World
-
നടൻ ആസിഫലിയുടെ ഭാര്യാമാതാവ് മുംതാസ് ആസാദിന്റെ ‘മൈലാഞ്ചി കിസ്സ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും, മാതാവിന്റെ പുസ്തകം ഏറ്റുവാങ്ങാൻ മകൾ!
ഓർമകളുടെ വളക്കിലുക്കവുമായി കണ്ണൂർ സ്വദേശിനി മുംതാസ് ആസാദിന്റെ ‘മൈലാഞ്ചി കിസ്സ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ എട്ടിന് നടി നൈല ഉഷയാണ് പ്രകാശനം നിർവഹിക്കുന്നത്. മുംതാസ് ആസാദിന്റെ മകളും നടൻ ആസിഫലിയുടെ ഭാര്യയുമായ സമ മസ്‌റിൻ പുസ്തകം ഏറ്റുവാങ്ങും. അശ്റഫ് മൈലാഞ്ചി, ജിസ് ജോയ് എന്നിവർ ചേർന്ന് അവതാരിക എഴുതിയ പുസ്തകം കോഴിക്കോട് ലിപി പബ്ലികേഷൻസാണ് പുറത്തിറക്കുന്നത്. ഷാർജ പുസ്തകോത്സവത്തിൽ സ്റ്റാൾ നമ്പർ സെഡ് സി 28 ഹോൾ ഏഴിൽ പുസ്തകം ലഭിക്കും. മുംതാസ് ആസാദിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഇവരുടെ ആദ്യപുസ്തകം ‘എന്നും മായാതെ’ 2021ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്നെയാണ് പുറത്തിറക്കിയത്.
Read More » -
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന പ്ലക്കാര്‍ഡുമായി ജൂതര്‍; പ്രതിഷേധം അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍
വാഷിങ്ടണ്‍: ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ ജൂത വംശജര്‍ പങ്കെടുത്തു. ”ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാര്‍’, ‘ഞങ്ങളുടെ പേരില്‍ വേണ്ട’, ‘ഗാസയെ ജീവിക്കാന്‍ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജൂത വംശജര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പേരുടെ ജീവന്‍ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോള്‍ ഹില്ലില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ കാനണ്‍ ഹൗസ് ഓഫീസ് കെട്ടിടത്തില്‍ പ്രവേശിച്ച് ‘വെടിനിര്‍ത്തല്‍’ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. മുന്നൂറോളം പ്രതിഷേധക്കാരെ ക്യാപിറ്റോള്‍ പൊലീസ് അറസ്റ്റ് ചെയ്തു- ‘പ്രകടനം നിര്‍ത്താന്‍ ഞങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവര്‍ അനുസരിക്കാന്‍ തയ്യാറായില്ല. ഇതോടെ അറസ്റ്റിലേക്ക് കടന്നു’ എന്നാണ് ക്യാപിറ്റോള്‍ പൊലീസ് അറിയിച്ചത്. ക്യാപിറ്റോള്‍ ഹില്ലിലെ കെട്ടിടത്തിനുള്ളില്‍ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ്…
Read More » -
എത്രയും പെട്ടെന്ന് രാജിവച്ചില്ലെങ്കില്‍ തട്ടിക്കളയും; യുഎസില്‍ സിഖ് മേയര്‍ക്ക് വധഭീഷണി
വാഷിങ്ടണ്‍: യുഎസില്‍ സിഖ്കാരനായ മേയര്‍ക്ക് വധഭീഷണി. യുഎസിലെ ഹൊബോക്കന്‍ സിറ്റി മേയറായ രവീന്ദര്‍ എസ്.ഭല്ലയ്ക്കാണ് രാജി ആവശ്യം മുഴക്കിക്കൊണ്ടുള്ള വധഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ആദ്യം മെയിലില്‍ ലഭിച്ച ഭീഷണി സന്ദേശം മേയര്‍ സ്ഥാനനത്തുനിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നെന്നും പിന്നീട് അത് തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന തരത്തിലേക്ക് മാറിയെന്നും രവീന്ദര്‍ യുഎസ് മാധ്യമമായ സിബിസി ന്യൂസിനോട് പറഞ്ഞു. തന്റെ സിഖ് മതവിശ്വാസത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പെട്ടെന്നു തന്നെ മൂന്നാമത്തെ സന്ദേശമെത്തി, ഇത് അവസാനത്തെ താക്കീതാണെന്നും നിങ്ങള്‍ എത്രയും പെട്ടെന്ന് രാജിവച്ചില്ലെങ്കില്‍ കൊല്ലുമെന്നുമാണ് പറഞ്ഞത്. എന്നെ മാത്രമല്ല ഭാര്യയേയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അതാണ് എന്റെ ഏറ്റവും ഭയപ്പെടുത്തിയത്. മറ്റൊരു സന്ദേശത്തില്‍ പറഞ്ഞത് നിങ്ങളെ കൊല്ലാനുള്ള സമയമായി എന്നാണ്.’ രവീന്ദര്‍ പറഞ്ഞു. 2017 ലാണ് ഹൊബോക്കന്‍ മേയറായി രവീന്ദര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2021ലും മേയര്‍ സ്ഥാനത്തെത്തി. തനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി വധഭീഷണി ഉയരുന്നുണ്ടെന്ന് രവീന്ദര്‍ പറഞ്ഞു. ”എന്റെ ഏറ്റവും വലിയ…
Read More » -
ഗാസയില്‍ കയറിയാല്‍ തിരിച്ചടിക്കും: ഇറാൻ
ടെഹറാൻ: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയില്‍ കരയുദ്ധം നടത്താൻ ഇസ്രായേലിനെ അനുവദിക്കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊള്ളാഹിയാൻ പറഞ്ഞു. ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍, ലോകമെമ്ബാടുമുള്ള മുസ്ലീങ്ങളെയും ഇറാന്റെ പ്രതിരോധ സേനയെയും ആര്‍ക്കും തടയാൻ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയും വ്യക്തമാക്കി. പലസ്തീൻ ഹമാസ് പോരാളികള്‍ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്തിന് പങ്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.എന്നാല്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിന് ഉണ്ടായ നാശനഷ്ടങ്ങളെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പരാജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം, ഹമാസിന്റെ ഈ വിജയകരമായ നടപടികള്‍ തീര്‍ച്ചയായും ഇസ്രായേലികളുടെ പതനത്തിന് ആക്കം കൂട്ടുമെന്നും ഉടൻ തന്നെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് അലി അക്ബര്‍ വെലായത്തി പ്രസ്താവനയില്‍ പറഞ്ഞു.
Read More » -
ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകള്‍ക്ക് അഭിനന്ദനവുമായി എംബസി
ടെൽ അവീവ്: ഹമാസ് ആക്രമണത്തില്‍നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകള്‍ക്ക് അഭിനന്ദനവുമായി ഇസ്രയേല്‍ എംബസി. വീടിനുള്ളില്‍ അതിക്രമിച്ചു കടക്കാനും തങ്ങള്‍ പരിചരിക്കുന്ന ഇസ്രയേല്‍ക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങളെ സുരക്ഷാമുറിയില്‍ നാലുമണിക്കൂറോളം വാതില്‍ തള്ളിപ്പിടിച്ചു നിന്ന് പരാജയപ്പെടുത്തിയ സബിത, മീര മോഹനന്‍ എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’ എന്നു വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ എംബസി അനുമോദിച്ചിരിക്കുന്നത്. സംഭവിച്ച കാര്യങ്ങള്‍ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമില്‍പങ്കുവച്ചിട്ടുണ്ട്.
Read More » -
ഒമാന്‍ വനിതാ ദിനത്തില്‍ പലസ്തീനിലെ സ്ത്രീകള്‍ക്ക് പ്രശംസയുമായി ഒമാന്റെ പ്രഥമ വനിത
മസ്‌കറ്റ്: ഒമാന്‍ വനിതാ ദിനത്തില്‍ പലസ്തീനിലെ സ്ത്രീകള്‍ക്ക് പ്രശംസയുമായി ഒമാന്‍ സുല്‍ത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്‍ഫെ ഭാഗമായുള്ള ആശംസയിലാണ് പലസ്തീന്‍ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചത്. ബോംബുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പലസ്തീനിലെയും ഗാസയിലെയും സഹോദരിമാരെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പലസ്തീനിലെ സഹോദരിമാര്‍ക്ക് സമാധാനവും സ്ഥിരതയും സുരക്ഷയും നല്‍കുന്നതിന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രഥമ വനിത കൂട്ടിച്ചേര്‍ത്തു. ഒമാന്‍ വനിതാ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ആശംസകളറിയിച്ച അസ്സയ്യിദ അല്‍ ബുസൈദി, സ്ത്രീകളുടെ നിരന്തര പരിശ്രമങ്ങള്‍ക്കും സമൂഹവും രാജ്യവും കെട്ടിപ്പടുക്കുന്നതിലുള്ള പങ്കിനും നന്ദി പറഞ്ഞു. ഒമാനി വനിതകളുടെ വിവിധ മേഖലകളിലെ പ്രയത്‌നങ്ങൾ വിലയേറിയതും അഭിനന്ദനാർഹവുമാണെന്നും അവർ പറഞ്ഞു. അതേസമയം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടർന്ന് ഒമാനി വനിതദിനാചരണ പരിപാടികൾ അധികൃതർ മാറ്റിവെച്ചിട്ടുണ്ട്.
Read More » -
ഹമാസിന്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേൽ ജനതയെ സംരക്ഷിക്കുന്ന രക്ഷാകവചം ബോംബ് ഷെൽട്ടർ; തരിപ്പണമാക്കാൻ പോന്ന ബോംബിങ്ങുകളും പറന്നെത്തുന്ന മിസൈലുകളും തടയും!
ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ തുടങ്ങിയ യുദ്ധത്തിൽ കെടുതികൾ ഗാസയിലും ഇസ്രായേലിലും തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയും കരയുദ്ധത്തിലേക്ക് കടക്കാനൊരുങ്ങുകയും ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം തന്നെ ഹമാസ് ഇസ്രായേലിലേക്ക് മിസൈലാക്രമണം തുടരുകയാണ്. യുദ്ധസമയത്ത് ഹമാസിന്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേൽ ജനതയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ബോംബ് ഷെൽട്ടറുകളാണ്. ഇസ്രായേലിലെ ഭൂരിഭാഗം വരുന്ന കെട്ടിടങ്ങളിലും ഈ ബോംബ് ഷെൽട്ടറുകൾ ഉണ്ട്. കെട്ടിടത്തിന്റെ ബേസ്‌മെന്റുകളിലാണ് ഈ ഷെൽട്ടറുകൾ സ്ഥിതി ചെയ്യുന്നത്. ഹമാസിന്റെ ആക്രമണങ്ങളിൽ നിന്ന് നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ നിർണായക പങ്കാണ് ഈ ഷെൽട്ടറുകൾ വഹിച്ചതെന്നാണ് ഈ സുരക്ഷാ കവചത്തിന്റെ പ്രത്യേകത. മിസൈൽ ആക്രമണങ്ങൾ, വെടിവെപ്പ്, ബോംബ് സ്ഫോടനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ശക്തമായ ഇരുമ്പ് വാതിലുകളാണ് ഷെൽട്ടറുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. കിടക്കകൾ, ജലവിതരണം, ടോയ്‌ലറ്റുകൾ, ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ അവശ്യ സൗകര്യങ്ങൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ തീയണയ്ക്കാനുള്ള ജലവിതരണ സംവിധാനവും ഒരുക്കിയിരിക്കുന്നു. കൂടുതൽ…
Read More » -
ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടു! 500-ലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം; ആശുപത്രി പൂർണ്ണമായി തകർന്നു, രക്ഷാ പ്രവർത്തനം ദുഷ്കരം
ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചു. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് പ്രതികരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ സംഘർഷം ശക്തമാവുകയാണ്. ലെബനോനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു…
Read More » -
ദുബായിൽ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റെന്ന് വ്യാജവാർത്ത
ദുബായിൽ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത നിഷേധിച്ച് ദുബൈ പൊലീസ്. നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റുവെന്നും ഒരാള്‍ അറസ്റ്റിലായെന്നുമാണ് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാര്‍ത്ത പ്രചരിച്ചത്. എക്‌സ് പ്ലാറ്റ്‌ഫോം, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയില്‍ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ട്രെന്‍ഡിങായി മാറുകയും ചെയ്തു. ഇതോടെ പല പ്ലാറ്റ്ഫോമുകളും ബ്രേക്കിങ് ന്യൂസ് എന്ന രീതിയിലും വാര്‍ത്ത പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദീകരണവുമായി എത്തിയത്. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റിദ്ധാരണ പടര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജപ്രചാരണം നടത്തുന്നത് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും ദുബായ് പോലീസ് വ്യക്തമാക്കി.
Read More » -
പാലസ്തീനികൾക്ക് അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി
ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്ബില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. “ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു”അഭയം തേടിയെത്തിയ വാലാ സോബെ എന്ന പാലസ്തീൻ യുവതി പറഞ്ഞു ജീവനും കയ്യില്‍ പിടിച്ച് ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നും സോബെ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാരുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോര്‍ഫിറിയസ് ദേവാലയം. 1150 നും 1160 നും ഇടയില്‍ നിര്‍മിച്ചതാണ് ഗാസയിലെ സെന്റ് പോര്‍ഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ഇതിന് മുൻപും ആശ്വാസം നല്‍കിയിട്ടുണ്ട്. അതേസമയം…
Read More »