World

    • സന്ദർശന വിസയിലെത്തി; അബുദാബി ബിഗ് ടിക്കറ്റിൽ 2.2 കോടിയുടെ സമ്മാനം നേടി ഇന്ത്യക്കാരി

      അബുദാബി : ഭർത്താവിന്റെ അരികിലേക്ക് സന്ദർശന വിസയിലെത്തി അബുദാബി ബിഗ് ടിക്കറ്റിൽ കോടികളുടെ സമ്മാനം നേടി ഇന്ത്യൻ യുവതി.  യു എ ഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ വര്‍ഷ ഗുന്‍ഡ എന്ന ഗുജറാത്തി യുവതിക്കാണ് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ പ്രതിവാര ഇ – ഡ്രോയിലാണ്  വര്‍ഷ ഗുന്‍ഡ വിജയിയായത്.     പ്രതിവാര ഇ-ഡ്രോകളുടെ ഭാഗമായി ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നല്‍കി വരുന്നത്. ഇത് പ്രകാരം 2 കോടി 20 ലക്ഷത്തിലേറെ രൂപയാണ് വര്‍ഷ ഗുന്‍ഡക്ക് ലഭിക്കുക. കൂടാതെ പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന മറ്റെല്ലാ ഉപഭോക്താക്കളെയും പോലെ വര്‍ഷ ഗുന്‍ഡക്കും ഡിസംബര്‍ 3-ന് 30 മില്യണ്‍ ദിര്‍ഹം സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

      Read More »
    • പ്രായം കേവലം 22 വയസ്സ്, 2 വർഷം കൊണ്ട് സൈക്കിളിൽ ഏകയായി അരുണിമ സഞ്ചരിക്കുന്നത് 22 രാജ്യങ്ങള്‍

         പെണ്‍കുട്ടികള്‍ക്കും ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് അരുണിമ എന്ന 22 വയസ്സുകാരി. സൈക്കിളില്‍ ഏകയായി 22 രാജ്യങ്ങളിലേക്ക് യാത്ര ആരംഭിച്ചു ഒറ്റപ്പാലം സ്വദേശി ഐ.പി അരുണിമ. തിങ്കളാഴ്ച കായികമന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറത്ത് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ആദ്യം പോകുന്നത് മുംബൈയിലേക്കാണ്. അവിടെനിന്ന് ജി.സി.സി രാജ്യങ്ങളിലൂടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും. ഏകദേശം 25,000 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷംകൊണ്ട് ഇത്രയും രാജ്യങ്ങള്‍ സഞ്ചരിക്കും. ചില രാജ്യങ്ങളില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വിദേശ സഞ്ചാരിയെന്ന നിലയില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ അരുണിമ നിലവില്‍ അഞ്ചു രാജ്യങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. അച്ഛന്‍ ഐ.പി മോഹന്‍ദാസും അമ്മ ധനലക്ഷ്മിയും യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ മകൾക്ക് അവരുടെ പൂര്‍ണപിന്തുണയുണ്ട്. ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ പെണ്‍കുട്ടികള്‍ക്കും കഴിയുമെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ  തുനിഞ്ഞിറങ്ങിയ അരുണിമ, സ്വന്തം യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ്.

      Read More »
    • സൗദിയില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്തിയ കേസിൽ യുവാവിന് വധശിക്ഷ

      റിയാദ്: സൗദി അറേബ്യയില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്തിയ കേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. രാജ്യത്തിന്റെ ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. മുഹമ്മദ് ബിന്‍ സഊദ് അല്‍ റുവൈലി എന്ന സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി പാകിസ്താനികളെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.

      Read More »
    • ഉദ്ഘാടന മത്സരം കാണാനെത്തിയ ജപ്പാന്‍കാരുടെ പ്രവൃത്തി കണ്ട് ഖത്തറികള്‍ അന്തംവിട്ടു!

      ദോഹ : സ്വന്തം ടീം മത്സരിക്കാന്‍ പോലും ഇറങ്ങാത്ത ഖത്തര്‍ ലോകക്കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ താരമായത് ജപ്പാന്‍ ആരാധകര്‍. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താണ് ജപ്പാന്‍ പൗരന്‍മാര്‍ ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ചത്. ശുചിത്വത്തിന് പ്രഥമ നല്‍കുന്നവരാണ് ജപ്പാന്‍കാര്‍. കോവിഡ് കാലത്തിന് മുന്‍പേ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അണിയുന്ന ജപ്പാന്‍കാര്‍ നിരത്തുകളെ ശുചിയാക്കി വയ്ക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലെ പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ കപ്പുകളും ഭക്ഷണം പൊതിഞ്ഞ പേപ്പറുകളും എടുത്ത് മാറ്റിയാണ് ജപ്പാന്‍കാര്‍ മാതൃകയായത്. ജപ്പാനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുള്ള വസ്ത്രമാണ് ഇവര്‍ അണിഞ്ഞിരുന്നത്. ഈ പ്രവൃത്തിയുടെ വീഡിയോ നിരവധി പേരാണ് ഫോണില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കു വച്ചത്. ബഹ്റൈന്‍ സ്വദേശിയായ ഒമര്‍ അല്‍ഫാറൂഖ് ഇന്‍സ്റ്റയില്‍ പങ്കുവച്ച വീഡിയോയില്‍ ”ഞങ്ങള്‍ ജാപ്പനീസ് ആണ്, ഞങ്ങള്‍ ചപ്പുചവറുകള്‍ ഉപേക്ഷിക്കുന്നില്ല, ഞങ്ങള്‍ പരിസരശുചിത്വത്തെ ബഹുമാനിക്കുന്നു.” എന്നാണ് മാലിന്യങ്ങള്‍ നീക്കം…

      Read More »
    • സോളമന്‍ ദ്വീപുകളിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

      ഹൊനിയാര: സോളമന്‍ ദ്വീപുകളിലുണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ (185 മൈല്‍) ഉള്ളിലുള്ള സോളമണ്‍സ് തീരത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭൂചലനം ഏകദേശം 20 സെക്കന്‍ഡ് നീണ്ടുനിന്നതായി തലസ്ഥാനത്തെ എ എഫ് പി റിപ്പോര്‍ട്ടര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂചലനത്തിൽ 170-ൽ ഏറെപ്പേരാണ് മരിച്ചത്.

      Read More »
    • ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി

      ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാന്‍ജൂറിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രാത്രി മുഴുവന്‍ രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ജനസാന്ദ്രത കൂടിയ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും വ്യപാരസ്ഥാപനങ്ങള്‍ക്കും അടക്കം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.   കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 62 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം 162 പേരാണ് മരിച്ചതെന്ന് ജാവ പ്രവിശ്യ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ പ്രതികരിച്ചു  

      Read More »
    • കുവൈത്തിൽ മുൻ എം.പിയു‍ടെ മരണകാരണം ശസ്‍ത്രക്രിയയിലെ പിഴവ്; ആരോഗ്യ മന്ത്രാലയവും രണ്ട് ഡോക്ടർമാരും 4.13 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

      കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ എം.പി ഫലാഹ് അൽ സവാഗിന്റെ മരണത്തിന് കാരണം ശസ്‍ത്രക്രിയയിലെ പിഴവാണെന്ന് കോടതി കണ്ടെത്തി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും അദ്ദേഹത്തെ ചികിത്സിച്ച രണ്ട് ഡോക്ടർമാരും ചേർന്ന് 1,56,000 കുവൈത്തി ദിനാർ (4.13 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നും അപ്പീൽ കോടതി ഉത്തരവിട്ടു. എം.പിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകൻ ഡോ. യൂസഫ് അൽ ഹർബഷ് ഫയൽ ചെയ്‍ത കേസിൽ രണ്ട് ഡോക്ടർമാരെ ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ 5000 കുവൈത്തി ദിനാറിന്റെ ജാമ്യത്തിൽ ശിക്ഷ നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്‍തു. മുൻ എം.പിക്ക് നടത്തിയ ശസ്‍ത്രക്രിയയിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് പിഴവുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷാ വിധി. മെഡിക്കൽ പിഴവ് ആരോപിച്ച് എം.പിയുടെ കുടുംബം നൽകിയ കേസിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം, ഫോറൻസിക് മെഡിസിൻ വകുപ്പ്, കുവൈത്ത് യൂണിവേഴ്‍സിറ്റിയുടെ കോളേജ് ഓഫ് മെ‍ഡിസിൻ എന്നിവയോട് ആരോപണങ്ങൾ പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.…

      Read More »
    • ചൈനയിൽ ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് മരണം; തലസ്ഥാനമായ ബീജിംഗിൽ കടുത്ത നിയന്ത്രണങ്ങൾ

      ബിയജിംഗ്: ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് -19 മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബീജിംഗിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിംഗിൽ അധികാരികൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ ക്ലാസുകൾ അവസാനിപ്പിച്ച് ഓൺലൈനാക്കി. നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും. വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. നവംബർ 19 ന് ചൈനയിൽ 24,435 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം മുമ്പ് 24,473 ആയിരുന്നു കേസുകളുടെ എണ്ണം. ഇതിൽ നിന്നും ചെറിയ കുറവുണ്ടെന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ ബീജിംഗിൽ 516 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് വിവരം. ആഗോളതലത്തിലെ കൊവിഡ് കണക്കുകൾ വച്ച് നോക്കിയാൽ ഇത് കുറവാണ് എന്നാൽ “സീറോ-കോവിഡ്” നയം നടപ്പിലാക്കുന്നത് തുടരുന്നതിനാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ നഗര അധികാരികൾക്ക് നഗരത്തിലുടനീളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. “കർക്കശവും കർശനവും…

      Read More »
    • ലോകകപ്പ് സംഘാടനം: ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

      റിയാദ്: ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്തറിനെ അഭിനന്ദിച്ചും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദി അറിയിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം പ്രത്യേകം സന്ദേശം അയച്ചു. سمو #ولي_العهد خلال حضوره حفل افتتاح بطولة #كأس_العالم_2022، تلبية لدعوة سمو أمير دولة #قطر وذلك في استاد البيت بالعاصمة القطرية الدوحة.#واس pic.twitter.com/UOTSjIDvqZ — واس الأخبار الملكية (@spagov) November 20, 2022 “എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറ‌ഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘടനത്തിന് നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു” – മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേര്‍ന്ന…

      Read More »
    • പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ 

      ദോഹ: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോൾ ടീമംഗങ്ങൾ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാൻ താരം അലിറെസ് ജഹൻബക്ഷെ വ്യക്തമാക്കിയിരുന്നു. ഗവൺമെന്റിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിത്. അതിന്റെ തുടർച്ചയെന്നോണമാണ് 11 ഇറാൻ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. പോലീസ് കസ്റ്റഡിയിൽ മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടുമാസമായി ഇറാനിൽ പ്രതിഷേധം നടക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് അമീനി പാലിച്ചില്ലെന്ന ചൂണ്ടികാട്ടിയാണ് അനീമിയെ അറസ്റ്റ് ചെയ്തത്. നേരത്തേ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായികതാരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.

      Read More »
    Back to top button
    error: