World

    • ‘ലൈംഗികമായി ഇടപഴകാന്‍’ നിര്‍ബന്ധിച്ചു; വനിതാ റാപ്പക്കെതിരെ കേസുമായി നര്‍ത്തകര്‍

      ലോസ് ഏഞ്ചല്‍സ്: പ്രശസ്ത റാപ്പ് ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ ലിസോയ്‌ക്കെതിരെ ലൈംഗികാതിക്രമ കേസുമായി മുന്‍സഹായികളായ മൂന്ന് നര്‍ത്തകര്‍. ഗായികയും അവരുടെ പ്രൊഡക്ഷന്‍ കമ്പനിയും ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും നര്‍ത്തകര്‍ പരാതിപ്പെട്ടു. ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തത്. അരിയാനാ ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയേല്‍ റോഡ്രിഗസ് എന്നിവരാണ് ലിസോയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാമിലെ സംഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാര്‍ ഉള്‍പ്പെടുന്ന സംഘാംഗങ്ങളും നഗരത്തിലെ ഒരു ക്ലബിലെ സെക്‌സ് തീം ഷോയില്‍ പങ്കെടുത്തിരുന്നു. ഈ ക്ലബിലെ നഗ്‌നരായ നര്‍ത്തകര്‍ക്കൊപ്പം ലൈം?ഗികമായി ഇടപഴകാന്‍’ ഗായിക നിര്‍ബന്ധിച്ചു എന്നാണ് നര്‍ത്തകര്‍ കോടതിയെ അറിയിച്ചത്. സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാംഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹര്‍ജിയിലുണ്ട്. കഴിഞ്ഞ മേയില്‍ ഒരു മീറ്റിങ്ങിനിടെ ഡേവിസിനെ ലിസോ പുറത്താക്കിയിരുന്നു. നര്‍ത്തകരുടെ പ്രകടനത്തേക്കുറിച്ചുള്ള കുറിപ്പുകള്‍ ലിസോ അവര്‍ക്ക്…

      Read More »
    • ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 33 വയസ്സ്

      ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 33 വയസ്സ്.1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പാകിസ്ഥാനുമായും ചൈനയുമായും യുദ്ധങ്ങളുണ്ടായെങ്കിലും അതിന്റെ തിക്തഫലങ്ങളൊന്നും കേരളം നേര്‍ക്കുനേര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല.4000 കിലോമീറ്ററുകള്‍ക്കപ്പുറത്തു നടന്നിരുന്ന യുദ്ധങ്ങള്‍ കേരളത്തിന്റെ ഉറക്കം കെടുത്തിയുമില്ല.എന്നാൽ അതിലും എത്രയോ അപ്പുറത്തുള്ള കുവൈത്ത് യുദ്ധം( ഒന്നാം ഗള്‍ഫ് യുദ്ധം) നമ്മൾ, മലയാളികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു.  അന്താരാഷ്‌ട്ര മര്യാദകൾ കാറ്റിൽ പറത്തി ഇറാഖി പട്ടാളം കുവൈത്ത് എന്ന അയൽ രാജ്യത്തേക്ക് ഇരച്ചു കയറിയത് 1990 ആഗസ്റ്റ് രണ്ടിനായിരുന്നു. അധിനിവേശത്തെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭ വഴി കുവൈത്തിനു ലഭിക്കുന്നുണ്ടെങ്കിലും യുദ്ധ തടവുകാരിൽ പലർക്കും എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്..ആയിരക്കണക്കിന് മലയാളികൾക്കും തങ്ങളുടെ അതുവരെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കിട്ടിയതും വാരിയെടുത്തുകൊണ്ട് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു. 1990 ആഗസ്റ്റ്‌ രണ്ട് എന്ന ആ കറുത്ത തിയ്യതി കുവൈത്തി ജനത ഒരിക്കലും മറക്കില്ല. അയല്‍രാജ്യത്തിന്‍റെ…

      Read More »
    • പതിനെട്ട് ലക്ഷം പ്രവാസികളെ നാടുകടത്തണം എന്ന് കുവൈത്ത് എം.പി, കൂട്ടത്തോടെ പിരിച്ചു വിടൽ തുടരുന്നു

      കുവൈത്തിലെ 18 ലക്ഷം പ്രവാസികളെ നാടുകടത്തണമെന്ന വിചിത്രമായ ആവശ്യവുമായി കുവൈത്ത് പാര്‍ലിമെന്റ് അംഗം രംഗത്ത്. സര്‍ക്കാരിന്റെ ചതുര്‍ വത്സര കര്‍മ പരിപാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ഫാരിസ് അല്‍ ഒതൈബി എന്ന പാര്‍ലിമെന്റ് അംഗമാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചത്. ജനസംഖ്യാ ഘടന ഭേദഗതി വരുത്തുന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രവാസികളുടെ എണ്ണം 33 ലക്ഷം എന്നത് മാറ്റമില്ലാതെ തുടരുകയാണ്. അതായത് കുവൈത്തിന്റെ മൊത്തം ജനസംഖ്യയായ 48 ലക്ഷത്തിന്റെ 69 ശതമാനവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇതുവരെ ഇതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു. പ്രവാസികള്‍ക്ക് പുതിയ വിസകളും ആശ്രിത വിസകളും സന്ദര്‍ശക വിസകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ശന നിയമങ്ങളാണ് സ്വീകരിക്കുന്നത്. തൊഴില്‍ വിസ അനുവദിക്കുന്നതും യുക്തിസഹമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ പ്രവാസികളുടെ താമസ കാലാവധി നിയന്ത്രിക്കുന്നതിന് നിലവിലെ താമസ…

      Read More »
    • അമ്പമ്പോ… പാക്കിസ്ഥാനിൽ കത്തികയറി പെട്രോൾ വില! ലിറ്ററിന് 272 രൂപ

      പെട്രോളിനും ഡീസലിനും വൻ വില വർദ്ധനവുമായി പാക്കിസ്ഥാൻ. രാജ്യത്ത് ഇന്ധന വില ലിറ്ററിന് 19 പാക്കിസ്ഥാൻ രൂപ കൂട്ടുമെന്ന് ധനമന്ത്രി ഇഷാഖ് ദാർ പ്രഖ്യാപിച്ചു. ഇതോടെ പാക്കിസ്ഥാനിൽ ഇന്ധനവിലയിൽ വിലയ കുതിപ്പുണ്ടായി. ഇത് അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) പ്രതിജ്ഞാബദ്ധമായ ദേശീയ താൽപ്പര്യം മുൻനിർത്തിയാണെന്നും ഇഷാഖ് ദാർ പറഞ്ഞു. പെട്രോൾ വില ലിറ്ററിന് 19.95 പാകിസ്ഥാനി രൂപയും (0.07 ഡോളർ) ഡീസൽ ലിറ്ററിന് 19.90 രൂപയും കൂട്ടുമെന്ന് പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. നിലവിൽ 253 പാക്കിസ്ഥാനി രൂപ ആയിരുന്നു പാക്കിസ്ഥാനിലെ പെട്രോൾ വില. ഇത് 272.95 പാക്കിസ്ഥാനി രൂപയായിട്ടാണ് ഉയർന്നത്. ഡീസൽ വില 253.50 രൂപയിൽ നിന്നും 273.40 പാക്കിസ്ഥാനി രൂപയായി ഉയർന്നു. അതേസമയം ഇന്ത്യൻ രൂപയെ അപേക്ഷിച്ച് വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.29 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം. അതേസമയം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ വർദ്ധിച്ചുവെന്നും…

      Read More »
    • ‘റിയല്‍ ലൈഫ് സ്‌പൈഡര്‍മാന്‍’ 68 നില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

      ഹോങ് കോങ്: ലോകമെമ്പാടുമുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിലൂടെ പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി, ഹോങ് കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്സിന്റെ മുകളില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് മുപ്പതുകാരനായ റെമി മരിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പ്പതാമത്തെ നിലയിലുള്ള സുഹൃത്തിനെ കാണാന്‍ എത്തിയത് എന്നാണ് റെമി, കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പറഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെമി പറഞ്ഞത് വാസ്തവമാണോ എന്നറിയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നതിനിടെ എലവേറ്ററിലൂടെ റെമി മുകളിലേക്ക് പോവുകയായിരുന്നു. മുകളിലെ നിലയിലെത്തിയ റെമി, കെട്ടിടത്തിന്റെ പുറത്ത് കുടുങ്ങി. ഇതോടെ രക്ഷപ്പെടുന്നതിന് റെമി കെട്ടിടത്തിന്റെ ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു ജോലിക്കാരി പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍, അതിനിടെ കാല്‍വഴുതി റെമി താഴേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് റെമിയുടെ ക്യാമറ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ റെമി നടത്തിയ സാഹസികതയുടെ ദൃശ്യങ്ങളുണ്ട്.

      Read More »
    • പാക് കാമുകനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതിക്ക് പണവും ഭൂമിയും

      ഇസ്ലാമാബാദ്:പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്‌ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും.ജൂലൈ 25നാണു മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്പതുകാരനായ നസ്റുള്ളയെ പാക്കിസ്ഥാനിലെത്തി വിവാഹം ചെയ്തത്. ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസിയാണ് ശനിയാഴ്ച ഇരുവരെയും സന്ദർശിച്ച് സമ്മാനമായി തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും കൈമാറിയത്. കാമുകനെ വിവാഹം ചെയ്യുന്നതിനായി മതംമാറിയശേഷം ഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. ഇരുവരും 2019ൽ ഫേസ്ബുക് വഴിയാണ് സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്. ഇതിനിടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് അഞ്ജു പറഞ്ഞു.

      Read More »
    • ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം

      ദില്ലി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾക്കായി ISRO-യുമായി ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയൻ ഏജൻസി തിങ്കളാഴ്ച വിശദമാക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയൻ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിർമാർജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആർഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വിശദമാക്കുന്നത്. We have concluded the object located on a beach near Jurien Bay in Western Australia is most likely debris from an expended third-stage of a Polar Satellite Launch Vehicle (PSLV). The PSLV is a medium-lift launch vehicle operated by @isro. [More in comments] pic.twitter.com/ivF9Je1Qqy — Australian Space Agency (@AusSpaceAgency) July 31, 2023 സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ…

      Read More »
    • പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: മരണം 44 ആയി

      ഇസ്ലാമാബാദ്: പാകിസ്താനിലെ ബജൗറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ജമിയത് ഉലമ ഇസ്‍ലാം ഫസല്‍ (ജെ.യു.ഐ-എഫ്) പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേര്‍ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

      Read More »
    • ഇസ്രായേലിലേക്ക് തീർത്ഥയാത്ര പോയ 7 മലയാളികൾ മുങ്ങി, ശേഷിക്കുന്ന 31 പേരെ തടഞ്ഞുവെച്ചു

          മലപ്പുറം: ട്രാവൽ എജൻസി വഴി ഇസ്രായേലിലേക്ക് പുറപ്പെട്ട മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായി എന്ന് പരാതി. ഇതേത്തുടർന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലിൽ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നാലു പേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരിൽ രണ്ട് സ്ത്രീകളുമുൾപ്പെടുന്നു. ഇവർ ജോലിക്കായി മുങ്ങിയതാവാം എന്ന് സംശയിക്കുന്നതായി ഇവരെ കൊണ്ടുപോയ മലപ്പുറം ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പറയുന്നു. തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നിൽ വീട്ടിൽ നസീർ അബ്ദുൾ റബ്, മിതിർമ്മല പാകിസ്താൻമുക്ക് ഇടവിള വീട്ടിൽ ഷാജഹാൻ അബ്ദുൾ ഷുക്കൂർ, മണമ്പൂർ കുളമുട്ടം അഹമ്മദ് മൻസിൽ ഹക്കിം അബ്ദുൾ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ഷാജഹാൻ കിതർ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയർകുഴി പാലക്കൽ കടക്കൽ ഷഫീഖ് മൻസിലിൽ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്‌നേഹതീരം നവാസ് സുലൈമാൻ കുഞ്ഞ്, ഭാര്യ ബിൻസി ബദറുദ്ധീൻ എന്നിവരെയാണ് കാണാതായത്. പതിവായി തീർഥാടന യാത്രകൾ നടത്തുന്ന…

      Read More »
    • ഫ്രാൻസിസ് മാർപ്പാപ്പയുടെ പോർച്ചുഗീസ് സന്ദർശനത്തിലെ അമിത ചെലവിനെ വിമർശിച്ച് പോർച്ചുഗീസ് കലാകാരൻ; മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്ന വേദിയിൽ അതിക്രമിച്ചു കയറി നോട്ടുകളുടെ വലിയ പരവതാനി വിരിച്ചു!

      ഫ്രാൻസിസ് മാർപ്പാപ്പയുടെ പോർച്ചുഗീസ് സന്ദർശനത്തിലെ അമിത ചെലവിനെ വിമർശിച്ച് പോർച്ചുഗീസ് കലാകാരന്റെ പ്രതിഷേധം. പോർച്ചുഗലിലെ പ്രശസ്ത തെരുവ് കലാകാരനായ ബോർഡാലോ ആണ് സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്ന ലിസ്ബണിലെ വേദിയിൽ അതിക്രമിച്ചു കയറി തന്റെ പ്രതിഷേധം അറിയിച്ചത്. വേദിയിൽ ഭീമൻ നോട്ടുകളുടെ വലിയ പരവതാനി വിരിച്ചായിരുന്നു ബോർഡാലോയുടെ പ്രതിഷേധം. ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഭീമമായ തുക മുടക്കുന്നതിനെ വിമർശിച്ചു കൊണ്ടായിരുന്നു ബോർഡാലോയുടെ പ്രതിഷേധം. ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം. കത്തോലിക്കരുടെ ലോക യുവജനദിന ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആണ് മാർപ്പാപ്പ പോർച്ചുഗലിൽ എത്തുന്നത്. ചടങ്ങുകളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർപ്പാപ്പയുടെ സന്ദർശനത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിക്കുന്ന ദിവ്യബലി. ഈ ചടങ്ങ് നടക്കുന്ന വേദിയിലാണ് ബോർഡാലോ നോട്ടുകളുടെ പരവതാനി വിരിച്ചത്. ലക്ഷക്കണക്കിനാളുകൾ ജീവിക്കാനായി പോരാട്ടം നടത്തുമ്പോൾ ഇത്തരത്തിലുള്ള…

      Read More »
    Back to top button
    error: