Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന്‍ ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്‍ക്കാന്‍ കാരണമുണ്ട്

ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും യെമനിലെ ഹൂതികള്‍ക്കെതിരെ പരാജയപ്പെടുകയാണുണ്ടായത്.

നാല് കപ്പലുകള്‍ മുങ്ങി. 100 കോടി ഡോളറിലധികം വിലമതിക്കുന്ന ആയുധങ്ങള്‍ ചിലവഴിച്ചു. എന്നിട്ടും ഷിപ്പിംഗ് വ്യവസായം വലിയതോതില്‍ ഒഴിവാക്കുന്ന പാതയായി ഇതു മാറി. ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതും ഈ പരാജയത്തിന്റെ പാഠങ്ങള്‍. ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാതയാണ് ഇറാന്‍ തടയുന്നത്. ഹൂതികളേക്കാള്‍ കരുത്തരായ എതിരാളിയാണ് ഇറാന്‍.

Signature-ad

ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഇറാന്റെ ഭീഷണികളും അയല്‍രാജ്യങ്ങളിലെ ഊര്‍ജ്ജ നിര്‍മിതികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ തടസത്തിന് കാരണമാവുകയും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കില്‍, ഇന്ധനക്ഷാമം രൂക്ഷമാവുകയും ലോകമെമ്പാടും ഊര്‍ജ്ജം, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമിതവില നല്‍കേണ്ടി വരികയും ചെയ്യും.

‘ഹോര്‍മുസ് കടലിടുക്കിന് പകരമായി മറ്റൊന്നില്ല. ‘അന്താരാഷ്ട്ര നിയമപ്രകാരവും പ്രായോഗിക യാഥാര്‍ത്ഥ്യപ്രകാരവും ഇത് ലോകത്തിന്റെ കടലിടുക്കാണ്’- കുവൈറ്റ് പെട്രോളിയം സിഇഒ ഷെയ്ഖ് നവാഫ് സൗദ് അല്‍-സബാഹ് പറഞ്ഞു.

കടലിടുക്കിന്റെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. ബഹ്റൈന്‍ പോലുള്ള ചില രാജ്യങ്ങള്‍ കടലിടുക്ക് സംരക്ഷിക്കാന്‍ ‘ആവശ്യമായ എല്ലാ മാര്‍ഗങ്ങളും’ ഉപയോഗിക്കണമെന്ന കര്‍ശന നിലപാടാണ് സ്വീകരിച്ചത്. സൈനിക നീക്കമുണ്ടായേക്കാം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ‘ഹൂതികളേക്കാള്‍ മികച്ച സൈനിക ശക്തി ഇറാനുണ്ട്. കുറഞ്ഞ ചിലവിലുള്ള ഡ്രോണുകള്‍, ഒഴുകിനടക്കുന്ന മൈനുകള്‍ (Floating mines), മിസൈലുകള്‍ എന്നിവയുടെ വലിയ ശേഖരവും മലനിരകള്‍ നിറഞ്ഞ തീരപ്രദേശത്തുനിന്ന് ഇടുങ്ങിയ ഈ ജലപാതയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും ഇറാന് അനുകൂലമാണ്’- സമുദ്ര സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു.

‘ചെങ്കടലിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതാണ് ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്ന ദൗത്യം’- 1988-ലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ ടാങ്കറുകള്‍ക്ക് അകമ്പടി പോയ വിരമിച്ച റിയര്‍ അഡ്മിറല്‍ മാര്‍ക്ക് മോണ്ട്‌ഗോമറി പറഞ്ഞു. ജലപാത തുറക്കുന്നതുവരെ ഊര്‍ജ്ജവിലയിലെ ഈ കുതിച്ചുചാട്ടം പൂര്‍ണ്ണമായും മാറില്ലെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു. കടലിടുക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന കപ്പലുകളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള നിര്‍ദ്ദേശം ഇറാന്‍ പരിഗണിക്കുന്നതായി ഒരു ഇറാനിയന്‍ നിയമനിര്‍മ്മാതാവ് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ചെങ്കടല്‍ പ്രതിസന്ധി

ചെങ്കടലിലെ കപ്പലുകളെ ഹൂതികളില്‍ നിന്ന് സംരക്ഷിക്കാനുള്ള യുഎസ് ദൗത്യം 2023 ഡിസംബറില്‍ ആരംഭിച്ചു, ഏതാനും മാസങ്ങള്‍ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളും സ്വന്തം ദൗത്യവുമായി ചേര്‍ന്നു. സഖ്യകക്ഷികള്‍ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടുണ്ടെങ്കിലും, ഹൂതികള്‍ 2024-നും 2025-നും ഇടയില്‍ നാല് കപ്പലുകള്‍ മുക്കി. ലോകവ്യാപാരത്തിന്റെ 12 ശതമാനം നടന്നിരുന്ന ഈ പാത ഇപ്പോള്‍ കപ്പലുകള്‍ ഒഴിവാക്കുകയാണ്. പകരം ആഫ്രിക്കയെ ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ യാത്രയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള അപകടമേഖല ചെങ്കടലിലെ ബാബ് എല്‍-മന്ദെബ് കടലിടുക്കിനേക്കാള്‍ അഞ്ചിരട്ടി വലുതാണ്. ഹൂതികളില്‍ നിന്ന് വ്യത്യസ്തമായി, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) സ്വന്തമായി ആയുധ നിര്‍മ്മാണശാലകളും ഫണ്ടിംഗും ഉള്ള ഒരു പ്രൊഫഷണല്‍ സൈന്യമാണ്.

കടലിടുക്കില്‍ അകമ്പടി സേവിക്കുന്നതിന് ഡിസ്‌ട്രോയറുകള്‍ (destroyers) പോലുള്ള ഒരു ഡസനോളം വലിയ യുദ്ധക്കപ്പലുകള്‍ ആവശ്യമായി വരും. ഒപ്പം ജെറ്റുകള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ പിന്തുണയും വേണം. പറക്കുന്ന ഡ്രോണുകളില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകളില്‍നിന്നും സംരക്ഷണം നല്‍കാന്‍ വ്യോമ സുരക്ഷ (Air cover) അത്യാവശ്യമാണ്.

‘ഒരു ഡിസ്‌ട്രോയറിന് മിസൈലുകളെ തടയാന്‍ കഴിയും, എന്നാല്‍ ഒരേസമയം മൈനുകള്‍ നീക്കം ചെയ്യാനും ഡ്രോണ്‍ ബോട്ടുകളുടെ ആക്രമണത്തെ പ്രതിരോധിക്കാനും ജിപിഎസ് തടസ്സങ്ങളെ നേരിടാനും കഴിയില്ല’ എസ്.എസ്.വൈ. (SSY) വിശകലന വിദഗ്ധര്‍ പറഞ്ഞു.

മലനിരകള്‍ നിറഞ്ഞ തീരപ്രദേശത്തെ ഗുഹകളിലും കെട്ടിടങ്ങളിലും ഐആര്‍ജിസി മിസൈലുകളും ഡ്രോണുകളും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ചിലയിടങ്ങളില്‍ തീരം കപ്പലുകള്‍ക്ക് വളരെ അടുത്തായതിനാല്‍ അഞ്ച് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ ഡ്രോണുകള്‍ക്ക് കപ്പലുകളെ ആക്രമിക്കാന്‍ കഴിയും.

‘ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, ഫ്‌ലോട്ടിംഗ് മൈനുകള്‍ എന്നിവയുണ്ട്. ഇവയെല്ലാം നശിപ്പിച്ചാലും ചാവേര്‍ ആക്രമണങ്ങള്‍ (Suicide operations) ഉണ്ടായേക്കാം’- മിഡില്‍ ഈസ്റ്റ് പഠനത്തിനായുള്ള യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അദേല്‍ ബകവാന്‍ പറഞ്ഞു.

ചെങ്കടലില്‍ അമേരിക്ക നേരിടാത്ത വലിയൊരു ഭീഷണിയാണ് കടല്‍ മൈനുകളും സായുധ മിനി സബ്മറൈനുകളുമെന്ന് വിരമിച്ച റോയല്‍ നേവി കമാന്‍ഡര്‍ ടോം ഷാര്‍പ്പ് പറഞ്ഞു. ‘അമേരിക്കയ്ക്ക് ഈ പോരാട്ടത്തില്‍ ഒരു ഡിസ്‌ട്രോയര്‍ നഷ്ടപ്പെട്ടാല്‍, അത് എല്ലാ കണക്കുകൂട്ടലുകളെയും മാറ്റും. അതില്‍ 300-ഓളം ആളുകളുണ്ടാകും’- യുഎസ് നാവികരുടെ ജീവഹാനിയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ കടലിടുക്കില്‍ മൈനുകള്‍ വിന്യസിച്ചതായി വ്യക്തമായ തെളിവുകളില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ മാസം ആദ്യം പറഞ്ഞു. എന്നാല്‍ മൈനുകള്‍ നീക്കം ചെയ്യുകയും സൈനിക അകമ്പടിയും വ്യോമ നിരീക്ഷണവും ശക്തമാക്കുകയും ചെയ്താല്‍ ക്രമേണ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധന്‍ ബ്രയാന്‍ ക്ലാര്‍ക്ക് പറഞ്ഞു. ഇതിനു മാസങ്ങളോളം ഇത്തരത്തില്‍ തുടരേണ്ടിവരും.

 

#StraitOfHormuz, #GlobalOilCrisis, #EnergySecurity, #IranWar, #HormuzStrait, #RedSeaCrisis, #OilPrices, #Geopolitics, #WorldEconomy, #USNavy, #IRGC, #ShippingNews, #InternationalTrade, #EnergyMarket, #CERAWeek, #MaritimeSecurity #ഹോർമുസ്കടലിടുക്ക്, #എണ്ണപ്രതിസന്ധി, #ലോകവാർത്തകൾ, #ഇറാൻഅമേരിക്കയുദ്ധം, #ഗൾഫ്വാർത്തകൾ, #സാമ്പത്തികപ്രതിസന്ധി, #മലയാളംവാർത്ത Strait of Hormuz blockade 2026, Iran vs US maritime war, Global oil supply disruption, Red Sea vs Hormuz shipping, Trump Iran policy 2026, Why oil prices are rising, IRGC drone attacks, Shipping lane security news.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: