ജക്കാർത്ത: ഇന്തോനേഷ്യയിലെ ദ്വീപായ ജാവയിൽ ഉണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നും മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ പറഞ്ഞു.
പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ ഇവിടെ തുടരുകയാണ്.