NEWSWorld

നഴ്സായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ

ന്യൂയോർക്ക്: കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അമേരിക്കയിൽ ജീവപര്യന്തം തടവുശിക്ഷ.
2020ൽ അമേരിക്കയിലെ  ഫ്ലോറിഡയിലെ മിയാമിക്ക് സമീപം  കോറൽ സ്പ്രിംങ്ങ്സ് ആശുപത്രിയിലെ പാർക്കിംഗ് ലോട്ടിൽ വെച്ച് മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനാണ് പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷ  അമേരിക്കൻ കോടതി വിധിച്ചത്.
ബ്രോവാർഡ്  ഹെൽത്ത് കോറൽ സ്പ്രിംങ്ങ്സിലെ നഴ്സായിരുന്ന മെറിൻ ജോയിയെ (26) നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്തു കൂടെ വണ്ടി ഓടിച്ചു കയറ്റിയാണ് കൊന്നത്.

Back to top button
error: