Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തോൽക്കുന്ന സീറ്റുകൾ ചോദിച്ചു വാങ്ങി ജയിച്ച ചരിത്രം ഓർമിപ്പിച്ച് എ കെ ആന്റണി : മറുപടി കൊടുത്തത് പണ്ട് സീനിയർ നേതാക്കൾ ചോദിച്ച സീറ്റുകളാണ് ഇന്ന് ഞങ്ങൾ ചോദിക്കുന്നതെന്ന ഷാഫിയുടെ ആവശ്യത്തിന് 

 

തിരുവനന്തപുരം: ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റുകൾ ചോദിച്ചു വാങ്ങി മത്സരിച്ചു ജയിച്ച ചരിത്രം കോൺഗ്രസിൽ ഉണ്ടെന്നും അങ്ങനെ മത്സരിച്ചു ജയിച്ച നേതാക്കൾ കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും കോൺഗ്രസിലെ പുതുതലമുറയെ ഓർമിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി.

Signature-ad

മുതി‍ർന്ന കോൺ​ഗ്രസ് നേതാക്കൾ അന്ന് ചോദിച്ച സീറ്റുകളാണ് ചെറുപ്പക്കാരായ തങ്ങളും ചോദിക്കുന്നതെന്ന ഷാഫി പറമ്പിൽ എംപിയുടെ ആവശ്യത്തിനുള്ള മറുപടി പോലെയാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

പണ്ടെത്തെ ഇലക്ഷൻ കമ്മറ്റി മെമ്പറായ താൻ തൻ്റെ സുഹ്യത്തുക്കളോട് ആലോചിച്ച് തങ്ങൾക്ക് എതാനും തോക്കുന്ന സീറ്റുകൾ മതിയെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് എ കെ ആന്റണി പറഞ്ഞത്. അങ്ങനെയാണ് എടക്കാട് എന്ന മാർക്സിസ്റ്റ് കോട്ടയിൽ എൻ രാമകൃഷ്ണനും ബാലുശ്ശേരി എന്ന മാർക്സിസ്റ്റ് കോട്ടയിൽ എ സി ഷൺമുഖദാസും മത്സരിച്ച് വിജയിച്ചതെന്ന് ആൻ്റണി പറഞ്ഞു. കൊട്ടരക്കര എന്ന പൊന്നാപുരം കോട്ട ആർ ബാലകൃഷ്ണൻ പിടിച്ചെടുത്തു. പുതുപ്പള്ളിയിലെ പി സി ചെറിയാൻ്റെ കോട്ടയിലും ചേർത്തലയിലുമെല്ലാം കോൺഗ്രസ് വിജയിച്ചെന്നും ആൻ്റണി പറഞ്ഞു. തങ്ങളുടെ അന്നത്തെ ഡിമാൻഡ് തോക്കുന്ന സീറ്റുകൾ വേണമെന്നായിരുന്നുവെന്നും ആന്റണി ഓർമിപ്പിച്ചു.

കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ‘ദി ലെഗസി ഓഫ് ട്രൂത്ത് – എംഎം ഹസൻ ബിയോണ്ട് ദ ലീഡർ’ എന്ന ഡോക്യുമെന്ററയുടെ ടൈറ്റിൽ ലോഞ്ചിനിടെയായിരുന്നു ഷാഫിയുടെ ആവശ്യത്തിന് മറുപടി.

പോയ കാലവും ചരിത്രവും ഓർമ്മിപ്പിച്ച് ആന്റണി മറുപടി പറയുമ്പോൾ കെ മുരളീധരനും ഹസ്സനും അടക്കമുള്ള നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നു.

എ കെ ആന്റണി പറഞ്ഞ സ്പിരിറ്റിനെ പൂർണമായി ഉൾകൊള്ളുന്നുവെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: