World

    • പബ്ബിലേക്ക് ബിഎംഡബ്ല്യു കാർ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം അഞ്ച് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം

      മെൽബൺ: പബ്ബിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം രണ്ട് ഇന്ത്യൻ വംശജരായ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് ന്യൂസ്.കോം.എയു റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിലെ ഡെയ്‌ൽസ്‌ഫോർഡിൽ ഞായറാഴ്ചയാണ് സംഭവം. വെള്ള ബിഎംഡബ്ല്യു എസ്‌യുവി നടപ്പാതയിലേക്ക് കയറി റോയൽ ഡെയ്‌ൽസ്‌ഫോർഡ് ഹോട്ടലിന്റെ മുൻവശത്തെ പുൽത്തകിടിയിൽ നിന്ന ആളുകളെ ഇടിച്ച് തെറിപ്പിച്ചതായി പൊലീസ് പറഞ്ഞു. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി വിക്ടോറിയൻ ചീഫ് പൊലീസ് കമ്മീഷണർ ഷെയ്ൻ പാറ്റൺ പറഞ്ഞു. വിവേക് ​​ഭാട്ടിയ (38), മകൻ വിഹാൻ (11), പ്രതിഭ ശർമ (44), മകൾ അൻവി (ഒമ്പത്), പങ്കാളി ജതിൻ ചുഗ് (30) എന്നിവരാണ് മരിച്ചത്. അൻവിയെ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചു. വിവേക് ഭാട്ടിയയുടെ 36 കാരിയായ ഭാര്യ രുചിയേയും ആറ് വയസ്സുള്ള മകൻ അബീറിനേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

      Read More »
    • വനിതകളെയും കുട്ടികളെയും കൊന്നു: ഹമാസ് നേതാവ്

      ദോഹ: ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയവര്‍ വനിതകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്നു  ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവി മൂസ അബു മര്‍സൂക്ക്. ഖത്തറിൽ ബിബിസിക്കു അഭിമുഖം നൽകവേയായിരുന്നു മര്‍സൂക്ക് ഇക്കാര്യം അറിയിച്ചത്.വ്യക്തമായ തെളിവുകളുണ്ടെന്ന് ബിബിസി ചൂണ്ടിക്കാട്ടിയിട്ടും ഇക്കാര്യം സമ്മതിക്കാൻ ആദ്യം മര്‍സൂക്ക് കൂട്ടാക്കിയില്ല. ഹമാസ് ഇസ്രേലി സൈനികരെയും വിരമിച്ച സൈനികരെയുമാണു ലക്ഷ്യമിട്ടതെന്നാണ് മര്‍സൂക്ക് പറഞ്ഞത്.  നിരായുധരായ കുട്ടികളെയും വനിതകളെയും വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് ഭീകരരുടെ തന്നെ വസ്ത്രങ്ങളില്‍ ഘടിപ്പിച്ചിരുന്ന കാമറകളില്‍ പതിഞ്ഞിരുന്നു. ഭീകരാക്രമണത്തിനു പിന്നാലെ മേഖല സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരും ഹമാസിന്‍റെ നിഷ്ഠുര കൃത്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് ബിബിസി ചൂണ്ടിക്കാട്ടിയതോടെയാണ് മർസൂക്കിന്റെ കുറ്റസമ്മതം. അതേസമയം ഇസ്രേലി സേന ഗാസയില്‍ ബോംബിംഗ് അവസാനിപ്പിക്കാതെ ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കില്ലെന്ന് മര്‍സൂക്ക് പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തീവ്രവാദിയായി മുദ്രകുത്തിയിരിക്കുന്ന മര്‍സൂക്ക് ഖത്തറിലാണു താമസിക്കുന്നത്.

      Read More »
    • ഗാസയില്‍ ബോംബാക്രമണം കടുപ്പിച്ച്‌ ഇസ്രേലി സേന; പിടിച്ചെടുത്തത് 5000 ലേറെ ആയുധങ്ങൾ

      ജറൂസലെം: തെക്കൻ ഗാസയില്‍ ബോംബാക്രമണം കടുപ്പിച്ച്‌ ഇസ്രേലി സേന. ഖാൻ യൂനിസ്, റാഫ നഗരങ്ങളില്‍ മാത്രം വ്യോമാക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടത് 23 പേരാണ്.  ഗാസാ സിറ്റിയില്‍ ഇസ്രേലി ബോംബിംഗില്‍ ഒരു പലസ്തീൻ മാധ്യമപ്രവര്‍ത്തകനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹസിരയാണു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകൻ. ഇദ്ദേഹം ജോലി ചെയ്യുന്ന വാര്‍ത്താ ഏജൻസി വാഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ ഏഴിനു ശേഷം  ഗാസയില്‍ ഇതുവരെ 10,328 പേരാണ് കൊല്ലപ്പെട്ടത്.യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഗാസയുടെ സന്പൂര്‍ണ സുരക്ഷാ ചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേലിനായിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വടക്കൻ ഗാസയില്‍ ഹമാസിന്‍റെ ശക്തികേന്ദ്രത്തിന്‍റെ നിയന്ത്രണം ഇസ്രേലി സേന പിടിച്ചെടുത്തു.ഇവിടെ നിന്നും 1,493 ഹാൻഡ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും, 760 ആര്‍പിജികളും, 427 സ്‌ഫോടക വലയങ്ങളും, 375 തോക്കുകളും, 106 റോക്കറ്റുകളും മിസൈലുകളും സേന പിടിച്ചെടുത്തു.ഹമാസ് ഭീകരരില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ വിവരങ്ങള്‍ ഇസ്രായേലി പ്രതിരോധ…

      Read More »
    • കുട്ടികളുടെ കളിസ്ഥലത്തും, നീന്തല്‍ കുളത്തിന് സമീപവും ഹമാസ് റോക്കറ്റ് ലോഞ്ചറുകള്‍

      ടെൽ അവീവ്: ഗാസയില്‍ കരയുദ്ധം രൂക്ഷമായി തുടരുമ്ബോള്‍, കുട്ടികളുടെ കളിസ്ഥലത്തും, നീന്തല്‍ കുളത്തിനു സമീപവും ഹമാസ് റോക്കറ്റ് ലോഞ്ചറുകള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍, സിവിലിയൻ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈനികര്‍ റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പങ്കിട്ടു. ഇസ്രായേല്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ റോക്കറ്റ് തൊടുത്തുവിടാൻ ഭീകരസംഘം ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികളുടെ നീന്തല്‍ക്കുളത്തില്‍ നിന്ന് അഞ്ച് മീറ്ററും (16 അടി) വടക്കൻ ഗാസ മുനമ്ബിലെ റെസിഡൻഷ്യല്‍ ഹോമുകളില്‍ നിന്ന് 30 മീറ്ററും അകലെ നാല് ഭൂഗര്‍ഭ ലോഞ്ചറുകള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പുറത്ത് വിട്ടു. കുട്ടികളുടെ കളിസ്ഥലത്തും അമ്യൂസ്‌മെന്റ് പാര്‍ക്ക് കോമ്ബൗണ്ടിലും നിരവധി റോക്കറ്റ് ലോഞ്ചറുകളും സൈന്യം കണ്ടെത്തിട്ടുണ്ട്. ഹമാസ് ഭീകര സംഘടന സിവിലിയൻ ജനതയെ തീവ്രവാദ ആവശ്യങ്ങള്‍ക്കായി മനുഷ്യകവചമായി നിരന്തരം ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്ന്, ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

      Read More »
    • എക്സ്റേ കണ്ടുപിടിച്ചിട്ട് 128 വർഷങ്ങൾ

      ഇന്ന് ലോക റേഡിയോളജി ദിനമാണ്.1895-ൽ ജർമൻ ശാസ്ത്രജ്ഞനായ വില്യം കൊണാർഡ് റോണ്ട്ജെൻ എക്സ്റേ കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ‌ ദിനം കൊണ്ടാടുന്നത്. രോഗികളുടെ രോഗനിർണയത്തിലും ചികിത്സയിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിംഗിനെയും തെറാപ്പിയെയും കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായാണ് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്. പ്രകാശത്തേക്കാള്‍ ഊര്‍ജ്ജമടങ്ങിയതും അതേസമയം പ്രകാശത്തേക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞതുമായ വൈദ്യുതകാന്തിക തരംഗമാണ് എക്‌സ് റേ. പ്രകാശത്തിന് ഒരു വസ്തുവിന്റെ ആന്തരികഭാഗങ്ങളിലേക്കിറങ്ങിച്ചെല്ലാനാവില്ല. എന്നാല്‍ എക്‌സ് റേ കിരണങ്ങള്‍ ഇതില്‍നിന്നു വിഭിന്നമാണ്.ഈ സ്വഭാവ സവിശേഷതയാണ് എക്‌സ് റേയെ രോഗനിര്‍ണയോപാധിയില്‍ മുന്‍ നിരയിലാക്കിയതും. 1895 ല്‍ വില്യം റോണ്‍ജന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് എക്‌സ്‌റേ കണ്ടുപിടിച്ചത്. ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ കണ്ടെത്തല്‍. വായുവിനെ പുറംതള്ളി ശൂന്യമാക്കിയ ഗ്ലാസ് ട്യൂബില്‍ പ്ലാറ്റിനം തകിടുകള്‍ ഉറപ്പിച്ചായിരുന്നു റോണ്‍ജന്‍ പരീക്ഷണം നടത്തിയിരുന്നത്. ഗ്ലാസ് ട്യൂബിനുള്ളില്‍ കണ്ട പ്രകാശകിരണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി ഇരുട്ടു…

      Read More »
    • കുട്ടികളുടെ ശവപ്പറമ്പായി ഗാസ! യുദ്ധഭൂമിയിൽ പൊലിഞ്ഞത് നാലായിരത്തിലേറേ കുരുന്നുകളുടെ ജീവൻ

      ഗാസ: ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ തുടരുന്ന സൈനിക ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ നാലായിരത്തി ഒരുനൂറ്റി നാല് പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്. വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യു എ ഇ തീരുമാനിച്ചു. യു എ ഇ പ്രസിഡന്‍റിന്‍റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അ‍ഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ…

      Read More »
    • ഹമാസ് ഭീകരരുടെ ടണലുകൾ ഉൾപ്പെടെ 450 ഇടങ്ങളിൽ ഒരുമിച്ച് ആക്രമണം നടത്തി ഇസ്രായേൽ

      ഗാസ:ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരുമാസം പിന്നിടുമ്പോൾ ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസ തകര്‍ന്നടിയുന്ന കാഴ്ചയാണെങ്ങും കാണാൻ സാധിക്കുന്നത്.ഹമാസ് ഭീകരരുടെ ടണലുകൾ ഉൾപ്പെടെ 450 ഇടങ്ങളിലായിരുന്നു ഇന്നലെ ഇസ്രായേൽ ഒരുമിച്ച് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയും ഗാസയില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ആശുപത്രികള്‍ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം നടന്നു. ഗാസ സിറ്റിയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ എട്ടുപേരും , അല്‍ ഖുദ്‌സ്, അദ്‌വാൻ ആശുപത്രികള്‍ക്ക് സമീപം നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു.ആശുപത്രികളെ ഹമാസ് തീവ്രവാദികൾ ഭീകരതാവളങ്ങളാക്കിയതിന്റെ തെളിവുകളും ഇസ്രായേൽ ഇതോടൊപ്പം പുറത്തുവിട്ടു. 11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാകുമ്ബോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേല്‍. അതിനിടെ ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. സെൻട്രല്‍ ക്യാമ്ബ് ബ്രിഗേഡിന്റെ കമാൻഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഗാസ മുനമ്ബില്‍…

      Read More »
    • ഇന്ത്യക്കാർക്കായി വാതിൽ തുറന്നിട്ട് ഇസ്രായേൽ; ഒരു ലക്ഷം പേരെ ഉടൻ റിക്രൂട്ട്മെന്റ് ചെയ്യും 

      ടെല്‍ അവീവ്: ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാൻ ഇസ്രായേൽ. ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ പൗരന്മാരുടെ ജോലി പെര്‍മിറ്റ് റദ്ദാക്കി പലസ്തീനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.എന്നാൽ പുതിയ സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ട്.

      Read More »
    • വീണ്ടും താലിബാന്‍ ‘വിസ്മയം’; അഫ്ഗാനിസ്താനില്‍ കറുപ്പ് കൃഷിയില്‍ 95 ശതമാനത്തിന്റെ കുറവ്

      കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരമേറ്റ ശേഷം മാരക ലഹരിമരുന്നായ കറുപ്പ് കൃഷിയില്‍ 90 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച യു.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഏപ്രിലിലാണ് താലിബാന്‍ പോപ്പി(കറുപ്പ്) കൃഷി ഔദ്യോഗികമായി നിരോധിച്ചത്. 2022 അവസാനത്തോടെ 233,000 ഹെക്ടറില്‍ നിന്ന് 2023ല്‍ 10,800 ആയി കറുപ്പ് കൃഷി കുറഞ്ഞു. ഏകദേശം 95 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് മയക്കുമരുന്നും കുറ്റകൃത്യവും സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടില്‍(യു.എന്‍.ഒ.ഡി.സി) പറയുന്നു. കറുപ്പിന്റെ ഉല്‍പ്പാദനത്തിലും ഇതേകാലയളവില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 6,200 ടണ്ണില്‍ നിന്ന് 333 ടണ്ണായി കുറഞ്ഞു. കൃഷിയിലേര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് 1 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അനധികൃത കറുപ്പ് വ്യവസായത്തിനെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്താനിലെ പുതിയ നീക്കം സഹായകമാകുമെങ്കിലും ഉപജീവനത്തിനായി ദീര്‍ഘകാലമായി കറുപ്പ് കൃഷിയെ ആശ്രയിക്കുന്ന ജനതയ്ക്ക് തിരിച്ചടിയാകുമെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റില്‍ യു.എസ് നേതൃത്വത്തിലുള്ള വിദേശ സേനയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്നാണ് അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയത്. അന്താരാഷ്ട്ര ഉപരോധങ്ങളും…

      Read More »
    • മകളുടെ വിവാഹത്തിന് ഇഷ്ട വസ്ത്രം ധരിക്കണം; അമിതമായി പ്രമേഹ മരുന്ന് കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

      സിഡ്‌നി: മകളുടെ വിവാഹത്തിന് മുന്‍പായി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമേഹ മരുന്ന് അമിതമായി കഴിച്ച 56കാരിക്ക് ദാരുണാന്ത്യം. ഉദരസംബന്ധിയായ ബുദ്ധിമുട്ടുകള്‍ പിന്നാലെയാണ് വനിതയുടെ അന്ത്യം. തൃഷ് വെബ്സ്റ്റര്‍ എന്ന 56കാരിയാണ് ഒസെംപിക് എന്ന പ്രമേഹത്തിനുള്ള മരുന്ന കഴിച്ചത്. മകളുടെ വിവാഹത്തിന് ഇഷ്ട വസ്ത്രം ധരിക്കാനുള്ള ആഗ്രഹമാണ് 56കാരിയെ കടുകൈയ്ക്ക് പേരിപ്പിച്ചത്. ടൈപ്പ് ടു പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഒസെംപിക്. എന്നാല്‍ ഈ മരുന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരീര ഭാരം കുറയാനുള്ള ഷോര്‍ട്ട് കട്ടായി നിരവധിപ്പേര്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവിക ഹോര്‍മോണിനെ തെറ്റിധരിപ്പിച്ച് ഏറെ നേരം വിശപ്പ് അനുഭവപ്പെടാത്ത അവസ്ഥയാണ് ഈ മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്നത്. എന്നാല്‍ അനാവശ്യമായി ഈ മരുന്ന് കഴിക്കുന്നത് കുടലില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതടക്കം ഉദര സംബന്ധിയായ നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. സെപ്തംബറില്‍ ഇത്തരം അവസ്ഥകൊണ്ട് നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. അഞ്ച് മാസം കൊണ്ട് 16 കിലോഭാരം കുറയ്ക്കണമെന്ന ആഗ്രഹവുമായി മരുന്നിന്…

      Read More »
    Back to top button
    error: