World
-
ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തേയും പശ്ചിമേഷ്യയിലെ പ്രതിസന്ധികളേയും കുറിച്ച് ഇറാൻ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി. ഭീകരാക്രമണവും സംഘര്‍ഷവും സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘര്‍ഷം തടയുന്നതിനൊപ്പം മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കുകയും വേണമെന്നും മോദി പറഞ്ഞു. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണ്. ഇന്ത്യ – ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാര്‍ഹമാണെന്നും മോദി എക്സില്‍ കുറിച്ചു.
Read More » -
ഗാസ വീണു; തുരങ്കങ്ങൾ തേടി ഇസ്രായേൽ സൈന്യം
ഗാസ : യുദ്ധം ആരംഭിച്ച് ഒരു മാസം തികയുന്ന വേളയിൽ, ഗാസ നഗരത്തെ കീഴടക്കി ഇസ്രയേൽ സൈന്യം.ഇതോടെ ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്.അതേസമയം ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് കടന്നുകയറി 1,400ലധികം ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്. ഗാസ സിറ്റിയെ വളഞ്ഞതായി ഇസ്രായേൽ സേന പ്രഖ്യാപിച്ച സാഹചര്യത്തിൽ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അതേസമയം ഇസ്രയേൽ വീണ്ടും നിരസിച്ചു. ബങ്കറുകൾ പൂർണമായും തകർക്കുമെന്നും അവസാന ഹമാസ് തീവ്രവാദിയേയും വധിച്ചതിനു ശേഷമാകാം ചർച്ചയെന്നും റിയർ അഡ്‌മിൻ ഡാനിയൽ ഹഗാരി പറഞ്ഞു.
Read More » -
ജൂതര്‍ കൊലപാതകകികളും കള്ളന്‍മാരും; പോസ്റ്റിട്ട ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍
ലോസ് ഏഞ്ചല്‍സ്: സമൂഹമാധ്യമത്തില്‍ ജൂതവിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍. ജര്‍മനിക്കാരി നതാഷ ദാഹിന് എതിരെയാണു നടപടി. ജൂതരെ ‘കൊലപാതകകികളും കള്ളന്‍മാരും’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു നതാഷയുടെ കുറിപ്പെന്നാണു റിപ്പോര്‍ട്ട്. ”എന്റെ സുഹൃത് പട്ടികയിലെ ചില സയണിസ്റ്റുകള്‍ക്ക് ആയാണ് ഈ കുറിപ്പ്. നിങ്ങള്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്യാം, ചെയ്യാതിരിക്കാം. ജര്‍മന്‍കാരിയായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാനെന്നു നിങ്ങള്‍ ചിലപ്പോള്‍ മറക്കുന്നു. നിങ്ങള്‍ ശരിക്കും ആരാണെന്ന് എനിക്കറിയാം: കൊലപാതകികളും കള്ളന്‍മാരുമാണ്. നിങ്ങള്‍ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു. അവിടങ്ങളിലെ ആളുകളുടെ ജീവിതവും തൊഴിലും വീടുകളും തെരുവുകളും മോഷ്ടിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു, പുറത്താക്കുന്നു. ആളുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളതിനെ ഭീകരതയെന്നു വിളിക്കുന്നു. തലമുറകളായി നിങ്ങള്‍ ഇതാണു ചെയ്യുന്നത്. അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങള്‍ക്കുള്ളൂ. നിങ്ങളാണ് യഥാര്‍ഥ തീവ്രവാദികള്‍” നതാഷ കുറിച്ചു. ജൂതവിരുദ്ധതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്റ്റോപ് ആന്റിസെമിറ്റിസം എന്ന ട്വിറ്റര്‍ പേജിലാണു നതാഷയുടെ പോസ്റ്റും മറ്റു വിവരങ്ങളും പുറത്തുവന്നത്.…
Read More » -
നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം, 5.6 തീവ്രത; ഇന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്. പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി അവശ്യവസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ കൂടി നേപ്പാളിലേക്ക് ഇന്ത്യ അയച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നി അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസം എന്ന നിലയിലാണ് അവശ്യവസ്തുക്കള്‍ അടങ്ങിയ ട്രക്കുകള്‍ അയച്ചത്. ഇന്നലെ അവശ്യവസ്തുക്കളുമായി വ്യോമസേനയുടെ സി-130 വിമാനം നേപ്പാളില്‍ എത്തിയിരുന്നു.
Read More » -
ആശുപത്രികള്‍ക്ക് താഴെ ഹമാസ് ഭീകരവാദികളുടെ ഭൂഗര്‍ഭ തുരങ്കങ്ങൾ; തെളിവുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് ഐഡിഎഫ്
ടെല്‍ അവീവ്:സാധാരണക്കാര്‍ക്കായി ഒരുക്കിയ ആശുപത്രി സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഹമാസ് ഭീകരവാദികള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ്. സാധാരണക്കാരെന്ന മട്ടില്‍ ആശുപത്രികള്‍ക്കുള്ളില്‍ കടന്ന് ഇസ്രായേലിന്റെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ഹമാസ് ഭീകരവാദികളുടെയടക്കമുളള വീഡിയോകളാണ് ഐഡിഎഫ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്. ഹമാസ് ഭീകരരുടെ ഭൂഗര്‍ഭ ഒളിത്താവളവുമായി ഷെയ്ഖ് ഹമദ് ആശുപത്രിയെ ബന്ധിപ്പിച്ചിരിക്കുന്നതിന്റെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ആശുപത്രിക്ക് താഴെയുള്ള ഇത്തരം ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഭീകരര്‍ അവരുടെ ഒളിത്താവളങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ആശുപത്രി കെട്ടിടങ്ങള്‍ക്ക് തൊട്ടടുത്ത് തന്നെയായി റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ മറച്ചു വയ്‌ക്കുന്നതിന് വേണ്ടിയാണ് ഹമാസ് ഇത്തരത്തിലുളള ആശുപത്രികള്‍ ഉപയോഗിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തം.ആശുപത്രികളില്‍ രോഗികള്‍ക്കായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്ന് സ്ഥിരീകരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഐഡിഎഫ് പുറത്ത് വിട്ടിട്ടുണ്ട്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ആശുപത്രിക്ക് താഴെയായി ഹമാസ് അവരുടെ…
Read More » -
ലോകകപ്പിലെ കനത്ത പരാജയം; ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു
കൊളംബോ: ഏകദിന ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു. ലോകകപ്പില്‍ ഇന്ത്യയോട് 302 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ഷമ്മി സില്‍വയായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷൻ. തിങ്കളാഴ്ച മുതല്‍ അര്‍ജുന രണതുംഗ അധ്യക്ഷനായ കമ്മിറ്റിക്കായിരിക്കും ചുമതലയെന്ന് കായിക മന്ത്രി റോഷൻ രണസിംഗ അറിയിച്ചു. 1996ല്‍ ശ്രീലങ്കക്ക് ലോകകിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയായ രണതുംഗ 2008-08 ല്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായിരുന്നു. ലങ്കൻ സര്‍ക്കാറില്‍ ട്രാസ്പോര്‍ട്ട് സിവില്‍ ഏവിയേഷൻ മുൻ മന്ത്രിയായിരുന്നു രണതുംഗ.
Read More » -
നെതന്യാഹുവിനുനേരെ ഇസ്രയേലില്‍ രോഷം കനക്കുന്നു; കൂട്ടക്കുരുതിയില്‍ ലോകമെങ്ങും പ്രതിഷേധം
ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ഇസ്രയേലില്‍ വന്‍ പ്രതിഷേധം. മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതില്‍ നെതന്യാഹുവിനുനേരെ രോഷം കനക്കുകയാണ്. ഇസ്രയേലിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്റലിജന്‍സ് വീഴ്ചയായാണ് ആക്രമണത്തെ കണക്കാക്കുന്നത്. യുദ്ധം ഒരുമാസത്തിലേക്ക് കടക്കവേ തെക്കന്‍ ഇസ്രയേലില്‍ പ്രതിസന്ധി രൂക്ഷമാണ്. ഹമാസ് നിരന്തരം റോക്കറ്റുകള്‍ തൊടുക്കുന്നതിനാല്‍ ഇവിടെനിന്ന് 2.5 ലക്ഷം ആളുകളാണ് പലായനംചെയ്തത്. ഹമാസ് പിടികൂടിയ 240 ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിര്‍ത്തില്ലെന്നാണ് നെതന്യാഹുഭരണകൂടത്തിന്റെ നിലപാട്. യുദ്ധം ഇസ്രയേലിന്റെ സമ്പദ്വ്യവസ്ഥയെയും ബാധിച്ചു. കറന്‍സിയായ ഷെക്കീല്‍ രണ്ടാം ഇന്‍തിഫാദയ്ക്കുശേഷമുള്ള ഏറ്റവുംവലിയ മൂല്യത്തകര്‍ച്ചയിലാണ്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ യു.എസിലും യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും വ്യാപകപ്രതിഷേധം. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്പിലെ പ്രധാന നഗരങ്ങളായ പാരീസ്, ബെര്‍ലിന്‍, ബുക്കാറെസ്റ്റ്, മിലാന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Read More » -
ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; യുദ്ധത്തിലെ നിര്‍ണായക ഘട്ടം
ടെല്‍ അവീവ്: ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഗാസ സിറ്റിയെ ഇസ്രയേല്‍ സൈന്യം വളഞ്ഞെന്നും വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്കു സഹായം ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കും ഇറാഖും സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഡാനിയല്‍ ഹഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുള്ളില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ രണ്ട് അഭയാര്‍ഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരുക്കുണ്ട്. മഗസി അഭയാര്‍ഥി ക്യാംപിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊലപ്പെടുകയും 34 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.സെന്‍ട്രല്‍ ഗാസയിലെ ബുരേജി അഭയാര്‍ഥി ക്യാംപിനു സമീപമുള്ള വീടിനു നേരെയും ആക്രമണമുണ്ടായി. 13 പേരോളം കൊല്ലപ്പെട്ടതായി അല്‍ അക്‌സ ആശുപത്രി സ്റ്റാഫ് പറഞ്ഞു. യുദ്ധം തുടങ്ങി…
Read More » -
നഴ്സായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ
ന്യൂയോർക്ക്: കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അമേരിക്കയിൽ ജീവപര്യന്തം തടവുശിക്ഷ. 2020ൽ അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിക്ക് സമീപം കോറൽ സ്പ്രിംങ്ങ്സ് ആശുപത്രിയിലെ പാർക്കിംഗ് ലോട്ടിൽ വെച്ച് മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനാണ് പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷ അമേരിക്കൻ കോടതി വിധിച്ചത്. ബ്രോവാർഡ് ഹെൽത്ത് കോറൽ സ്പ്രിംങ്ങ്സിലെ നഴ്സായിരുന്ന മെറിൻ ജോയിയെ (26) നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്തു കൂടെ വണ്ടി ഓടിച്ചു കയറ്റിയാണ് കൊന്നത്.
Read More » -
യുദ്ധം മതിയാക്കണമെന്ന് ലോകം; വഴങ്ങാതെ ഇസ്രയേല്‍
ഗാസ: പലസ്തീന്‍ ജനത അഭയകേന്ദ്രങ്ങളാക്കിയ യുഎന്‍ സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രികളും ആംബുലന്‍സുകളും വരെ തകര്‍ത്ത് ഇസ്രയേല്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗാസയില്‍ ജബാലിയ അഭയാര്‍ഥി ക്യാംപിലെ അല്‍ ഫഖൂറ സ്‌കൂളിനു നേരെ നടത്തിയ മിസൈലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷിഫ ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വെള്ളിയാഴ്ച 15 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രിക്കു മുന്നിലുണ്ടായ വ്യോമാക്രമണത്തില്‍ 21 പേര്‍ക്കു പരുക്കേറ്റു. സോളര്‍ പാനലുകള്‍ തകര്‍ത്ത് വൈദ്യുതിവിതരണം തടയുന്നതുള്‍പ്പെടെ നടപടികളുമായി ഏറെയും വടക്കന്‍ ഗാസയിലാണ് ഇസ്രയേല്‍ ആക്രമണമെങ്കിലും തെക്കന്‍ ഗാസയെയും വെറുതേ വിടുന്നില്ല. വടക്കന്‍ മേഖല ആക്രമിക്കുമെന്നും തെക്കന്‍ ഗാസയിലേക്കു നീങ്ങണമെന്നും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്ന ഇസ്രയേല്‍ സേന അതനുസരിച്ചവരെയും ലക്ഷ്യമിടുന്നത് പരിഭ്രാന്തി വര്‍ധിപ്പിച്ചു. ഇസ്രയേല്‍ നഗരങ്ങളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിനു പലസ്തീന്‍ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ചു. 3900 കുട്ടികള്‍ ഉള്‍പ്പെടെ, ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 9488 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More »