Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വന്നത് ചൈനയില്‍ നിന്ന്; കടത്തിയത് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍? സൂചന നല്‍കി മാരിടൈം സുരക്ഷാ ഏജന്‍സികള്‍; തൗസ്‌ക ആയുധക്കടത്തില്‍ മുമ്പേ കുപ്രസിദ്ധം

ലണ്ടന്‍: ഞായറാഴ്ച യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ പതാക വഹിക്കുന്ന ‘തൗസ്‌ക’ (—-) എന്ന കണ്ടെയ്‌നര്‍ കപ്പലില്‍, സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന (Touska) വസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാരിടൈം സുരക്ഷാ ഏജന്‍സികള്‍.

അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സ് (dual-use) ഗ്രൂപ്പിന്റെ ഭാഗമായ ഈ ചെറിയ കണ്ടെയ്‌നര്‍ കപ്പല്‍, ഒമാന്‍ കടലിടുക്കിലെ ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപം വെച്ചാണ് ഞായറാഴ്ച യുഎസ് സേന പിടിച്ചെടുത്തത്.

Signature-ad

ആറ് മണിക്കൂര്‍ നേരം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും തൗസ്‌കയിലെ ജീവനക്കാര്‍ അത് അനുസരിച്ചില്ലെന്നും, കപ്പല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഏഷ്യയില്‍ നിന്നുള്ള യാത്രയ്ക്ക് ശേഷം കപ്പലില്‍ ‘ഇരട്ട’ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുരക്ഷാ സ്രോതസുകള്‍ പ്രാഥമിക വിലയിരുത്തലില്‍ പറഞ്ഞു. ഈ കപ്പല്‍ മുമ്പും ഇത്തരം വസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്ന് ഒരു സോഴ്‌സ് വെളിപ്പെടുത്തി. എന്നാല്‍ കപ്പലിലെ വസ്തുക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയാറായില്ല. ലോഹങ്ങള്‍, പൈപ്പുകള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നവയുടെ പട്ടികയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പല്‍ ചൈനയില്‍ നിന്നാണ് വരുന്നതെന്നും അമേരിക്കയുടേത് ‘സായുധ കടല്‍ക്കൊള്ള’ (armed piracy) ആണെന്നും ഇറാന്റെ സൈന്യം തിങ്കളാഴ്ച സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴി ആരോപിച്ചു. അമേരിക്കയുടെ ഈ ‘നഗ്‌നമായ ആക്രമണത്തെ’ നേരിടാന്‍ തയാറാണെന്നും എന്നാല്‍ കപ്പലിലുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം തങ്ങളെ പിന്നോട്ടടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരിപാടിക്കാവശ്യമായ വസ്തുക്കള്‍ കടത്തുന്നതിനായി ഇറാന്‍ ഉപയോഗിക്കുന്ന ഷിപ്പിംഗ് ലൈന്‍ ആണ് ഇതെന്നും, അതിനാല്‍ 2019 അവസാനം മുതല്‍ IRISLന് മേല്‍ വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് വ്യക്തമാക്കി.

തൗസ്‌കയിലെ ജീവനക്കാരില്‍ ഇറാനിയന്‍ ക്യാപ്റ്റനും മറ്റ് ഇറാനിയന്‍ അംഗങ്ങളുമുണ്ടെങ്കിലും എല്ലാവരും ഇറാന്‍ പൗരന്മാരാണോ എന്ന് വ്യക്തമല്ല. IRISL കപ്പലുകള്‍ റവല്യൂഷണറി ഗാര്‍ഡിന്റെ നിയന്ത്രണത്തിലാണെന്നും സാധാരണയായി ഇറാനികളും ചിലപ്പോള്‍ പാകിസ്ഥാന്‍ നാവികരും ഇതില്‍ ജോലി ചെയ്യാറുണ്ടെന്നും മറ്റ് സ്രോതസ്സുകള്‍ കൂട്ടിച്ചേര്‍ത്തു.

ഡാറ്റ അനലിറ്റിക്‌സ് സ്‌പെഷ്യലിസ്റ്റുകളായ സിന്‍മാക്‌സിന്റെ (SynMax) സാറ്റലൈറ്റ് വിശകലനം അനുസരിച്ച്, മാര്‍ച്ച് 25-ന് ഷാങ്ഹായ്ക്ക് വടക്കുള്ള ചൈനയിലെ തായ്കാങ് (Taicang) തുറമുഖത്തും, മാര്‍ച്ച് 29-30 തീയതികളില്‍ ചൈനയുടെ തെക്കന്‍ ഗാവോലന്‍ (Gaolan) തുറമുഖത്തും കപ്പലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗാവോലനില്‍ നിന്ന് കണ്ടെയ്‌നറുകള്‍ കയറ്റിയ ശേഷം ഏപ്രില്‍ 11-12 തീയതികളില്‍ മലേഷ്യയിലെ പോര്‍ട്ട് ക്ലാങ് അങ്കറേജില്‍ കപ്പല്‍ നിര്‍ത്തുകയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കയറ്റുകയും ചെയ്തു. ഞായറാഴ്ച ഒമാന്‍ കടലിടുക്കില്‍ എത്തുമ്പോള്‍ കപ്പല്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.

ഇറാനിയന്‍ ചരക്കുകപ്പല്‍ അമേരിക്ക ബലം പ്രയോഗിച്ച് തടഞ്ഞതില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ബന്ധപ്പെട്ട കക്ഷികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉത്തരവാദിത്തത്തോടെ പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച ആവശ്യപ്പെട്ടു.

തൗസ്‌ക കപ്പല്‍ അതിന്റെ ‘മുന്‍കാല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ കാരണം യുഎസ് ഉപരോധത്തിന് കീഴിലാണെന്നും കപ്പലില്‍ എന്താണുള്ളതെന്ന് യുഎസ് സേന പരിശോധിച്ചു വരികയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാനിലേക്കുള്ള ഷിപ്പിംഗ് ഉപരോധം അമേരിക്ക വിപുലീകരിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരു കപ്പലും തടഞ്ഞുനിര്‍ത്താനും പരിശോധിക്കാനും യുഎസ് നാവികസേനയ്ക്ക് അധികാരമുണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്ച പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

#Dailyhunt, #MalayalamNews, #KeralaNews, #WorldPolitics, #GulfWar2026, #USArmy, #IranConflict, #SaudiArabia, #MiddleEastNews, #DefenseUpdates, #GlobalEconomy, #OilPrice, #ShippingAlert, #BreakingNewsMalayalam, #InternationalNews, #WarUpdates, #GeoPoliticsMalayalam, #AsiaPacific, #UnitedStates, #GulfCrisis

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: