World
-
കിമ്മിന്റെ ഗിമ്മിക്കുകള്‍ തുടരുന്നു; സൈനിക മേധാവിയെ പുറത്താക്കി, വധിച്ചെന്നും സൂചന
പ്യോങ്യാങ്: സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുക്കാന്‍ വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദേശം നല്‍കിയത്. അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ആയുധ നിര്‍മ്മാണ ശാലകള്‍ സന്ദര്‍ശിച്ച കിം, ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ അമേരിക്ക…
Read More » -
സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹം; വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റ് ആശുപത്രിയിൽ!
സാങ്കൽപ്പിക ലോകങ്ങളിൽ നിന്നുള്ള സൂപ്പർഹീറോകളെ കുട്ടികൾ അനുകരിക്കുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുന്ന ഒരു സംഭവത്തിന് കഴിഞ്ഞദിവസം ബൊളീവിയ സാക്ഷ്യം വഹിച്ചു. സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹമാണ് വൻ അപകടം ക്ഷണിച്ചു വരുത്തിയത്. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ചിലന്തിയുമായി ഏറ്റുമുട്ടി സൂപ്പർ പവറുകൾ നേടുന്നതിനുള്ള ശ്രമത്തിനിടയിലാണ് കുട്ടിക്ക് ചിലന്തിയുടെ കടിയേറ്റത്. ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാലൻ ചിലന്തിയെ ആക്രമിച്ചത്. എന്നാൽ, അനന്തരഫലങ്ങൾ അവൻ പ്രതീക്ഷിച്ചതിലും വളരെ അപകടകരമായിരുന്നു എന്നുമാത്രം. ബൊളീവിയയിലെ തന്റെ വീടിനോട് ചേർന്നുള്ള ഒരു നദിക്ക് സമീപത്ത് വച്ചാണ് ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട വിഷാംശമുള്ള ചിലന്തിയുടെ കടി കുട്ടിക്ക് ഏറ്റത്. ചിലന്തിയുടെ കടിയേറ്റാൽ തനിക്ക് സ്പൈഡർമാനെ പോലെ സൂപ്പർ പവറുകൾ ലഭിക്കുമെന്ന വിശ്വാസത്തിൽ കുട്ടി തന്നെയാണ് ചിലന്തിയെ തന്റെ കൈപ്പത്തിയുടെ പുറകിൽ കടിക്കാൻ അനുവദിച്ചത്. സംഭവം നടന്ന് ഏകദേശം…
Read More » -
സെലെന്‍സ്‌കിയെ വധിക്കാന്‍ പദ്ധതി; റഷ്യന്‍ ചാരവനിത യുക്രെയ്‌നില്‍ പിടിയില്‍
കീവ്: പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് റഷ്യന്‍ ചാരയെ പിടികൂടി യുക്രെയ്ന്‍. ഇന്റലിജന്‍സ് ഏജന്‍സിയാണു തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്‌തെന്ന് അറിയിച്ചത്. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണു പുതിയ സംഭവവികാസം. സെലെന്‍സ്‌കിയുടെ യാത്രാവിവരങ്ങളും സൈനിക രഹസ്യങ്ങളും മറ്റും ചോര്‍ത്തി റഷ്യയ്ക്കു നല്‍കിയെന്നാണു യുവതിക്കെതിരായ ആരോപണം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സി (എസ്ബിയു) തയാറായില്ല. എന്നാല്‍ മുഖംമറച്ച ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള ഉടപ്പിട്ട്, കറുത്ത തലമുടിയുള്ള സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്കു നില്‍ക്കുന്ന ചിത്രമാണു പുറത്തുവന്നത്. തെക്കന്‍ യുക്രെയ്‌നില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണു വിവരം. മിഖോലെയ്വ് പ്രവിശ്യയില്‍ സെലെന്‍സ്‌കി സന്ദര്‍ശനം നടത്തുമ്പോള്‍ വ്യോമാക്രമണം നടത്താനുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ശേഖരിക്കാന്‍ ശ്രമിച്ചു. നേരത്തേ സൈനിക സ്റ്റോറില്‍ യുവതി ജോലി ചെയ്തിട്ടുണ്ടെന്നും യുക്രെയ്ന്‍ സൈനികര്‍ക്കു സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്നും എസ്ബിയു പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടിലേറെ കൊലപാതക ശ്രമങ്ങളെ സെലെന്‍സ്‌കി അതിജീവിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Read More » -
ഭീതിപടര്‍ത്തി വീണ്ടും കോവിഡ്; ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് ‘എരിസ്’ വകഭേദം
ലണ്ടന്‍: ബ്രിട്ടനില്‍ ഭീതിപടര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരില്‍ അറിയപ്പെടുന്ന വകഭേദമാണ് യുകെയില്‍ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവില്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തിലൊന്ന് കൊവിഡ് കേസുകളും എരിസ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്ത 4396 സാമ്പിളുകളില്‍ 5.4 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശന നിരക്കും ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണിന്റെ വകഭേദം എന്ന നിലയില്‍ ജലദോഷം, തലവേദന, ക്ഷീണം (മിതമായതോ കഠിനമോ ആയതോ), തുമ്മല്‍, തൊണ്ടവേദന എന്നിവയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് എരിസിനുമുള്ളത്. മോശം കാലാവസ്ഥയും കുറയുന്ന പ്രതിരോധ ശക്തിയുമാണ് എരിസ് വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വേരിയന്റും കോവിഡ് കേസുകളുടെ വര്‍ധനയും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ജനറല്‍ ടെഡ്രോസ് അഥനോം…
Read More » -
ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു
പത്തനംതിട്ട:ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു.റാന്നി ചിറ്റാർ സ്വദേശി ജെഫിൻ ജോണ്‍ (23) ആണ് മരിച്ചത്.ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു. മെല്‍ബണ്‍- സിഡ്‌നി ഹൈവേയില്‍ ഗണ്‍ഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.ജെഫിൻ ഓടിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഫിൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജെഫിനും കുടുംബവും മെല്‍ബണിലെ അഡലൈഡിലാണ് താമസിച്ചിരുന്നത്.
Read More » -
പാകിസ്ഥാനില്‍ വന്‍ ട്രെയിന്‍ അപകടം; 30 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നവാബ്ഷാ: പാകിസ്ഥാനിലെ നവാബ്ഷായിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 30ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേപ്പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പൊലീസ് വക്താവ് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കറാച്ചിയിൽ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്സ്പ്രസിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയർത്തിയത്. അപകടത്തെ തുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ട്രെയിൻ അമിത വേഗത്തിൽ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയിൽവേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കിൽ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയിൽവേ നിഷേധിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളിൽ മികച്ച സൌകര്യങ്ങളുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2021 ൽ സിന്ധ് പ്രവിശ്യയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്…
Read More » -
ഫുട്ബോൾ താരത്തെ മുതല കടിച്ചുകൊന്നു
കോസ്റ്ററിക്കൻ ഫുട്‌ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു.ജീസസ് ആല്‍ബെര്‍ട്ടോ ലോപസ് ഒര്‍ട്ടിസിനെയാണ് മുതല കടിച്ചു കൊന്നത്.വടക്കുകിഴക്കൻ കോസ്റ്ററിക്കൻ നഗരമായ സാന്റ ക്രൂസിലാണ് ദാരുണസംഭവം. സാന്റ ക്രൂസിലെ റിയോ കനാസ് നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു 29കാരനായ താരം. നദിയിലേക്കു ചാടിയതിനു പിന്നാലെ മുതല താരത്തെ വിഴുങ്ങുകയായിരുന്നു. ലോപസുമായി മുതല മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മുതലയെ വെടിവച്ചുകൊല്ലുകയായിരുന്നു.കോസ്റ്ററിക്കൻ ഫുട്‌ബോള്‍ ലീഗായ അസെൻസോ ലീഗിലെ ഡിപോര്‍ട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ലോപസ്. താരത്തിന്റെ മരണം സ്ഥിരീകരിച്ച് ക്ലബ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Read More » -
ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മെക്‌സിക്കോയില്‍ 18 മരണം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഇന്ത്യക്കാരുള്‍പ്പടെ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ പാസഞ്ചര്‍ ബസ് ഹൈവേയില്‍ നിന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ കൂടുതലും വിദേശികളാണെന്നും യുഎസ് അതിര്‍ത്തിയിലേക്ക് പോകുകയാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ പോവുകയായിരുന്നുവെന്നാണ് നിഗമനം. യുഎസ് അതിര്‍ത്തി പങ്കിടുന്ന നഗരമായ ടിജുവാനയിലേക്കുള്ള ബസ് ആണ് അപകടത്തില്‍പെട്ടത്. 42 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരായിരുന്നുതെന്നാണ് റിപ്പോര്‍ട്ട്. 20 ഓളം ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം അനുസരിച്ച് എലൈറ്റ് പാസഞ്ചര്‍ ലൈനിന്റെ ഭാഗമായ ബസ് ആണ് അപകടത്തില്‍പെട്ടത്. അപകടം നടന്ന മലയിടുക്കിന് 40 മീറ്ററിലധികം ആഴമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമാണ്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബസ് കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.…
Read More » -
ലഹരിക്കടത്തുകാരൻ ‘ദുബായ് ഭായി’ മലയാളി, ഇയാളുടെ വിശ്വസ്തൻ ആലപ്പുഴ സ്വദേശി പി.ടി ആന്റണി അകത്തായി
യുവാക്കളെ കബളിപ്പിച്ചു ലഹരികടത്തുകാരാക്കുന്ന വിദേശസംഘത്തിലെ മുഖ്യകണ്ണി ‘ദുബായ് ഭായി’ മലയാളിയാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരുമായി ‘ദുബായ് ഭായിക്കു’ സ്ഥിരമായ ഫോൺവിളിയും സാമ്പത്തിക ഇടപാടുമുള്ളതായി തെളിവു ലഭിച്ചു. ഇപ്പോൾ കുവൈത്ത് കേന്ദ്രീകരിച്ചാണു ‘ഭായി’യുടെ ലഹരി ഇടപാടുകൾ നടക്കുന്നത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായ ആലപ്പുഴ സ്വദേശി പി.ടി.ആന്റണി ‘ഭായി’യുടെ വിശ്വസ്തനായ ലഹരി കടത്തുകാരനാണ്. എറണാകുളം സ്വദേശി ജോമോൻ കുവൈത്തിൽ ലഹരിവസ്തുവുമായി അറസ്റ്റിലായതോടെയാണു ആന്റണി, ദുബായ് ഭായ് എന്നിവരുടെ പങ്കാളിത്തം പുറത്തുവന്നത്. സ്വർണക്കടത്തിനേക്കാൾ ലാഭകരമായ ഡയമണ്ട് കടത്തിനായി ഡമ്മി പരീക്ഷണം നടത്താൻ കാലി ബാഗുമായി നെടുമ്പാശേരി വഴി വിമാനത്തിൽ ദുബായിലേക്കും തിരിച്ചും സഞ്ചരിക്കാൻ തയാറുള്ള യുവാക്കൾക്കു 50,000 രൂപ മുതൽ 70,000 രൂപ വരെ വാഗ്ദാനം ചെയ്താണു കെണിയൊരുക്കുന്നത്. കാലി ബാഗെന്നു പറഞ്ഞു വിമാനത്താവളത്തിൽ ഇവരെ ഏൽപ്പിക്കുന്ന ബാഗിന്റെ രഹസ്യ അറയിലാണു ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. ആലപ്പുഴ സ്വദേശികളായ ജാക്സൺ, റോഷൻ എന്നിവരായിരുന്നു ദുബായ് ഭായിയുടെ ഏജന്റുമാർ. ഇവരാണ് ആദ്യം ആന്റണിയെ ലഹരികടത്താൻ…
Read More » -
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പുതിയ തലവനെ പ്രഖ്യാപിച്ചു
ദില്ലി : ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു. അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘർഷത്തിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. റെക്കോർഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. പ്രവർത്തനം ആരംഭിച്ച ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള…
Read More »