World
-
ഇന്ത്യയ്ക്കിട്ട് ട്രംപിന്റെ അടുത്ത പണി ; അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100% തീരുവ ; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും ; ഹെവി ട്രക്കുകള്‍, ഫര്‍ണിച്ചര്‍ എന്നിവയ്ക്കും പുതിയ തീരുവ
ന്യൂഡല്‍ഹി: താരിഫില്‍ ഇന്ത്യയ്ക്ക് വീണ്ടും നഷ്ടങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് മരുന്നുകള്‍ക്ക് തീരുവ ഉയര്‍ത്തി. ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100% തീരുവയും ഹെവി ഡ്യൂട്ടി ട്രക്കുകള്‍ക്ക് 25% തീരുവയും ഉള്‍പ്പെടെ ഇന്ത്യ കയറ്റി അയയ്ക്കുന്ന അനേകം വസ്തുക്കള്‍ക്കാണ് ട്രംപ് നൂറു ശതമാനം തീരുവയാക്കിയത്. ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ നികുതികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ പുതിയ ലെവികള്‍ ദേശീയ താരിഫുകള്‍ക്ക് പുറമേ ബാധകമാകുമോ അതോ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ വ്യാപാര കരാറുകളുള്ള സമ്പദ്വ്യവസ്ഥകളെ ഒഴിവാക്കുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടുക്കള കാബിനറ്റുകള്‍ക്കും ബാത്ത്റൂം വാനിറ്റികള്‍ക്കും 50% താരിഫ് ഈടാക്കാനും അപ്ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30% താരിഫ് ഈടാക്കാനും ട്രംപ് പറഞ്ഞു, പുതിയ എല്ലാ തീരുവകളും ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കയിലേക്ക് ഇന്ത്യയിലെ അനേകം മരുന്നു കമ്പനികളാണ് കയറ്റുമതി നകത്തുന്നത്. പുറം രാജ്യങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക്…
Read More » -
മകളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; മൃതദേഹം വീക്ഷിച്ചപ്പോള്‍ സ്തനവും നിതംബവും കാണാനില്ല! അമ്മയുടെ മുഖത്തെ വെപ്രാളവും ശ്രദ്ധിച്ചു; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്; 14 വയസുകാരിയുടെ ‘മരണകാരണ’മറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി
മെക്സിക്കോ സിറ്റി: സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയയായ 14 കാരി മരിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വലുതാക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജീവഹാനിയുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനും ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജനുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡുറാന്‍ഗോയില്‍ നടന്ന സംഭവത്തില്‍ പാലോമ നിക്കോള്‍ അരെല്ലാനോ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം പെണ്‍കുട്ടി കോമയിലാകുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മരണശേഷം, പെണ്‍കുട്ടിക്ക് കോവിഡ് ബാധിച്ചാണ് മരിച്ചതെന്നായിരുന്നു അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ ചില ബന്ധുക്കള്‍ക്ക് മരണകാരണത്തില്‍ സംശയം തോന്നി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നു. അമ്മയോടൊപ്പമാണ് പാലോമ താമസിച്ചിരുന്നത്. മരണത്തില്‍ സംശയം തോന്നിയ പിതാവ് കാര്‍ലോസ് അരെലാനോ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കണ്ട അസ്വാഭാവികതകളെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ഇതില്‍ നിന്നാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ നടത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും,…
Read More » -
കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ! ട്രംപുമായി വീണ്ടും പാക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, കൂട്ടിന് സൈനിക മേധാവിയും; മഹാന്‍മാരായ നേതാക്കളെന്ന് സര്‍ട്ടിഫിക്കറ്റും
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും. വൈറ്റ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായിരുന്നു ഷെഹബാസ് ഷെരീഫ് യുഎസില്‍ എത്തിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുവരും വാഷിങ്ടണില്‍ എത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഷഹബാസ് ഷെരീഫ് വൈറ്റ് ഹൗസില്‍ എത്തിയത്. പിന്നാലെ പാക് സൈനിക മേധാവിയും ട്രംപിന്റെ ഔദ്യോഗിക വസതിയില്‍ എത്തുകയായിരുന്നു. വൈകീട്ട് 6.18 വരെ കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകളില്‍ ഉള്‍പ്പെടെ നേതാക്കള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ – പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ചു. ഷെഹബാസ് ഷെരീഫിനെയും, അസിം മുനീറിനെയും വാനോളം പുകഴ്ത്താനും ട്രംപ് പ്രസ്താവനയില്‍ തയ്യാറായി. പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്‍പ്…
Read More » -
ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്നുറപ്പിച്ച് ട്രംപ്!!! മരുന്നുകള്‍ക്ക് 100% വരെ തീരുവ, ഇന്ത്യയ്ക്കും തിരിച്ചടി; ‘അടുക്കള’യെയും അയാള്‍ വെറുതേവിട്ടില്ല
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഒക്ടോബര്‍ ഒന്നാംതീയതി മുതല്‍ 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. ”ഒരു കമ്പനി അവരുടെ മരുന്ന് ഉത്പാദന പ്ലാന്റ് അമേരിക്കയില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍, 2025 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഞങ്ങള്‍ 100 ശതമാനം തീരുവ ചുമത്തും” എന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മരുന്നുകള്‍ക്ക് നൂറുശതമാനംവരെ തീരുവ പ്രഖ്യാപിച്ചതിന് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, പുതിയ…
Read More » -
‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…
Read More » -
‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു; സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മാര്‍ഗമില്ലായിരുന്നു’; സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ നുണക്കഥകള്‍ കുത്തിനിറച്ച് പാകിസ്താന്‍; 1965ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നും വാദം; പരിഹസിച്ച് ലോകം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാലു ദിവസത്തെ യുദ്ധത്തില്‍ വന്‍ തിരിച്ചടി ലഭിച്ചിട്ടും പാകിസ്താന്‍ നുണക്കഥകളുമായി രംഗത്ത്. രാജ്യത്തിന്റെ മുഖം രക്ഷിക്കാനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ആഖ്യാനം ചമയ്ക്കുന്ന തിരക്കിലാണ് പാകിസ്താന്‍. അതിനായി ഒരു ‘ട്രക്ക് നിറയെ’ നുണക്കഥകളുമായാണ് രംഗത്തുവന്നിരിക്കുന്നത്. ഗംഭീരമായ തോല്‍വിയെ പൊള്ളുന്ന യക്ഷിക്കഥയാക്കി പാഠപുസ്തകങ്ങളില്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് പാക് ഭരണകൂടം. അതിലൊന്ന് 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു എന്നതാണ്. ഇക്കുറി അല്‍പം കടന്ന കൈയായി പുതിയ തീവ്രതയിലാണ് കഥപറച്ചിലെന്നു മാത്രം. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനൊപ്പം എപ്പോഴും തങ്ങള്‍ ഇരയാക്കപ്പെടുന്നെന്നും അവര്‍ പറയുന്നു. പാക് വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടുപിടിച്ചാണ് അവര്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഇത്തരം അപസര്‍പ്പക കഥകള്‍ നിറയ്ക്കുന്നത്. എക്കാലത്തും ഇന്ത്യയാണ് ആക്രമണകാരിയെന്നാണ് സ്‌കൂള്‍ പാഠപുസ്തകത്തിലെ കുറിപ്പുകളിലൊന്ന്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ 2025 മേയ് ആറിന് ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. അവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം…
Read More » -
യെമന്‍ തലസ്ഥാനത്ത് ഹൂതി കേന്ദ്രത്തിന് നേരെ ഇസ്രായേലിന്റെ പ്രത്യാക്രമണം ; ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം, രണ്ടു മരണവും 48 പേര്‍ക്ക് പരിക്കും
സനാ: ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ക്കെല്ലാം നേരെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ യെമന്‍ തലസ്ഥാനമായ സനായില്‍ ആക്രമണം നടത്തി. ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്രായേലിലെ ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ ഹൂത്തികള്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണമുണ്ടായത്. സനായുടെ തെക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് യെമനിലെ താമസക്കാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അല്‍ മസിറ ടിവി ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. ഹൂത്തി ഭീകര സംഘടനയുടെ സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തി ജനറല്‍ സ്റ്റാഫ് കമാന്‍ഡ് ആസ്ഥാനം, സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍, സൈനിക പൊതുബന്ധങ്ങളുടെ ആസ്ഥാനം, ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സൈനിക ക്യാമ്പുകള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലിനും അവിടുത്തെ സാധാരണക്കാര്‍ക്കുമെതിരെ ഹൂത്തികള്‍ തുടര്‍ച്ചയായി…
Read More » -
ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഇന്ത്യ മൂന്നാമത് ; സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പ്പാദനം കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ ചൈന, കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന ഉന്നതതല കാലാവസ്ഥാ ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട്. 11.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് ചൈന വിടുന്നത്. 4.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് അമേരിക്ക പുറത്തുവിടുന്നത്. 2035-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 7-10 ശതമാനം കുറയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനം ആറിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും ചൈന പദ്ധതിയിടുന്നതായി ഷി പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഫോസില്‍ ഇന്ധനമല്ലാത്ത ഊര്‍ജ്ജത്തിന്റെ പങ്ക് 30 ശതമാനത്തില്‍ അധികമാക്കാനും ചൈന തീരുമാനിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനത്തെ ‘ഒരു തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് യൂറോപ്യന്‍ യൂണിയനെയും…
Read More » -
മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ യുക്തിവാദം ആവിയായി! അപകട വേളയില്‍ ദൈവത്തെ വിളിച്ച് കേണു; ദൈവത്തിന്റെ പ്രതിനിധിയായി എത്തിയത് നഴ്സ്; മൂന്ന് മിനിറ്റ് മരിച്ചു ജീവിച്ചപ്പോള്‍ ട്രീഷ്യാ ബാര്‍ക്കര്‍ ദൈവ വിശ്വാസിയായി
മരണാനന്തര ജീവിതത്തെ കുറിച്ച് നമുക്ക് നിരവധി സങ്കല്‍പ്പങ്ങളാണ് ഉള്ളത്. അത് പോലെ മരിച്ചു പോയി എന്ന കരുതിയ ചിലര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയ സംഭവങ്ങളില്‍ അവര്‍ പലരും തങ്ങള്‍ മറ്റൊരു ലോകത്ത് എത്തിയതായും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും എല്ലാം പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സാമാന്യ യുക്തിക്ക് ചേരാത്തതാണ് എന്ന് പറഞ്ഞാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ഒരു യുക്തിവാദിയാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള ട്രീഷ്യാ ബാര്‍ക്കര്‍ മതബോധമുള്ള മാതാപിതാക്കളുടെ മകളായിട്ടാണ് ജനിച്ചതെങ്കിലും അവര്‍ തികഞ്ഞ യുക്തവാദി ആയിട്ടാണ് ജീവിച്ചത്. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു അതിശയകരമായ സംഭവം ബാര്‍ക്കറിനെ ഒരു വിശ്വാസിയാക്കി മാറ്റി എന്നതാണ് സത്യം. 21 വയസായിരുന്ന സമയത്ത് അവര്‍ ഒരു ഓട്ട മല്‍സരത്തില്‍ പങ്കെടുക്കാനായി തന്റെ ഹോണ്ടാ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ് അവര്‍ക്ക് ഉറക്കം വന്നു തുടങ്ങിയത്.…
Read More » -
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം അവരുതന്നെ തീർത്തോട്ടെ, കശ്മീർ വിഷയത്തിൽ മധ്യസ്ഥനാവില്ല!! നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണുംസ ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷം
വാഷിങ്ടൻ: റഷ്യയുമായുള്ള ബന്ധത്തിന്റേ പേരിൽ വഷളായ ഇന്ത്യാ- യുഎസ് ബന്ധം വിളക്കിച്ചേർക്കാൻ തുടങ്ങുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ- യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയിൽ നിന്ന് ഉയർന്ന എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട്
Read More »