിന്റെ തലവനാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനെ റഷ്യ ആക്രമിച്ചതു മുതല്‍ രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ പത്തോളം പേര്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. യുക്രൈനില്‍നിന്നു റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലുക്കോയില്‍ ആവശ്യപ്പെട്ടിരുന്നു. യുക്രൈനില്‍ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്‌പ്രോം എക്‌സിക്യൂട്ടീവ് അലക്‌സാണ്ടര്‍ ട്യുലക്കോവിനെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. നൊവാടെക്കിന്റെ മുന്‍ ഉന്നതന്‍ സെര്‍ജി പ്രോട്ടോസെന്യയും ഭാര്യയും മകളും സ്‌പെയിനിലെ വസതിയില്‍ മരിച്ചത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. മേയില്‍ ലുക്കോയില്‍ മാനേജര്‍ അലക്‌സാണ്ടര്‍ സുബോട്ടിനെ മോസ്‌കോയിലെ വീടിന്‍െ്‌റ ബേസ്‌മെന്‍്‌റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.…

      Read More »
    • ഗര്‍ഭിണിയായ ഇന്ത്യക്കാരിയുടെ മരണം: പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു

      ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ മരണത്തിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവച്ചു. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിലെ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോയാണ് രാജിവച്ചത്. യുവതിയുടെ മരണത്തിനു പിന്നാലെ, ഡോക്ടര്‍മാരുടെ അഭാവത്തില്‍ അടിയന്തര പ്രസവ സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള മാര്‍ട്ട ടെമിഡോയുടെ തീരുമാനം കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് സാന്താ മരിയ ആശുപത്രിയില്‍നിന്ന് ലിസ്ബണിലെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നതിനിടെയാണ് 34 വയസുകാരിയായ ഇന്ത്യന്‍ യുവതി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. പിന്നീട് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സമീപ കാലത്ത് രാജ്യത്തുടനീളം സമാനസ്വഭാവമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ, ആശുപത്രി മാറിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ രണ്ടു ശിശുക്കള്‍ മരിച്ചിരുന്നു. 2018-ലാണ് മാര്‍ട്ട ടെമിഡോ ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ വിജയകരമായി വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതില്‍ മാര്‍ട്ടയുടെ നേതൃത്വം വലിയ പങ്കുവഹിച്ചു. രാജി സ്വീകരിച്ചതായും ടെമിഡോയുടെ പ്രവര്‍ത്തനത്തിന്…

      Read More »
    • താലിബാനെതിരേ തുറന്ന യുദ്ധത്തിന് ഐ.എസ്.?

      കാബൂള്‍: താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനിയെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക് സ്‌റ്റേറ്റ്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെതിരായ ഐ.എസിന്‍െ്‌റ തുറന്ന യുദ്ധപ്രഖ്യാപനമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇമതാടെ രാജ്യം വീണ്ടും ഭ്യന്തര യുദ്ധത്തിലേക്ക് എന്ന ആശങ്ക ശക്തമായി. കഴിഞ്ഞ മാസം ചാവേര്‍ ബോംബാക്രമണത്തിലായിരുന്നു റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാനാണ് ഐ.എസ്. ഒരുങ്ങുന്നത്. ഐ.സിന്‍െ്‌റ അഫ്ഗാന്‍ ഘടകമായ ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) മാധ്യമ വിഭാഗം അല്‍ അസൈം ഫൗണ്ടേഷനാണ് വീഡിയോ പുറത്തുവിടുമെന്നു അറിയിച്ചത്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതു മുതല്‍ ഐ.സുമായി ശീത സമരം നിലനില്‍ക്കുകയാണ്. യു.എസ്. നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിന്‍മാറിയതിനു പിന്നാലെയാണ് 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍െ്‌റ നിയന്ത്രണം താലിബാന്‍ കൈയടക്കിയത്. ഐ.എസ്. വിരുദ്ധ നിലപാടുകളുടെ പേരില്‍ സംഘടനയുടെ കണ്ണിലെ കരടായിരുന്നു മതപണ്ഡിതന്‍കൂടിയായ റഹീമുല്ല. 2020 ല്‍ പാകിസ്ഥാനില്‍ വെച്ചുണ്ടായതടക്കം ഇദ്ദേഹത്തിനെതിരെ രണ്ടു വധശ്രമങ്ങളും നടന്നിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നായിരുന്നു റഹീമുല്ല…

      Read More »
    • ചലച്ചിത്ര നടിയും ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയുമായ ഫൗസിയ ഹസൻ അന്തരിച്ചു

      ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി മാലിദ്വീപ് ചലച്ചിത്രരംഗത്ത് സജീവമാണ്. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തി എന്ന കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. മാലേ സ്വദേശി മറിയം റഷീദയാണ് ഒന്നാം പ്രതി. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ തടവിലാക്കപ്പെട്ട ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി. 1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1998 മുതൽ 2008 വരെ മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിന്‍റെ സെൻസറിംഗ് ഓഫീസറായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

      Read More »
    • സൗദി അറേബ്യയില്‍ ഭൂമികുലുക്കം

      റിയാദ്: സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്. പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടന്ന ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു.

      Read More »
    • കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

      കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര മാര്‍ച്ച് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് കാമിലോ അന്തരിച്ചതെന്ന് ക്യൂബന്‍ പ്രസിഡന്റ് അറിയിച്ചു. ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിട നല്‍കുന്നതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു. ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറും അഭിഭാഷകനുമാണ് കാമിലോ. ചെഗുവേര അലെയ്ഡ ദമ്പതികളുടെ മകനായി 1962ലാണ് കാമിലോയുടെ ജനനം.  

      Read More »
    • നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രവാസി മരിച്ചു

      റിയാദ്: ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ യാദവ്, സോണി യാദവ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ – സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അല്‍ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയില്‍ ബാപ്പു വലിയോറ, ഷാജഹാന്‍, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജന്‍ ഗുപ്ത , അല്‍ ഹക്കമി കമ്പനിയുടെ ഉടമ ഉമര്‍ ഹക്കമി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.

      Read More »
    • റോക്കറ്റിന്റെ എന്‍ജിനില്‍ സാങ്കേതിക തകരാര്‍; വിക്ഷേപണത്തിന് മിനിറ്റുകള്‍ മുമ്പ് ആര്‍ട്ടിമിസ് ചാന്ദ്രദൗത്യം നിര്‍ത്തിവച്ച് നാസ

      കാലിഫോര്‍ണിയ: വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം മാറ്റിവച്ച് നാസ. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് എന്‍ജിനുകളില്‍ മൂന്നാം എന്‍ജിനായ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും നാസ പ്രതികരിച്ചു. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി. എന്‍ജിനുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. എന്‍ജിന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. ഇതൊരു പരീക്ഷണ പറക്കലാണെന്നും ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്നു നാസ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ ആര്‍ട്ടെമിസ് 1 വിക്ഷേപണമുണ്ടായേക്കുമെന്നാണ് വിവരം. Safety is always first. Following today’s #Artemis I launch attempt, @NASAArtemis teams are…

      Read More »
    • എറണാകുളം സ്വദേശിയായ യുവാവ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

         ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം താമസിച്ചിരുന്ന അദ്ദേഹം നീന്തല്‍ പരിശീലനം ലഭിച്ച ആളാണ്.  രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് പോയത്. പുതിയ താമസ സ്ഥലത്ത് എത്തിയ ശേഷം ആദ്യമായായിരുന്നു അദ്ദേഹം കോമ്പൗണ്ടിലെ പൂളിലേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രി പത്ത് മണിയോടെ പരിസരത്ത് സൈക്കിള്‍ ചവിട്ടിയിരുന്ന ചില കുട്ടികളാണ് പൂളില്‍ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് മുതിര്‍ന്നവരെ വിവരമറിയിച്ചത്. ആളുകള്‍ ഓടിയെത്തി, പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുകയും ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സച്ചിന്‍ സാമുവല്‍…

      Read More »
    • മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം

      മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയ്ക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം. ഓഗസ്റ്റ് 22 ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള വീട്ടിലാണ് സംഭവം. രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ് 54 കാരിയായ സ്ത്രീ. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗണ്‍ഹൗസില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മ്മിച്ചതിനാല്‍ അവരുടെ നിലവിളി ആരും കേട്ടില്ല. ഒടുവില്‍ രക്ഷപ്പെടലില്ല എന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു: ‘ഞാന്‍ 22-ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇത്ര ദിവസവും ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവിച്ചത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും വന്നുമില്ല’ ഈ കുറിപ്പും പക്ഷേ ആരും ശ്രദ്ധിച്ചില്ല. മൂന്നു ദിവസമായി വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും സ്ത്രീയുടെ സഹോദരി ആകെ ഭയന്നു പോയി. ഈ…

      Read More »
    Back to top button
    error: