World

    • ലോകകപ്പ് സംഘാടനം: ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

      റിയാദ്: ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്തറിനെ അഭിനന്ദിച്ചും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദി അറിയിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം പ്രത്യേകം സന്ദേശം അയച്ചു. سمو #ولي_العهد خلال حضوره حفل افتتاح بطولة #كأس_العالم_2022، تلبية لدعوة سمو أمير دولة #قطر وذلك في استاد البيت بالعاصمة القطرية الدوحة.#واس pic.twitter.com/UOTSjIDvqZ — واس الأخبار الملكية (@spagov) November 20, 2022 “എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറ‌ഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘടനത്തിന് നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു” – മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേര്‍ന്ന…

      Read More »
    • പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ 

      ദോഹ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോൾ ടീമംഗങ്ങൾ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാൻ താരം അലിറെസ് ജഹൻബക്ഷെ വ്യക്തമാക്കിയിരുന്നു. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിത്. അതിന്റെ തുടർച്ചയെന്നോണമാണ് 11 ഇറാൻ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. പോലീസ് കസ്റ്റഡിയിൽ മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനിൽ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്ന ചൂണ്ടികാട്ടിയാണ് അനീമിയെ അറസ്റ്റ് ചെയ്തത്. നേരത്തേ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.

      Read More »
    • ഇന്തോനേഷ്യൻ ഭൂകമ്പം; 44 മരണം 

      ജക്കാർത്ത: ഇന്തോനേഷ്യയിലെ ദ്വീപായ ജാവയിൽ ഉണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നും മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ  പറഞ്ഞു.  പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ ഇവിടെ തുടരുകയാണ്.

      Read More »
    • അമേരിക്കയിൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

      കൊ​ള​റാ​ഡോ:യു​എ​സി​ലെ കൊ​ള​റാ​ഡോ സം​സ്ഥാ​ന​ത്തെ സ്പ്രിം​ഗ്സ് ന​ഗ​ര​ത്തി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.  ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 11.57 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തിിന്റെ കാര്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

      Read More »
    • പത്തനംതിട്ട സ്വദേശി അമേരിക്കയിൽ നിര്യാതനായി

      ഹ്യൂസ്റ്റൻ : പത്തനംതിട്ട കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി വി ചെറിയാന്‍ ( രാജന്‍, 71 വയസ്സ്) ഹ്യൂസ്റ്റനിൽ നിര്യാതനായി. ഭാര്യ : പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗം സോഫി ചെറിയാന്‍. മക്കൾ : ജിനു പി ചെറിയാന്‍, റ്റിനു പി ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍) പൊതുദര്‍ശനം : നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ 8 മണി വരെ ഹൂസ്റ്റൺ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048). ശവസംസ്കാരം:നവംബര്‍ 21 തിങ്കളാഴ്ച  ഉച്ചക്ക് 12.30 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Street, Pearland, TX 77581)

      Read More »
    • കിം ആദ്യമായി മകള്‍ക്കൊപ്പം പൊതുവേദിയില്‍, രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ്

      സോള്‍: ലോകത്തിനു മുന്നില്‍ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാനാണ് കിം മകള്‍ക്കൊപ്പമെത്തിയത്. സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് കിം മകള്‍ക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയന്‍ ഭരണം കൈയാളുന്ന കിം കുടുംബത്തിന്റെ നാലാം തലമുറ പ്രതിനിധിയാണ് കിം ജോങ് ഉന്നിന്റെ മകള്‍. മകളുമായി കിം പൊതുവേദിയില്‍ എത്തിയതിന് പ്രാധാന്യം ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.  

      Read More »
    • ലോകകപ്പിന് ശേഷം പരിശീലന ക്യാംപില്‍ വരേണ്ട: റൊണാള്‍ഡോയോട് മാഞ്ചസ്റ്റര്‍

      മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ല. ലോകകപ്പിന് ശേഷം യുണൈറ്റഡിന്റെ പരിശീലന ക്യാംപിലേക്ക് മടങ്ങേണ്ടതില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ക്ലബിനെതിരായ വിവാദ പരാമര്‍ശത്തില്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ജൂലൈ വരെ കരാറുണ്ടെങ്കിലും അതിന് മുന്‍പ് കരാര്‍ റദ്ദാക്കാനായി അഭിഭാഷകരെയും ക്ലബ്ബ് നിയമിച്ചു. ഇതോടെ ജനുവരിയില്‍ തന്നെ താരത്തിന് പുതിയ ക്ലബ് നോക്കേണ്ടി വരും. യുണൈറ്റഡിലെ രണ്ടാംവരവില്‍ ആദ്യ സീസണില്‍ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വര്‍ഷം റൊണാള്‍ഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം വിടാന്‍ റൊണാള്‍ഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്. മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിന് കഴിഞ്ഞ മാസം റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷനും ലഭിച്ചിരുന്നു. പിന്നീടാണ് യുണൈറ്റഡ് വഞ്ചിച്ചുവെന്ന് അഭിമുഖത്തില്‍ റൊണാള്‍ഡോ ആരോപിച്ചത്. ലോകകപ്പ് നേടിയാല്‍ വിരമിക്കുമെന്ന് കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. ”പരമാവധി എനിക്ക് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കണം. വിരമിക്കാന്‍ ഉചിതമായ പ്രായമാണ് 40. എന്നാല്‍ ഭാവി എന്താകുമെന്ന് പറയാനാവില്ല.…

      Read More »
    • ബില്‍ തുക 1.36 കോടി രൂപ! ‘സോള്‍ട്ട് ബേ’ റെസ്റ്റോറന്റിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

      അബുദാബി: ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്ചെ. കോബ്രാ സ്‌റ്റൈലില്‍ ഉപ്പ് വിതറുന്ന ഇയാള്‍ സോള്‍ട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ചൗൃെഋ േസ്റ്റീക്ക് ഹൗസ് എന്ന പേരില്‍ നിരവധി രാജ്യങ്ങളില്‍ ഈ റസ്റ്റോറന്റ് ശൃംഖല വളര്‍ന്നു കഴിഞ്ഞു. ഗോക്ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അബുദാബിയിലെ തങ്ങളുടെ റസ്റ്റോറന്റില്‍ നിന്നുള്ള ബില്ലാണ് ഗോക്ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്ചെ പങ്കുവെച്ചിരിക്കുന്നത്. സ്പെഷ്യല്‍ വൈന്‍, സോള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ബില്ലിലെ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും പണമുണ്ടെങ്കില്‍ ഒരു…

      Read More »
    • ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

      മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 65 പേര്‍ വിദേശികളാണ്. ഒമാന്റെ 52-ാം ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. നവംബർ 30 (ബുധൻ), ഡിസംബർ ഒന്ന് (വ്യാഴം) എന്നീ ദിവസങ്ങളാണ് ഒമാനില്‍ ദേശീയദിനം പ്രമാണിച്ചുള്ള അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ നാലാം തീയ്യതിയായിരിക്കും പിന്നീടുള്ള പ്രവൃത്തി ദിനമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ദേശീയ ദിനാഘോഷ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ സലാലയിലായിരിക്കും നടക്കുക. നവംബർ 18 വെള്ളിയാഴ്ച സലാല അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന പരേഡില്‍ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അഭിവാദ്യം സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്‌സ്, റോയൽ…

      Read More »
    • ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 10 കുട്ടികളടക്കം 21 മരണം

      ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം സൂചിപ്പിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസയിലെ എട്ടോളം അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ.    

      Read More »
    Back to top button
    error: