NEWSWorld

ഇസ്രായേലിനെതിരെ തുറന്നടിച്ച്‌ അറബ്, ഇസ്ലാമിക രാഷ്ട്രനേതാക്കള്‍

റിയാദ്: അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനം.ഗാസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

മനുഷ്യര്‍ക്ക് സഹിക്കാനാവാത്ത കാഴ്ചകളാണ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടെന്ന് ഖത്തര്‍ അമീര്‍ തുറന്നടിച്ചു. ‍ഗാസ്സയിൽ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനിയൻ പ്രസിഡന്റും  പറഞ്ഞു.

Signature-ad

ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ഗൗരവമായ നിലപാട് കൈക്കൊള്ളണമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻറ് നിലപാടെടുത്തു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത ക്രൂരതകളെന്നാണ് തുര്‍ക്കി പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.

ഗാസ്സയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അസ്വീകാര്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പറഞ്ഞു. അറബ് ലീഗ് അതിന് അനുവദിക്കില്ല. ‍ഗാസ്സയിൽ ഉടനടി വെടിനിര്‍ത്തലുണ്ടാവണം. ഇസ്രായേലി യുദ്ധയന്ത്രം സാധാരണക്കാരെ, പ്രത്യേകിച്ച്‌ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവെക്കുന്നത് തുടരുകയാണ്. നിരപരാധികളും പ്രതിരോധരഹിതരുമായ ഗാസ്സ നിവാസികള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് ലോകം മുഴുവൻ സാക്ഷിയാണെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.

Back to top button
error: