World

    • ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ; വിവാദമായതോടെ തിരുത്ത്

      ജെറുസലേം: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം. പല്സ്തീന്‍ ഔദ്യോഗിക വെബ്സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത് തിരുത്തി, ‘പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രമാണ് പലസ്തീന്‍ അതോറിറ്റി ഭരണം നടത്തുന്നത്. 2007ല്‍ ഹമാസ് ഗാസയില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍, ഹമാസിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവ് അബ്ബാസ്.  

      Read More »
    • ‘അതിരു’കടന്ന് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎസില്‍ 6 വയസുകാരന്‍ കുത്തേറ്റു മരിച്ചു

      ചിക്കാഗോ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ യുഎസില്‍ ആറു വയസുകാരന്‍ കുത്തേറ്റുമരിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. വാദിയ അല്‍ ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വില്‍ കൗണ്ടി സ്വദേശിയായ 71 കാരന്‍ ജോസഫ് എം. ചൂബ എന്നയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങള്‍ മുസ്ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണം. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. നെഞ്ചിലും കൈയിലുമായാണ് ഇരുവര്‍ക്കും കുത്തേറ്റത്. 12 ഇഞ്ച് നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഇരുവരെയും ആക്രമിച്ചത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും കുത്തിയതായി പൊലീസ് പറയുന്നു. താമസ സ്ഥലത്തിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

      Read More »
    • ഇസ്രയേല്‍ ഇനിയും യുദ്ധം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഇറാൻ

      ടെഹ്റാൻ:ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡൻ്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. അതേസമയം, യുദ്ധഭൂമിയില്‍ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കൻ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോയത് 4 ലക്ഷംപേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. പലസ്തീനില്‍ നിന്ന് വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാൻ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.

      Read More »
    • ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും

      ജറൂസലേം: ഹമാസ് തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും. ലഫ്. ഒര്‍ മോസസ് (22), ഇൻസ്പെക്ടര്‍ കിം ദൊക്രാകെര്‍ എന്നിവരാണു കൊല്ലപ്പെട്ട ഇന്ത്യൻ വംശജര്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തവേ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹോം ഫ്രണ്ട് കമാൻഡറാണ് ഒര്‍ മോസസ്. സെൻട്രല്‍ ഡിസ്ട്രിക്‌ടിലെ ബോര്‍ഡര്‍ പോലീസ് ഓഫീസറാണ് കിം ദൊക്രാകെര്‍. ഹമാസ് ആക്രമണത്തില്‍ 286 ഇസ്രയേല്‍ സൈനികരും 51 പോലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടിരുന്നു.

      Read More »
    • ആൻസ് ജോർജ് ഇനിയും മറുനാട്ടിൽ ‘ജീവിക്കും’, സൗദിയിൽ മരിച്ച കടുത്തുരുത്തി സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു

        സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച കടുത്തുരുത്തി കാപ്പുന്തല സ്വദേശിയുടെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തു. പഴുക്കാത്തറയിൽ ആൻസ് ജോർജിന്റെ (46) അവയവങ്ങളാണ് ഒട്ടേറെപ്പേർക്കു ജീവനേകുക.  പഴുക്കാത്തറയിൽ ടി.എ.ജോ‍ർജിന്റെയും ആനിയമ്മയുടെയും മകനാണ് ആൻസ്. സഹോദരൻ ആൽബിക്കൊപ്പം റിയാദിൽ നിന്നു 300 കിലോമീറ്റർ അകലെ അൽഗാദ് എന്ന സ്ഥലത്തു വർക്‌ഷോപ് നടത്തി വരികയായിരുന്നു. ഒക്ടോബർ 5 ന് ജോലിക്കിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു കാൽവഴുതി വീണ് ഗുരുതരമായി പരുക്കേറ്റു. റിയാദിലെ ആശുപത്രിയിലെ ചികിത്സയ്ക്കിടെ 14നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് സഹോദരൻ ആൽബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആൻസിന്റെ ഭാര്യ സിന്ധുവിനെ വിളിച്ചു. സിന്ധുവിന്റെയും ആൻസിന്റെ മാതാപിതാക്കളുടെയും സമ്മതപത്രം ലഭിച്ചതോടെ ആശുപത്രി അധികൃതർ ആൻസിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാനായി നീക്കംചെയ്തു. ഈയാഴ്ച തന്നെ ആൻസിന്റെ മൃതദേഹം  നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു സഹോദരൻ ജോയിസ് പറഞ്ഞു. ആൻസിന്റെ ഭാര്യ സിന്ധു മേട്ടുംപാറ ആശാംപറമ്പിൽ കുടുംബാംഗമാണ്. സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ…

      Read More »
    • അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം 126 സെനികരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ

      ടെൽഅവീവ്: 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നത്. ഗാസയിൽ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവർത്തിച്ചു. അതേസമയം, വടക്കൻ ഗാസയിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നൽകി. ഗാസയിൽ മരണ സംഖ്യ 2300 കടന്നു. ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു. അതിർത്തി ഗ്രാമമായ നർഹയ്യ പട്ടണത്തോട് ചേർന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേർക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിർത്തിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും,…

      Read More »
    • സൗദിയിൽ ഇനി രാത്രികാലങ്ങളില്‍ ഏസികൾ ഓഫാക്കാം; കാരണം ഇതാണ് …

      റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഈയാഴ്ചയോടെ രാത്രികളിൽ ഏസികൾ ഓഫാക്കാം. കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്. മധ്യ, കിഴക്കൻ പ്രവിശ്യകളിലെ മിക്ക പ്രദേശങ്ങളിലും രാത്രിയിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ വടക്കുഭാഗത്ത് താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ ക്രമാനുഗതമായി താപനിലയിൽ കുറവുവരുമെന്നാണ് പ്രതീക്ഷ. മധ്യ, കിഴക്കൻ മേഖലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാത്രിയുടെ തുടക്കത്തിൽ കാലാവസ്ഥ സുഖകരമാകുമെങ്കിലും പ്രഭാതസമയത്ത് താരതമ്യേന തണുപ്പ് അനുഭവപ്പെടും. പകൽ ചൂടുള്ളതായിരിക്കും. വടക്കൻ പ്രദേശങ്ങളും പർവതനിരകളും രാത്രിയിൽ തണുപ്പുള്ളതും പകൽ സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കും. ഇത് പടിഞ്ഞാറൻ പ്രവിശ്യവരെ വ്യാപിക്കും. പകൽ സമയം പടിഞ്ഞാറൻ പ്രവിശ്യയിലും ചൂടുള്ളതായിരിക്കും.  

      Read More »
    • ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി 10,000 സൈനികര്‍; 2006ന് ശേഷം ഏറ്റവും വലിയ സൈനിക വിന്യാസം

      ജറുസലേം: ഗാസയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ പതിനായിരം സൈനികര്‍. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ അനുവദിച്ച സമയം അവസാനിക്കുന്നതോടെ, ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിക്കും. കഴിഞ്ഞ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ കരസേന ഉടന്‍ ഗാസയിലേക്ക് പ്രവേശിക്കും. ഒപ്പം വ്യോമാക്രമണം ശക്തമാക്കും. നാവിക സേനയും ആക്രമണം ആരംഭിക്കും. 2006ലെ രണ്ടാം ലബനന്‍ യുദ്ധത്തിന് ശേഷം, ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിക്കുന്നതുവരെ ആക്രമണം തുടരാനാണ് ഇസ്രയേല്‍ പദ്ധതിയെന്ന് ഐഡിഎഫ് വക്താവ് ലഫ്.കേണല്‍ റിച്ചാര്‍ഡ് ഹെച്ച് പറഞ്ഞു. അതേസമയം, ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രണവും ഇസ്രയേല്‍ കടുപ്പിച്ചു. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലബനനില്‍ പ്രവേശിച്ച് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ സേന മുതിര്‍ന്നത്.  

      Read More »
    • ‘തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ല, ഞങ്ങളോടൊപ്പം ഇന്ത്യയുണ്ട്’: ഇസ്രായേല്‍ പ്രതിരോധ സേന

      ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്ബില്‍ വ്യോമ, കര, നാവിക സേനകളെ ഉള്‍പ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ പ്രതിരോധ സേന. തങ്ങളുടെ കഴിവ് എന്താണെന്ന് ഹമാസ് ലോകത്തിന്  കാണിച്ചുകൊടുത്തു. ഇനി ഞങ്ങളുടെ കഴിവ് എന്താണെന്ന് അവർ അറിയട്ടെ.തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്നും ഇതിന്റെ ദുരിതം ഏറെ അനുഭവിച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങൾക്കൊപ്പം ഉണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. എന്നാല്‍, എപ്പോള്‍ ആക്രമണം തുടങ്ങുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹമാസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമായി മൊത്തം മരണസംഖ്യ 3,500 കവിഞ്ഞു.ഇസ്രായേലിന്റെ കര ആക്രമണത്തെ ഭയന്ന് പതിനായിരക്കണക്കിന് പലസ്തീനികള്‍ വടക്കൻ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത് തുടരുകയാണ്.

      Read More »
    • ഇസ്രായേലിന് ഭീക്ഷണിയായി ഹമാസിന്റെ ‘ടണൽ യുദ്ധം ‘

      ഹമാസിനെ അടിയറവ് പറയിക്കാന്‍, ഇസ്രയേല്‍ സേന കരയുദ്ധത്തിന് തയ്യാറെടുക്കുമ്ബോള്‍, ഒരു പക്ഷേ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് ഹമാസിന്റെ വിപുലമായ ടണല്‍ ശൃംഖലയാണ്. വലിയ ജനസംഖ്യയുള്ള ഗാസ്സയിലെ ഈ തുരങ്കങ്ങളുടെ ചില ഭാഗങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും വ്യോമാക്രമണം പോലെ കരയുദ്ധം അത്ര എളുപ്പമല്ല. 2021 ല്‍ ഇസ്രയേല്‍ പ്രതിരോധ സേന ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖലയിലെ 100 കിലോമീറ്ററോളം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അന്ന് ഹമാസ് നേതാവ് യഹിയ സിന്‍വര്‍ പറഞ്ഞത് ടണല്‍ ശൃംഖല 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണെന്നും, ഇസ്രയേല്‍ അഞ്ചുശതമാനം മാത്രമാണ് തകര്‍ത്തെതെന്നും ആയിരുന്നു. ഡല്‍ഹി മെട്രോ 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അതിന്റെയര്‍ഥം ഗസ്സമുനമ്ബിലെ ടണല്‍ ശൃംഖല അത്ര വിപുലമാണെന്നാണ്. ഗാസ്സയില്‍, മനുഷ്യനെ നോക്കാതെ കെട്ടിടങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തുന്നതിന് കാരണമായി ഇസ്രയേല്‍ സേന വാദിക്കുന്നത് സാധാരണക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിയിലൂടെയാണ് ഹമാസിന്റെ ടണലുകളെന്നാണ്. 2007 ല്‍ ഗാസ്സ മുനമ്ബിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം…

      Read More »
    Back to top button
    error: