NEWSWorld

ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട:ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു.റാന്നി ചിറ്റാർ സ്വദേശി ജെഫിൻ ജോണ്‍ (23) ആണ് മരിച്ചത്.ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു.

മെല്‍ബണ്‍- സിഡ്‌നി ഹൈവേയില്‍ ഗണ്‍ഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.ജെഫിൻ ഓടിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഫിൻ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജെഫിനും കുടുംബവും മെല്‍ബണിലെ അഡലൈഡിലാണ് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: