World
-
ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം; അമേരിക്ക പറന്നിറങ്ങി
ഏഡൻ :ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം. ബ്രിട്ടീഷ് എണ്ണക്കപ്പലായ പൊള്ളക്സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി വെളിപ്പെടുത്തി. ഇതിന് പിന്നാലെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 11-ഓളം ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു ആക്രമണം. യമൻ തലസ്ഥാനമായ സനയുടെ തെക്കുപടിഞ്ഞാറുള്ള അല്‍മുഖ തുറമുഖ നഗരത്തില്‍നിന്നും 130 കിലോമീറ്റർ അകലെയായിരുന്നു ആക്രമണമെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. പനാമ പതാക വഹിക്കുന്ന കപ്പല്‍ ഏഥന്‍സിലെ സീ ട്രേഡ് മറൈന്‍ എസ്എയുടെ ഉടമസ്ഥതയിലുള്ളതാണ്. ചരക്ക് കപ്പലിന്റെ ഇടതുവശത്ത് മിസൈല്‍ ഇടിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഹൂതി ആക്രമണങ്ങളില്‍ നിന്ന് ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാനായി നാവികദൗത്യം ഔദ്യോഗികമായി ആരംഭിക്കുന്നത് ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേരും.
Read More » -
അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രം സന്ദര്‍ശിച്ച് സുരേഷ് ഗോപി
അബുദാബി ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബി ജെ പി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കായി ഈ മാസം 14 നാണ് ബാപ്സ് ക്ഷേത്രം തുറന്ന് കൊടുത്തത്. 2019 ലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം യു എ ഇയിലെ ഏഴ് എമറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന 7 ഗോപുരങ്ങളാണ്.
Read More » -
ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍; 116 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് 14 മില്യണ്‍ ഡോളര്‍ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നല്കാന് വിധി. ഫ്ളോറിഡയില്‍നിന്നുള്ള റോബര്‍ട്ട് ഡുബോയിസിനാണ് ടാമ്പ സിറ്റി കൗണ്‍സില്‍ അധികൃതര്‍ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്ക് പരിഹാരമായി തുക നല്‍കേണ്ടത്. 19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസില്‍ 1983 ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു റോബര്‍ട്ട് ഡുബോയിസിന്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍, ഇന്നസെന്‍സ് പ്രൊജക്റ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 2018-ല്‍ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് ഡി.എന്‍.എ പരിശോധനയില്‍ മറ്റു രണ്ടുപേരാണ് പ്രതികളെന്ന് മനസ്സിലായി. തുടര്‍ന്ന് 2020ല്‍ ഡുബോയിസ് ജയില്‍ മോചിതനായി. താമസിയാതെ, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ടാമ്പ സിറ്റി അധികൃതര്‍, ഫോറന്‍സിക് ദന്ത ഡോക്ടര്‍ എന്നിവര്‍ക്കെതിരെ ഡുബോയിസ് നിയമനടപടി ആരംഭിച്ചു. ഇരയുടെ കടിയേറ്റ അടയാളവുമായി അദ്ദേഹത്തിന്റെ പല്ലിന്റെ ഇംപ്രഷനുകള്‍ പൊരുത്തപ്പെടുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറന്‍സിക് ദന്തഡോക്ടറായിരുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ നിയമ സ്ഥാപനമായ…
Read More » -
അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം, മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു
അമേരിക്കയിലെ ന്യൂജേഴ്സിയിലെ പരാമസില്‍ മലയാളിയായ മാനുവല്‍ തോമസിനെ (61) മകന് മെല്വിന് തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്വിന് പിന്നീട് പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങി. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചു. മറ്റ് മക്കൾ: ലെവിന്‍, ആഷ്ലി. അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞയാഴ്ച മലയാളി കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് (40) ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ,…
Read More » -
ജയിപ്പിച്ചത് ക്രമക്കേടിലൂടെയെന്ന് കുറ്റസമ്മതം; പാക്കിസ്ഥാനില്‍ വിജയി രാജിവച്ചു!
കറാച്ചി: പാക്കിസ്ഥാന് പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ശക്തമായിരിക്കെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയെ തോല്പിക്കാനായി ക്രമക്കേടിലൂടെ തന്നെ ജയിപ്പിച്ചതായി ആരോപിച്ച് പ്രവിശ്യാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാള്‍ രാജിവച്ചു. കറാച്ചി 129 പ്രവിശ്യാ സീറ്റില്‍ 26,000 വോട്ടിന് ജയിച്ച ജമാഅത്തെ ഇസ്ലാമിയുടെ ഹാഫിസ് നയീമുര്‍ റഹ്മാനാണ് അസംബ്ലി അംഗത്വം ഉപേക്ഷിച്ചത്. ആരോപണം അധികൃതര്‍ നിഷേധിച്ചെങ്കിലും അവരെ പ്രതിരോധത്തിലാക്കുന്നതാണിത്. പിടിഐ സ്ഥാനാര്‍ഥിക്കു ലഭിച്ച 31,000 വോട്ട് 11,000 ആയി കുറച്ചാണ് തന്നെ വിജയിയായി പ്രഖ്യാപിച്ചതെന്ന് റഹ്മാന് പറയുന്നു. ഇമ്രാന്റെ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ അധികൃതര്‍ എല്ലാ കളികളും കളിച്ചതായി ആരോപണമുണ്ട്. ഇമ്രാനെയും പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചിഹ്നം പിന്‍വലിക്കുകയും ചെയ്തിട്ടും പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ ദേശീയ അസംബ്ലിയില്‍ 101 സീറ്റുമായി ഒന്നാമതെത്തുകയും ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യാ അസംബ്ലിയില്‍ തനിച്ചു ഭൂരിപക്ഷം നേടുകയും ചെയ്തത് എതിരാളികളെ അമ്പരപ്പിച്ചിരുന്നു. പിടിഐക്ക് അനുകൂലമായ ജനവിധി തട്ടിയെടുത്താണ്…
Read More » -
ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി;മരിച്ചത് കോന്നി സ്വദേശിനി
പത്തനംതിട്ട: ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.സംഭവം നടന്നത് സിംഗപ്പൂരിലാണ്. മരിച്ചത് കോന്നി സ്വദേശിനിയും കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവുമാണ്. യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകള്‍ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്ഷൻ തേജസില്‍ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമതയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ സല്‍ക്കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന്…
Read More » -
എല്‍ നിനോ അവസാനിക്കുന്നു; വരാൻ പോകുന്നത് തകർപ്പൻ മഴ
എല്‍ നിനോ സാഹചര്യം അവസാനിക്കുന്നെന്ന് കാലാവസ്ഥാ നിരീക്ഷകർ.ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും വരുന്ന സീസണിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികള്‍ പറയുന്നു. അതിനാൽ തന്നെ ഈ വർഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. നിലവിലെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താൻ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ജൂണ്‍-ജൂലൈ മാസത്തോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവനും പറയുന്നു. എല്‍ നിനോ സൗതേണ്‍ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ എല്‍ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും നിലനിൽക്കുന്നുവെന്നും ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണല്‍…
Read More » -
അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം ദുരുഹ സാഹചര്യത്തിൽ മരിച്ചു, മരണകാരണം വെളിപ്പെടുത്താൻ തയാറാകാതെ പൊലീസ്
അമേരിക്കയിലെ കലിഫോർണിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗറിൽ ഡോ. ജി.ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു. കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ്…
Read More » -
‘ഭ്രമിപ്പിക്കുന്ന’ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’; ആസ്ട്രേലിയയിൽ മലയാളികൾ വസിക്കുന്ന ഇടങ്ങളിളെല്ലാം റിലീസ്
മെൽബൺ: റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ആസ്ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് ആസ്ട്രേലിയയിൽ 50ലധികം തീയേറ്ററുകളിലെങ്കിലും ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകളിൽ ചാർട്ട് ചെയ്ത് ന്യൂസീലന്‍ഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ആസ്ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു. ആസ്ട്രേലയയിലെ നിരവധി പ്രമുഖ മലയാളി…
Read More » -
യുക്രെയ്ന് യുദ്ധം റഷ്യന്‍ സേന ഉപയോഗിക്കുന്നത് മസ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ്
കീവ്: സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളില്‍ യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ന് സേനയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നേരത്തേ യുക്രെയ്ന് സേനയാണ് സ്റ്റാര്‍ലിങ്കിന്റെ ഇത്തരം ടെര്‍മിനലുകള്‍ യുദ്ധനീക്കങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിരുന്നത്. റഷ്യന്‍ സര്‍ക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ യുക്രെയ്നിലെ ഡോണെട്സ്കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യന്‍ സേന സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യന്‍ സൈനികര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.
Read More »