World

    • രാജിവച്ച് പുറത്തുപോകൂ; നെതന്യാഹുവിന്റെ വീടിന് മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം

      ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുമ്പില്‍ കൂറ്റന്‍ പ്രതിഷേധം. ജറുസലേം അസ്സ സ്ട്രീറ്റിലെ വസതിക്കു മുമ്പില്‍ ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത നെതന്യാഹു ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജറൂസലേമില്‍ മാത്രമല്ല, തെല്‍ അവീവ്, ഹൈഫ, ബീര്‍ഷെബ, ഐലാത് എന്നീ നഗരങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400ലേറെ ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 240ലേറെ പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതുവരെ ഒമ്പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കുന്നതു വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം നടക്കുന്നത്. എന്നാല്‍ എത്ര ഹമാസ് പോരാളികളെ വകവരുത്താനായി എന്ന കണക്കുകള്‍ ലഭ്യമല്ല.…

      Read More »
    • രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ; ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇരയാകുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യയുടെ ക്രൗഡ് ഫണ്ടിങ് കാമ്പയിൻ

      റിയാദ്: ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇരയാകുന്ന ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെൻററിന് കീഴിൽ ‘സാഹിം’ (www.sahem.ksrelief.org) പോർട്ടൽ വഴിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. അൽറാജ്‌ഹി ബാങ്കിന്‍റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ മുഖേനയും സംഭാവനകൾ സ്വീകരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. സംഭാവനകൾ ഒഴുകുകയാണ്. രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ കവിഞ്ഞു.

      Read More »
    • ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ; ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഞെട്ടൽ രേഖപ്പെടുത്തി

      ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു. ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ഗാസയിലെ സ്കൂളിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. 20 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു.…

      Read More »
    • ഗാസയില്‍ ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണം; ഒട്ടേറെ മരണം

      ഗാസ/ജറുസലം: ഗാസയില്‍ ആംബുലന്‍സ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികള്‍ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫയുടെ കവാടത്തില്‍വച്ചും ഗാസയില്‍ തന്നെ അന്‍സാര്‍ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി. ഗുരുതര യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കഴിഞ്ഞമാസം 17 ന് അല്‍ അഹ്ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ കമാന്‍ഡര്‍ മുസ്തഫ ദാലുല്‍ ഉള്‍പ്പെടെ ഒട്ടേറെ ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി. ഇവരില്‍ കുട്ടികള്‍ 3826. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ വ്യോമാക്രമണത്തില്‍ പലസ്തീന്‍ ടിവി റിപ്പോര്‍ട്ടറും 9 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 10 പേര്‍ കൂടി കൊല്ലപ്പെട്ടു.…

      Read More »
    • അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ്

      വാഷിങ്ടൺ:അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ (യുസിബിപി) അറിയിച്ചു.2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനും ഇടയിലാണിത്. 2019-20ല്‍ 19883 പേരാണ് പിടിയിലായത്. 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയില്‍ കാനഡ അതിര്‍ത്തിയില്‍ 30,010 പേരും മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ 41,770 ഇന്ത്യക്കാരും പിടിയിലായി. മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ‌യുഎസിലേക്ക് അഭയം തേടിയെത്തുന്നവരില്‍ കൂടുതല്‍. എന്നാല്‍, ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത് അമേരിക്കയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.  നിയമവിരുദ്ധമായി യുഎസില്‍ കടക്കുന്നതിനിടെ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഏറെയും അവിവാഹിതരാണ്. 84,000 അവിവാഹിതരായ ഇന്ത്യക്കാരെയാണ് യുഎസ് അതിര്‍ത്തിയില്‍ പിടികൂടിയത്. കൂടാതെ 730 കുട്ടികളെയും കസ്റ്റഡിയിലെടുത്തു. യുഎസില്‍ കടന്ന് അഭയം തേടിയ ശേഷം ഇന്ത്യൻ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും അതിര്‍ത്തി പട്രോളിംഗ് ആയി മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ രീതിയില്‍ യുഎസില്‍ കടന്ന ഇന്ത്യക്കാരുടെ ചുവടുപിടിച്ചാണ് പലരും എത്തുന്നത്. ഈ കാലയളവില്‍ ലോകമെമ്ബാടുമുള്ള 20 ലക്ഷം…

      Read More »
    • ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇറാൻ

      ന്യൂഡൽഹി:ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടലിനാവുമെന്ന് ഇറാൻ അംബാസഡര്‍ ഇറാജ് ഇലാഹി. ന്യൂസ് ഏജൻസിയായ എ.എൻ.ഐയുമായുള്ള അഭിമുഖത്തിലാണ് തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാല്‍ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്ന് ഇറാൻ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൂട്ടക്കൊല തുടരുമ്ബോള്‍ ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്നാണ്  കരുതുന്നതെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇലാഹി പറഞ്ഞു. അതേസമയം  ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 9,000 കടന്നു. 32,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 250ലേറെ പേര്‍ മരിച്ചു. 35ല്‍ 16 ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചു.

      Read More »
    • കുവൈറ്റ് പുറത്താക്കിയ മലയാളി നഴ്സുമാർക്ക് ജോലി നൽകി ആസ്ത്രേലിയ

      പത്തനംതിട്ട: ഇസ്രായേൽ പതാക വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിന്റെ പേരിൽ കുവൈറ്റ് പുറത്താക്കിയ മലയാളി നഴ്സുമാർക്ക് ജോലി നൽകി ആസ്ത്രേലിയ. ഫാമിലി വിസ സഹിതം ആസ്ത്രേലിയയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് ജോലി നൽകിയിരിക്കുന്നത്.ഇന്ത്യയിലെ ആസ്ത്രേലിയൻ എംബസിയുടേതാണ് തീരുമാനം. വിഷയത്തിൽ ഇസ്രായേൽ കോൺസുലേറ്റും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇടപെട്ടിരുന്നു.ഡിസംബർ ഒന്നിന് ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവാണ് കിട്ടിയിരിക്കുന്നത്.

      Read More »
    • എഐയ്ക്ക് ‘മൂക്കുകയറിടാന്‍’ ഉച്ചകോടി; നിയന്ത്രിക്കാന്‍ തിരക്കുകൂട്ടരുതെന്ന് മസ്‌ക്

      ലണ്ടന്‍: നിര്‍മിത ബുദ്ധതി (എഐ) ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടാന്‍ ആഗോളതലത്തില്‍ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാന്‍ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയില്‍ ആരംഭിച്ചു. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയില്‍ എഐ ഉച്ചകോടിക്കു തുടക്കം കുറിച്ചിരിക്കുന്നത്. എഐയുടെ പെട്ടെന്നുള്ള വികാസം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി ആശങ്ക ഉയര്‍ത്തിയിട്ടുള്ള നേതാക്കള്‍ക്കു പുറമേ, എഐ സാങ്കേതികവിദ്യയുടെ മേല്‍ നിയന്ത്രണണമുള്ള ടെക് കമ്പനി മേധാവികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെന്‍ ലെയന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി നേതാക്കളുടെ വന്‍നിരയാണുള്ളത്. എഐ സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ഓപണ്‍എഐ, അന്ത്രോപിക്, ഗൂഗിള്‍ ഡീപ്മൈന്‍ഡ്, മൈക്രോസോഫ്റ്റ്, മെറ്റ, എക്‌സ് എഐ തുടങ്ങി കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. എഐയുടെ മേലുള്ള നിയന്ത്രണം അനിവാര്യമാണെന്ന് നിലപാടെടുത്തിരുന്ന ഇലോണ്‍ മസ്‌ക്, ലോകരാജ്യങ്ങള്‍ എഐയെ നിയന്ത്രിക്കാന്‍ തിരക്കുകൂട്ടരുതെന്നും പ്രശ്‌നങ്ങള്‍…

      Read More »
    • അതീവ ജാഗ്രത പുലര്‍ത്താന്‍ നിർദ്ദേശം; പിന്നാലെ കുവൈത്തിൽ സൈനികാഭ്യാസം

      കുവൈറ്റ് സിറ്റി:സൈന്യത്തോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അസ്സബാഹ്  നിര്‍ദേശം നല്‍കി.  ഫലസ്തീൻ – ഇസ്രായേല്‍ വിഷയങ്ങളെ തുടര്‍ന്ന് അറബ് മേഖലയില്‍ പൊതുവെ നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. ഇതേത്തുടർന്ന് കുവൈത്ത് ആര്‍മി സൈനികാഭ്യാസം നടത്തി. 25ാമത് കമാൻഡോ ബ്രിഗേഡിന്റെ പങ്കാളിത്തത്തോടെയാണ് ‘ഡെസേര്‍ട്ട് ഹൊറൈസണ്‍’ അഭ്യാസ പ്രകടനം നടത്തിയത്. തത്സമയ വെടിമരുന്ന് ഉപയോഗിച്ചുള്ള അഭ്യാസത്തില്‍ ഗ്രൗണ്ട് ഫോഴ്‌സ്, വിമാനം, അപ്പാഷെ ഹെലികോപ്ടറുകള്‍ അനുബന്ധ വിഭാഗങ്ങള്‍ എന്നിവ പങ്കാളികളായി. ആര്‍മി ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ ഡോ. ഗാസി അല്‍ ഷമാരിയും നിരവധി മുതിര്‍ന്ന സൈനിക കമാൻഡര്‍മാരും പങ്കെടുത്തു. സൈന്യത്തിന്‍റെ കഴിവുകളും തയാറെടുപ്പുകളും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചതെന്നാണ് വിശദീകരണം.രാജ്യത്തിനെതിരെയുള്ള ഏതു ഭീഷണിയും ചെറുക്കാന്‍ സൈന്യം തയാറാണെന്നും ഡോ. ഗാസി അല്‍ ഷമാരി വ്യക്തമാക്കി.

      Read More »
    • അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; പാക്കിസ്ഥാനില്‍ ഫെബ്രുവരി 11ന് തിരഞ്ഞെടുപ്പ്

      ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരി 11നു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും ജനുവരി 29നു പൂര്‍ത്തിയാകുമെന്നും കമ്മിഷന്‍ അറിയിച്ചു. ദേശീയ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണമെന്ന ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാത്തതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കമ്മിഷന്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് 3 ദിവസം മുന്‍പ് ഓഗസ്റ്റ് 9ന് പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.

      Read More »
    Back to top button
    error: