World

    • US സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്

      വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ രേഖകളില്‍ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് അതിലൊന്ന്. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, നിരവധി റിപ്പബ്ലിക്ക് പാര്‍ട്ടി പ്രതിനിധികള്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തില്‍ തുറന്നടിച്ചിരുന്നു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളിക്കല്‍ (DEI) എന്നിവയിലധിഷ്ഠിതമായ കൂടുതല്‍ നടപടികള്‍ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട്…

      Read More »
    • കാര്‍ട്ടറുടെ അടക്കിനും എത്തിയില്ല, ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം വിരല്‍ ചൂണ്ടുന്നത് ഒബാമയും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിലേക്ക്? സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും സൂപ്പര്‍ ദമ്പതികള്‍

      വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകാന്‍ പോകുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ എമ്പാടും ഉയരുന്നത്. തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം മിഷേല്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാഖ് ഒബാമ പങ്കെടുക്കുമെന്നും മിഷേല്‍ പങ്കെടുക്കുകയില്ലെന്നും കഴിഞ്ഞ ദിവസമാണ് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പതിന് നടന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് പല സമൂഹ മാധ്യമങ്ങളിലൂടെ ഈ താരദമ്പതികള്‍ വേര്‍പിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചത്. സമൂഹ മാധ്യമമായ എക്‌സില്‍ നിരവധി പേരാണ് ഒബാമ ദമ്പതികള്‍ പിരിയുകയാണ് എന്ന വാര്‍ത്ത പങ്ക് വെച്ചത്. ഒരാള്‍ എക്‌സില്‍ കുറിച്ചത് ഒബാമ ദമ്പതികള്‍ ഈ വര്‍ഷം പിരിയുകയില്ല എന്നാണ് വിശ്വാസം എങ്കിലും ഇവര്‍ അധികകാലം ഇനി ഒരുമിച്ച് താമസിക്കുകയില്ല…

      Read More »
    • ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജന്മനാട്ടിൽ, ഊഷ്മള സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

             നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇന്ന് (ഞായർ) പുലർച്ചെ 2 മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പി.ആർ.ഒ ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കൽ, യു.എൻ.എ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി…

      Read More »
    • കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ? ആരാണ് ചന്ദ്ര ആര്യ?

      ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. നിലവില്‍ കാനഡ പാര്‍ലമെന്റ് അംഗമായ ചന്ദ്ര ആര്യയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്. ‘തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങളാണ് കാനഡ ഇപ്പോള്‍ നേരിടുന്നത്. അവ പരിഹരിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. എന്നും കാനഡക്കാരുടെ നന്മയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് ഞാന്‍. നമ്മുടെ മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി തീര്‍ത്തും അനിവാര്യമായ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്റെ അറിവും കഴിവുമെല്ലാം ഞാന്‍ അതിനു വേണ്ടി സമര്‍പ്പിക്കും’-എക്സ് പോസ്റ്റില്‍ ചന്ദ്ര പറഞ്ഞു. വിരമിക്കല്‍ പ്രായം കൂട്ടുമെന്നും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നുണ്ട്. ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നയങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാനുമായി വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ. രാജ്യത്തെ തൊഴിലാളികളായ മധ്യവര്‍ഗം കടുത്ത ദുരിതത്തിലാണെന്നും…

      Read More »
    • ഗാസയില്‍നിന്ന് കണ്ടെത്തിയത് ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം; സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം

      ടെല്‍ അവീവ്: ഗാസയില്‍നിന്ന് ഈ ആഴ്ചയാദ്യം കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്‌നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. ജനുവരി എട്ടാം തീയതിയാണ് ഗാസയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതിലൊന്ന് 52-കാരന്‍ യൂസഫ് അല്‍ സയാദ്‌നിയുടേത് ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ഹംസ. യൂസഫിന്റെ മൃതദേഹം, കണ്ടെത്തിയ ഉടന്‍ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഹംസയുടേത് വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞത്. തെക്കന്‍ ഗാസയിലെ ഭൂഗര്‍ഭ ടണലില്‍നിന്നാണ് ഇസ്രയേല്‍ സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിന്നലാക്രമണവേളയിലാണ് യൂസഫും ഹംസയും ഉള്‍പ്പെടെ 250-ഓളംപേരെ ഹമാസ് ബന്ദികളാക്കിയത്. യൂസഫിന്റെ മറ്റു രണ്ടുമക്കള്‍ കൂടി അന്ന് ബന്ദികളാക്കപ്പെട്ടുവെന്നും സൂചനയുണ്ട്. യൂസഫിന്റെയും ഹംസയുടെയും മരണകാരണത്തെ കുറിച്ചും ഇസ്രയേല്‍ സൈന്യം അന്വേഷിക്കുന്നുമുണ്ട്. ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാറിലേക്കും ബന്ദികളെ കൈമാറലിലേക്കും അടുത്തുകൊണ്ടിരിക്കുന്നു എന്ന സൂചന ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാന്‍ ഇടപെടണമെന്ന് പലസ്തീന്‍കാരും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇസ്രയേലിനോടും ലോകനേതാക്കളോടും അഭ്യര്‍ഥിച്ചിരുന്നു.

      Read More »
    • മഹിളകളേ അർമാദിക്കാം: ദുബൈയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് !

          ദുബൈ വീണ്ടും ചരിത്രം കുറിക്കുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ബീച്ച്  ഉടൻ തുറക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. അൽ മംസർ കോർണിഷ് പുനർവികസനത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് സുരക്ഷിതവും സ്വകാര്യവുമായ ഒരു വിശ്രമസ്ഥലം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ വർഷം തന്നെ ഇത് തുറക്കും. സ്ത്രീകളുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബീച്ചിൻ്റെ വിസ്തൃതി125,000 ചതുരശ്ര മീറ്ററാണ്. രാത്രിയിൽ നീന്താനുള്ള സൗകര്യങ്ങൾ, അത്യാധുനിക വിനോദ കായിക ക്ലബ്ബ്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി ഈ പ്രദേശം വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചിരിക്കുന്നു. സ്ത്രീകൾക്ക് ശാന്തമായി വിശ്രമിക്കാനും ആസ്വദിക്കാനും സഹായകമാകും ഇത്. വിനോദത്തിന് ഊന്നൽ നൽകുന്നതിനോപ്പം, അൽ മംസർ ക്രീക്ക് ബീച്ചിനെയും…

      Read More »
    • ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് 80,000 രൂപ സഹായം !

      മോസ്‌കോ: ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒരുലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) നല്‍കുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടത്തിന്റെ വാഗ്ദാനം. ജനുവരി ഒന്ന് മുതലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മാതാവ് ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളജിലോ മുഴുവന്‍ സമയ വിദ്യാര്‍ഥിനിയായിരിക്കണം, പ്രായം 25 വയസ്സില്‍ താഴെയാവണം, കരേലിയയില്‍ സ്ഥിരതാമസക്കാരിയാവണം എന്നിവയാണ് നിബന്ധനകള്‍. ഗര്‍ഭത്തിലിരിക്കെ മരിച്ച കുഞ്ഞിന് ജന്മം നല്‍കുന്ന മാതാവിന് ഈ ആനുകൂല്യം ലഭിക്കില്ല. സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അപ്രതീക്ഷിത മരണം) മൂലം കുട്ടി മരിച്ചാല്‍ പണം അസാധുവാക്കുമോ എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നില്ല. വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ ധനസഹായത്തിന് അര്‍ഹരാണോ എന്നതും ശിശു സംരക്ഷണത്തിനും പോസ്റ്റ്പാര്‍ട്ടം സിന്‍ഡ്രോം മറികടക്കാനും അധിക ധനസഹായം നല്‍കുമോ എന്നതും നിയമത്തില്‍ വ്യക്തമല്ല. റഷ്യയില്‍ പ്രസവം പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കരേലിയ.…

      Read More »
    • ലൊസാഞ്ചലസില്‍ കാട്ടുതീ: 5 മരണം, 70,000 പേരെ ഒഴിപ്പിച്ചു, നിശ്ചലമായി ഹോളിവുഡ്

      ലൊസാഞ്ചലസ്: നാഗരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 5 മരണം. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നു റിപ്പോര്‍ട്ട്. നാലഞ്ചു വലിയ തീപിടിത്തങ്ങള്‍ അണയ്ക്കാന്‍ കഴിയാത്തതാണു ദുരന്തതീവ്രത കൂട്ടിയത്. പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം വളരെ കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ജലക്ഷാമവും അഗ്‌നിശമന സാമഗ്രികളുടെ അഭാവവും നേരിടുന്നതിനിടെയാണു ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം ലൊസാഞ്ചലസിലുണ്ടായത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്‌നിശമന സേനയിലെ വിരമിച്ച അംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന്, സിനിമയുടെ പ്രീമിയര്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമായ മട്ടാണ്. യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിനു ചുറ്റും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. എല്ലായിടത്തും കാണുന്നതു പുക മൂടിയ ആകാശമാണ്. ശക്തിയേറിയ കാറ്റില്‍ തീ ആളിപ്പടര്‍ന്നതാണു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. ”ഞങ്ങള്‍ കഴിയുന്നത്ര…

      Read More »
    • ലോകാത്ഭുതം: ബുർജ് ഖലീഫയെ തോൽപ്പിക്കാൻ  സൗദിയുടെ റൈസ് ടവർ, ഈ അംബരചുംബിയുടെ ഉയരം 2 കിലോമീറ്റർ

            സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മരുഭൂമിയിൽ, മാനവരാശിയുടെ നിർമാണ ചാരുതയുടെ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് റൈസ് ടവർ. 2022ൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. വെറുമൊരു കെട്ടിടം എന്നതിലുപരി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതി എന്ന പദവിയോടെ, സൗദിയുടെ വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമായി 2 കിലോമീറ്റർ ഉയരത്തിൽ ഈ ടവർ തലയുയർത്തി നിൽക്കും. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന നോർത്ത് പോൾ പ്രോജക്റ്റിന്റെ ഭാഗമാണിത്. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും വിഷൻ 2030ന്റെയും ജീവിക്കുന്ന ഉദാഹരണമാണ് റൈസ് ടവർ.   റിയാദിന്റെ വടക്കുഭാഗത്ത് നിർമ്മിക്കുന്ന അത്യാധുനിക നഗരമാണ് നോർത്ത് പോൾ പ്രോജക്റ്റ്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറ്റം ലക്ഷ്യമിട്ടുള്ള വിഷൻ 2030ന്റെ ഭാഗമാണിത്. ഏകദേശം 5 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ പദ്ധതി, റിയാദിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റും. റെസിഡൻഷ്യൽ ഏരിയകൾ,…

      Read More »
    • ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘സുട്ടിടുവേന്‍’! ഹമാസിന് ട്രംപിന്റെ ഭീഷണി

      വാഷിങ്ടണ്‍: ജനുവരി 20ന് മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ”ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു” ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ”എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ…

      Read More »
    Back to top button
    error: