അബുദാബി: ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുര്‍ക്കിഷ് ഷെഫാണ് നുസ്രെത് ഗോക്ചെ. കോബ്രാ സ്‌റ്റൈലില്‍ ഉപ്പ് വിതറുന്ന ഇയാള്‍ സോള്‍ട്ട് ബേ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ചൗൃെഋ േസ്റ്റീക്ക് ഹൗസ് എന്ന പേരില്‍ നിരവധി രാജ്യങ്ങളില്‍ ഈ റസ്റ്റോറന്റ് ശൃംഖല വളര്‍ന്നു കഴിഞ്ഞു.
ഗോക്ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അബുദാബിയിലെ തങ്ങളുടെ റസ്റ്റോറന്റില്‍ നിന്നുള്ള ബില്ലാണ് ഗോക്ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
1.36 കോടി രൂപയുടെ ബില്ലാണ് ഗോക്ചെ പങ്കുവെച്ചിരിക്കുന്നത്. സ്പെഷ്യല്‍ വൈന്‍, സോള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, ബില്ലിലെ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്രയും പണമുണ്ടെങ്കില്‍ ഒരു ഗ്രാമത്തിന്റെ തന്നെ പട്ടിണി മാറ്റാം എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. സാള്‍ട്ട് ബേ തന്റെ ജീവനക്കാര്‍ക്ക് ശരിയായ ശമ്പളം നല്‍കുകയില്ലെന്നും പ്രശസ്തി മുതലെടുത്ത് പണം സമ്പാദിക്കുകയാണ് ഇയാളെന്നും പലരും ആരോപിക്കുന്നുണ്ട്.
അബുദാബിക്ക് പുറമേ ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ്, ഇസ്താംബുള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഗോക്ചെയ്ക്ക് റെസ്റ്റോറന്റുണ്ട്.