World
-
ഇറാനിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ വെടിവെപ്പ്; അഞ്ച് മരണം, പത്തിലധികം പേർക്ക് പരുക്ക്
ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരർ വെടിവച്ചു. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് മോട്ടോർസൈക്കിളുകളിലായി സായുധരായ തീവ്രവാദികൾ ഇസെഹ് നഗരത്തിലെ ഒരു സെൻട്രൽ മാർക്കറ്റിൽ എത്തി പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഒക്‌ടോബർ 26 ന്, ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
Read More » -
ചര്‍ച്ച മാധ്യമങ്ങളില്‍ വന്നു; കനേഡിയന്‍ പ്രധാനമന്ത്രിയോട് ക്ഷോഭിച്ച് ഷി, ജി20ല്‍ നാടകീയ രംഗങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ക്ഷോഭിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ വിമര്‍ശിച്ചായിരുന്നു ഷിയുടെ രോഷപ്രകടനം. കനേഡിയന്‍ പ്രധാനമന്ത്രിയോട് അസ്വസ്ഥത പ്രകടിപ്പിച്ച് സംസാരിക്കുന്ന ഷിയുടെയും തിരിച്ച് മറുപടി പറയുന്ന ട്രൂഡോയുടെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ”നമ്മള്‍ തമ്മില്‍ സംസാരിച്ചതെല്ലാം മാധ്യമങ്ങളില്‍ വന്നു. അത് ഉചിതമല്ല. അങ്ങനെയായിരുന്നില്ല ചര്‍ച്ച നടത്തേണ്ടിയിരുന്നത്”- ഷി പറഞ്ഞതായി വീഡിയോ പങ്കുവച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ”കാനഡയില്‍ സ്വതന്ത്രവും തുറന്നതുമായ സംഭാഷണങ്ങളിലാണ് വിശ്വസിക്കുന്നത്. അത് തുടര്‍ന്നും ഉണ്ടാകും”- ജസ്റ്റിന്‍ ട്രൂഡോ മറുപടി നല്‍കി. ട്രൂഡോയുടെ മറുപടിക്ക് പിന്നാലെ ചിരിച്ചുകൊണ്ട് കൈകൊടുത്ത് ഇരു നേതാക്കളും പിരിഞ്ഞു പോകുന്നതും വീഡിയോയിലുണ്ട്. സ്ഥലത്തുണ്ടായിരുന്ന ക്യാമറ ക്രൂവിലെ അംഗം പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നത്. കനേഡിയല്‍ തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍…
Read More » -
ഇസ്രയേല്‍ ബന്ധമുള്ള എണ്ണക്കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം
ദുബൈ: ഇസ്രയേലി എണ്ണക്കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം. ഒമാന്റെ തീരത്തിനടുത്താണ് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ലൈബീരിയയില്‍ റജിസ്റ്റര്‍ ചെയ്ത പസഫിക് സിര്‍കോണ്‍ എന്ന കപ്പലിനുനേര്‍ക്കായിരുന്നു ആക്രമണം. സിംഗപ്പുര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനിയാണ് പസഫിക് സിര്‍കോണ്‍ കപ്പലിന്റെ ഉടമ. ഇസ്രയേലിലെ ശതകോടീശ്വരനായ ഇഡാന്‍ ഒഫര്‍ ആണ് ഈ കമ്പനിയുടെ ഉടമ. ഒമാന്റെ തീരത്തിന് അടുത്ത് 240 കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമണം. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എണ്ണ ടാങ്കറിന് ചോര്‍ച്ചയില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കപ്പലിന് ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം, ഇറാന്‍ ഷഹീദ് 136 എന്ന ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ആക്രമണമാണെന്ന് കരുതുന്നതായി ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി അറിയിച്ചെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഈ ഡ്രോണുകള്‍ റഷ്യയ്ക്കു നല്‍കിയിട്ടുണ്ട്. റഷ്യ ഇതു യുക്രൈനില്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയോടു പ്രതികരിക്കാന്‍ ഇറാന്‍ തയാറായിട്ടില്ല. ആക്രമണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ എണ്ണവില ചെറുതായി വര്‍ധിച്ചു. അതിനിടെ, മേയ്…
Read More » -
കുവൈത്ത് വിസകൾക്ക് ഫീസ് മൂന്നിരട്ടിയാക്കും, റസിഡൻസി വിസകൾ നിയന്ത്രിക്കും
കുവൈത്ത് സിറ്റി: ആഭ്യന്തര, പ്രതിരോധ പാർലിമെന്ററി കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹും തമ്മിൽ പുതിയ റെസിഡൻസി നിയമം, സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ, റസിഡൻസി പെർമിറ്റുകൾ നൽകുന്നതിനുള്ള നിയമങ്ങൾ എന്നിവ ചർച്ച ചെയ്യും. ഈ മാസം അവസാനം ഇതിനായി യോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ശൈഖ് തലാൽ, എം പിമാരെ അറിയിച്ചിട്ടുണ്ട്. പുതിയ റസിഡൻസി നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാണെന്നും ഉടനെ ദേശീയ അസംബ്ലിയിലേക്ക് അയക്കുമെന്നും അവിടെ ആഭ്യന്തര, പ്രതിരോധ സമിതി ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. റസിഡൻസി വിസകൾ നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ കാതൽ. ഫീസ് മൂന്നിരട്ടിയാക്കുമെന്നും എം പിമാർ പറഞ്ഞു. ഫീസ് ഇരട്ടിയാക്കുന്നതിനൊപ്പം വിസിറ്റ് വിസകൾക്കുള്ള ഭേദഗതികൾ ജനുവരിയിൽ പുറത്തിറക്കും. കുറച്ചു വിഭാഗങ്ങൾക്ക് മാത്രമാകും വിസ നേടാനാവുക. അതേസമയം, രാജ്യത്ത് താമസ നിയമ ലംഘകർക്കെതിരെ കർശന പരിശോധന തുടരും. പുതിയ താമസ നിയമത്തിൽ അഞ്ച് വർഷത്തെ…
Read More » -
മൂന്നാം അങ്കത്തിന് തയ്യാര്‍; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ട്രംപ്
മിയാമി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഈ രാത്രി പ്രഖ്യാപിക്കുകയാണ്. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും” -ട്രംപ് അണികളോട് പറഞ്ഞു. ‘ഡോണള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024’ എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു.എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തെരഞ്ഞെടുത്ത ദുര്‍ബലരായസ്ഥാനാര്‍ത്ഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍…
Read More » -
സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു
അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റസ്റ്ററൻറ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോൽസാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. അതേസമയം യുഎഇയില്‍ ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനായി യുഎഇ മന്ത്രിസഭ പുതിയ വില നിയന്ത്രണ നയത്തിന് രൂപം നല്‍കി. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതിയില്ലാതെ മൊത്ത വിതരണക്കാരും ചില്ലറ വ്യാപാരികളും നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍ ഉയര്‍ത്തുന്നത് സര്‍ക്കാര്‍ വിലക്കി. ഇതനുസരിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍…
Read More » -
ഇസ്താംബൂളില്‍ ചാവേര്‍ (?) സ്‌ഫോടനം; ആറു മരണം
അങ്കാറ: തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 53 പേര്‍ക്ക് പരുക്കേറ്റു. ആളുകള്‍ നടന്നുപോകുന്ന തിരക്കേറിയ പാതയിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനം. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തില്‍കല്‍ ഷോപ്പിങ് സ്ട്രീറ്റിലാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനമുണ്ടായതോടെ ആളുകള്‍ ഭയന്ന് ഓടുകയായിരുന്നു. സ്‌ഫോടനമുണ്ടാകാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു. നാലു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. സ്‌ഫോടനമുണ്ടായതോടെ കടകള്‍ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിരിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുണ്ടായ സ്‌ഫോടനം ലോകത്തെ തന്നെ നടുക്കി. ഇത്തവണ ടൂര്‍ണമെന്‍്‌റിന് ആധിത്യമരുളുന്ന ഖത്തിന്‍െ്‌റ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് തുര്‍ക്കിയെന്നതും ശ്രദ്ധേയമാണ്.
Read More » -
യു.എസില്‍ എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് 6 മരണം
ഡാലസ്: യു.എസിലെ ടെക്‌സസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ കൊല്ലപ്പെട്ടു. ഡാലസ് എക്സിക്യുട്ടിവ് വിമാനത്താവളത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ബോയിങ് ബി-17 ബോംബര്‍ വിമാനവും ബെല്‍ പി -63 കിങ് കോബ്ര എന്ന ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ബെല്‍ പി -63 കിങ് കോബ്ര, ബോയിങ് ബി-17 ബോംബര്‍ വിമാനത്തില്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നു. അപകടസമയത്ത് ഇരുവിമാനങ്ങളിലായി ആറുപേര്‍ ഉണ്ടായിരുന്നതായും അവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എത്രപേര്‍ അപകടത്തില്‍പെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല. എയര്‍ഷോയിലെ കമന്റേറ്റര്‍ ഓരോ വിമാനങ്ങളുടെയും പ്രാധാന്യം വിവരിക്കുമ്പോഴാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. 2019 ഒക്ടോബര്‍ രണ്ടിന് യു.എസിലെ വിന്‍ഡ്‌സര്‍ ലോക്സിലെ വിമാനത്താവളത്തില്‍ ബി-17 വിമാനം അപകടത്തില്‍പെട്ട് ഏഴ് പേര്‍ മരിച്ചിരുന്നു.
Read More » -
ലഹരിക്ക് വേണ്ടി തവളയെ നക്കുന്നു; മുന്നറിയിപ്പുമായി അധികൃതര്‍
ലഹരിയുടെ ഉന്മാദത്തിന് വേണ്ടി ഏതറ്റം വരേയും മനുഷ്യന്‍ പോകും. അതിന്റെ പുതിയ ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലഹരിക്കുവേണ്ടി ആളുകള്‍ തവളകളില്‍ വരെ അഭയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. സൊണോറന്‍ ഡെസേര്‍ട്ട് ടോഡ് എന്നും കൊളറാഡോ റിവര്‍ ടോഡ് എന്നും അറിയപ്പെടുന്ന പ്രത്യേക ഇനം തവളയെ ആളുകള്‍ ലഹരിക്കായി നക്കുന്നുണ്ടെന്നാണ് യു.എസ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് കണ്ടെത്തിയിരിക്കുന്നത്. വിഷാംശമുള്ള ഗ്രന്ഥികളുള്ളതാണ് ഈ തവളകള്‍. ഏഴ് ഇഞ്ച് വരെ വലിപ്പമുള്ള ഈ തവളകള്‍ ശത്രുക്കളെ ഭയപ്പെടുത്താനായി ഗ്രന്ഥികളില്‍ നിന്നും 5എംഇഒ, ഡിഎംടി, ബുഫോടെനിന്‍ എന്നീ വിഷങ്ങള്‍ അടങ്ങിയ ശ്രവം പുറത്ത് വിടും ഇത് ലഭിക്കുന്നതിനു വേണ്ടിയാണ് ആളുകള്‍ തവളയെ നക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നായയെ പോലും കൊല്ലാന്‍ തക്കവണ്ണം മാരകശേഷിയുള്ളതാണ് ഈ വിഷം. ഇത് ശരീരത്തിനുള്ളില്‍ പോകുന്നത് വലിയ അപകടമാണെന്ന് ഗവേഷകര്‍ പറയുന്നു. തവളയുടെ സ്രവം ശേഖരിച്ച് ഉണക്കി സിഗരറ്റിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നവരും ഉണ്ടത്രേ. ഇത്തരത്തില്‍ വിഷം ഉള്ളില്‍ ചെല്ലുന്നത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ…
Read More » -
മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് പാകിസ്ഥാനികള്‍ക്ക് സൗദി വധശിക്ഷ നടപ്പാക്കി, ദുബൈയിൽ ഗുജറാത്ത് ദമ്പതികളെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍കാരൻ്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു
റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. രണ്ട് പാകിസ്ഥാനികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. ഹെറോയില്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത് അതേസമയം യു.എ.ഇയില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ് കഴിഞ്ഞ ദിവസം ശിക്ഷ ശരിവെച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിക്കാണ് വധശിക്ഷ വിധിച്ചത്. 2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അറേബ്യന്‍ റാഞ്ചസ് മിറാഡോര്‍ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം നടന്നത്.…
Read More »