NEWSWorld

ഗാസയില്‍നിന്ന് കണ്ടെത്തിയത് ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം; സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഗാസയില്‍നിന്ന് ഈ ആഴ്ചയാദ്യം കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്‌നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. ജനുവരി എട്ടാം തീയതിയാണ് ഗാസയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതിലൊന്ന് 52-കാരന്‍ യൂസഫ് അല്‍ സയാദ്‌നിയുടേത് ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ഹംസ.

യൂസഫിന്റെ മൃതദേഹം, കണ്ടെത്തിയ ഉടന്‍ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഹംസയുടേത് വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞത്. തെക്കന്‍ ഗാസയിലെ ഭൂഗര്‍ഭ ടണലില്‍നിന്നാണ് ഇസ്രയേല്‍ സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിന്നലാക്രമണവേളയിലാണ് യൂസഫും ഹംസയും ഉള്‍പ്പെടെ 250-ഓളംപേരെ ഹമാസ് ബന്ദികളാക്കിയത്. യൂസഫിന്റെ മറ്റു രണ്ടുമക്കള്‍ കൂടി അന്ന് ബന്ദികളാക്കപ്പെട്ടുവെന്നും സൂചനയുണ്ട്. യൂസഫിന്റെയും ഹംസയുടെയും മരണകാരണത്തെ കുറിച്ചും ഇസ്രയേല്‍ സൈന്യം അന്വേഷിക്കുന്നുമുണ്ട്.

Signature-ad

ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാറിലേക്കും ബന്ദികളെ കൈമാറലിലേക്കും അടുത്തുകൊണ്ടിരിക്കുന്നു എന്ന സൂചന ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാന്‍ ഇടപെടണമെന്ന് പലസ്തീന്‍കാരും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇസ്രയേലിനോടും ലോകനേതാക്കളോടും അഭ്യര്‍ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: