കൊളംബോ: ഏകദിന ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു.
ലോകകപ്പില്‍ ഇന്ത്യയോട് 302 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ഷമ്മി സില്‍വയായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷൻ. തിങ്കളാഴ്ച മുതല്‍ അര്‍ജുന രണതുംഗ അധ്യക്ഷനായ കമ്മിറ്റിക്കായിരിക്കും ചുമതലയെന്ന് കായിക മന്ത്രി റോഷൻ രണസിംഗ അറിയിച്ചു.
1996ല്‍ ശ്രീലങ്കക്ക് ലോകകിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയായ രണതുംഗ 2008-08 ല്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായിരുന്നു. ലങ്കൻ സര്‍ക്കാറില്‍ ട്രാസ്പോര്‍ട്ട് സിവില്‍ ഏവിയേഷൻ മുൻ മന്ത്രിയായിരുന്നു രണതുംഗ.