NEWSWorld

ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി 

ടെൽ അവീവ്: ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ ഗാസയിൽ നിന്നും മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ ഹാലന്റിനൊപ്പം ടെല്‍അവിവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ഇറാന്റെ നേതൃത്തിലുള്ള ആഗോള ഭീകരവാദപ്രവര്‍ത്തനങ്ങളുടെ മുൻ നിരയിലുള്ള സംഘടനയാണ് ഹമാസെന്ന് നെതന്യാഹു വ്യക്തമാക്കി. ഇവരുടെ പ്രവര്‍ത്തനം ലോകമാസകലമുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച്‌ മധ്യേഷ്യക്ക് വലിയ ഭീഷണി ആണ്.

ഹമാസ് ഗാസക്ക് നല്‍കിയത് രക്തവും ദാരിദ്യവും മാത്രമാണ്. പ്രദേശത്തിന് വലിയ ദുരന്തമാണ് കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇവര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.ഹമാസിന്റെ പൂര്‍ണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: