World

    • ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭ; ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന

      ടെൽഅവീവ്: ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. കുട്ടികൾക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 7 ന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നത്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ…

      Read More »
    • ഐസ്‌ലാന്റില്‍ 14 മണിക്കൂറിനിടെ 800 ഭൂചലനങ്ങള്‍; അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് സാധ്യത, അടിയന്തരാവസ്ഥ

      റെയ്ക്ജാവിക്ക്: പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‌ലാന്റ്. വെള്ളിയാഴ്ചയാണ് ഐസ്‌ലാന്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകള്‍ക്ക് സമാനമാണ് ഭൂചലനം. ഇത്രയും ശക്തമായ ഭൂചലനമുണ്ടായാല്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്. വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‌ലാന്റില്‍ 33 സജീവ അഗ്‌നിപര്‍വതങ്ങളാണുള്ളത്. വെള്ളിയാഴ്ച ഭൂചലനമുണ്ടായ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 4000 ഓളം പേരാണ് കഴിയുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ അധികൃതര്‍ രൂപീകരിച്ച് കഴിഞ്ഞു. തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്. ജനലുകള്‍ അടയുകയും പാത്രങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തുവെന്നാണ് ജനങ്ങള്‍ പറയുന്നത്. ഏറ്റവും കൂടിയ തീവ്രത 5.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രിന്റിവിക്കിലേക്കുള്ള റോഡ് പൊലീസ് അടച്ചു. 24000 ചെറു പ്രകമ്പനങ്ങളാണ് പെനിന്‍സുലയില്‍ ഒക്ടോബര്‍ മുതല്‍ ഉണ്ടായത്. 14…

      Read More »
    • ബന്ദികളാക്കിയ 240 ഓളം പേരെ മോചിപ്പിക്കാമെന്ന് ഹമാസ്; യുദ്ധം നിർത്താൻ സമയമായിട്ടില്ലെന്ന് ഇസ്രായേൽ

      ഗാസ: യുദ്ധം അവസാനിപ്പിക്കാമെങ്കിൽ  ബന്ദികളാക്കിയ 240 ഓളം പേരെ മോചിപ്പിക്കാമെന്ന ഹമാസിന്റെ നിർദ്ദേശം ഇസ്രായേൽ തള്ളി.യുദ്ധം നിർത്താൻ സമയമായിട്ടില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രതികരിച്ചു. വെടിനിര്‍ത്തലിനുള്ള ഉചിത സമയമായില്ലെന്ന ഇസ്രായേല്‍ വാദം അമേരിക്കയും ശരിവച്ചു. വിജയം വരെ യുദ്ധം തുടരുമെന്നും വെടിനിര്‍ത്തല്‍ പരിഗണനയില്‍ ഇല്ലെന്നും ഇസ്രായേല്‍ സൈനിക വക്താവും ഇതിന് പിന്നാലെ പ്രതികരിച്ചു. അതേസമയം തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ നാലു മണിക്കൂര്‍ കൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേല്‍ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കൻ ഗാസയില്‍ നിന്ന് സലാഹുദ്ദീൻ റോഡുവഴി വൻ ജനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. കരസൈന്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കാൻ വേണ്ടിയാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിലേറെയായി, തുടരുന്ന ഹമാസ് ഇസ്രായേല്‍ ഉദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ മുനമ്ബില്‍ വ്യോമാക്രമണവും, കരയാക്രമണവും ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഗാസയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താനാണ് തീരുമാനം. വടക്കൻ ഗാസയില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാനായാണ് വെടിനിര്‍ത്തല്‍. വടക്കൻ ഗാസയില്‍…

      Read More »
    • സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ തിരിച്ചടിച്ച്‌ അമേരിക്ക;ഇറാന്റെ ആയുധ സംഭരണകേന്ദ്രത്തില്‍ വ്യോമാക്രമണം ; 9 മരണം

      വാഷിംഗ്ടണ്‍: യുഎസ് സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ തിരിച്ചടിച്ച്‌ അമേരിക്ക. കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളിലെ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമൻ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ അറിയിച്ചു. അമേരിക്കൻ സൈനികര്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായിട്ടാണ് കിഴക്കൻ സിറിയയിലെ ഇറാനുമായി ബന്ധമുള്ള ആയുധ സംഭരണ കേന്ദ്രത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച്‌ 40-ലധികം ആക്രമണങ്ങളാണ് ഉണ്ടായത്.

      Read More »
    • ചിക്കൻ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്‌സിൻ, അംഗീകാരം നല്‍കി യു എസ് ആരോഗ്യ വിഭാഗം

            ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് കൊതുകുകള്‍ വഴി പടരുന്ന  ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘  വിശേഷിപ്പിച്ചത്. ഇതാ ഈ വിപത്തിനെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന്‌ ‘ഇക്സ്ചിക്ക്’ എന്ന പേരാണ് നല്‍കിയിട്ടുള്ളത്. 18 വയസും അതില്‍ കൂടുതലുമുള്ള പ്രായക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാം. യുഎസ് ഡ്രഗ് റെഗുലേറ്റര്‍ വാക്‌സിന് അംഗീകാരം നല്‍കിയതോടെ രോഗം വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കും. പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ചിക്കുന്‍ഗുനിയ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലും കൂടുതലായി കാണപ്പെടുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് 50 ലക്ഷം പേർക്കാണ് ചിക്കൻഗുനിയ രോഗം ബാധിച്ചത് ‘രോഗം കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചിക്കുന്‍ഗുനിയ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിന് തെളിവാണെ’ന്ന് എഫ്ഡിഎ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ…

      Read More »
    • ഒരു വിസ, ആറ് രാജ്യങ്ങള്‍: ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസ വിനോദസഞ്ചാരികൾക്ക് നേട്ടം, പ്രവാസികള്‍ക്കും ഗുണകരം

          ഗള്‍ഫ് രാജ്യങ്ങള്‍ അടിമുടി മാറുകയാണ്. ഏറെ കാലമായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഏകീകൃത വിസ യാഥാര്‍ഥ്യമാകുന്നു. ജിസിസിയിലെ ആറ് രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രിമാരുടെ യോഗം വിസയ്ക്ക് അംഗീകാരം നല്‍കി. മസ്‌ക്കറ്റില്‍ ചേര്‍ന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒറ്റ വീസയിൽ 6 ജിസിസി (യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഒമാൻ) രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസ കാലാവധിക്കകം ഓരോ രാജ്യത്തും നിശ്ചിത ദിവസം താമസിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അയൽ രാജ്യത്തേക്കു പോകാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ വേണ്ട എന്നതും സഞ്ചാരികൾക്ക് ഗുണകരമാകും. ട്രാഫിക് നിയമ ലംഘന വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പിക്കുന്ന പദ്ധതിക്കും ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഏതെങ്കിലും ഒരു ജിസിസി…

      Read More »
    • ലണ്ടന്‍ മേള: മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്

      ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം വ്യാപാര മേളയാണിത്. ലോകമെമ്ബാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകര്‍ഷിക്കുന്നതായിരുന്നു കേരള പവിലിയന്‍. കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി. ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുത്തത്. ഈ മാസം ആറിനു ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 11 വ്യാപാര പങ്കാളികള്‍ പങ്കെടുത്തു. കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് കേരള പവലിയന്‍ സജ്ജീകരിച്ചത്.

      Read More »
    • എട്ടുകാലി കടിച്ചു; ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം

      റിയോ ഡ റീ ജനീറോ: ഉഗ്രവിഷമുള്ള എട്ടുകാലി മുഖത്ത് കടിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28 കാരനായ ഡാര്‍ലിന്‍ മോറിയാസാണ് മരിച്ചത്. ഒക്ടോബര്‍ 31-ന് വടക്കുകിഴക്കന്‍ നഗരമായ മിറാനോര്‍ട്ടിലെ തന്റെ വീട്ടിലായിരുന്നപ്പോഴാണ് ചിലന്തി കടിച്ചത്. മോറിയാസിന്റെ 18 വയസുള്ള വളര്‍ത്തുപുത്രിക്കും ചിലന്തിയുടെ കടിയേറ്റിരുന്നു. ആ ആഴ്ച തന്നെ ഇരുവരും രോഗബാധിതപായി. തിങ്കളാഴ്ചയാണ് മോറിയാസ് മരിച്ചതെന്ന് ഭാര്യ ജുല്ലിയെനി ലിസ്‌ബോവ ബ്രസീലിയന്‍ വാര്‍ത്താ ഏജന്‍സിയായ ജി1-നോട് പറഞ്ഞു.കടിയേറ്റ ദിവസം തന്നെ അസ്വസ്ഥയുണ്ടായിരുന്നതായി മോറിയാസ് പറഞ്ഞതായി ലിസ്‌ബോവ പറഞ്ഞു. എട്ടുകാലി കടിച്ച ഭാഗത്തിന്റെ നിറംമാറാനും തുടങ്ങി. അലര്‍ജി ഉണ്ടായതിനെ തുടര്‍ന്നാണ് മിനറോട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച ആശുപത്രി വിടുകയും ചെയ്തു. പിന്നീട് മോറിയാസിന്റെ നില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച പാല്‍മാസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസം കഴിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മോറിയാസ് മരിക്കുന്നതിന് മുന്‍പ് കടിയേറ്റ ഭാഗത്തിന്റെ ക്ലോസപ്പ് ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പതിനഞ്ചാം വയസിലാണ്…

      Read More »
    • സൗദിയില്‍ അടിയന്തിര അറബ്, ഇസ്ലാമിക് ഉച്ചകോടികള്‍; പലസ്തീന്‍ വിഷയം ചര്‍ച്ചചെയ്യും

      റിയാദ്: പലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ റിയാദില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അടിയന്തര അറബ്, ഇസ്ലാമിക് ഉച്ചകോടികള്‍ ചേരുന്നു. അറബ് ഉച്ചകോടി ശനിയാഴ്ചയും ഒഐസി ഉച്ചകോടി ഞായറാഴ്ചയുമാണ് നടക്കുക. ശനിയാഴ്ച റിയാദില്‍ നടക്കേണ്ടിയിരുന്ന അറബ്, ആഫ്രിക്ക ഉച്ചകോടി അടിയന്തര ഉച്ചകോടികളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിട്ടുണ്ട്. പലസ്തീന്‍ ആക്രമണം വിശകലനം ചെയ്യാനും നിലപാടുകളും സമ്മര്‍ദങ്ങളും ഏകോപ്പിക്കാനുമാണ് അസാധാരണ ഉച്ചകോടികള്‍ വിളിച്ചുചേര്‍ത്തത്. ഒഐസി ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടികള്‍ തീരുമാനിച്ച സാഹചര്യത്തില്‍ റിയാദില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി നല്‍കി ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി, പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുര്‍റഹ്‌മാന്‍ യൂണിവേഴ്സിറ്റികള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു. അറബ് ലീഗുമായും ആഫ്രിക്കന്‍ യൂനിയന്‍ കമ്മീഷനുമായും ആശയവിനിമയം നടത്തിയ ശേഷമാണ് അറബ്, ആഫ്രിക്ക ഉച്ചകോടി നീട്ടിവെച്ചതെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതികൂലമായി…

      Read More »
    • സിറിയയിലെ ഇറാന്‍ ആയുധകേന്ദ്രം ആക്രമിച്ച് യു.എസ്; 9 മരണം

      വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ആയുധകേന്ദ്രത്തിനു നേരെ യു.എസ്സിന്റെ വ്യോമാക്രമണം. 9 പേര്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്. യു.എസ്. സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ്. നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. പശ്ചിമേഷ്യയില്‍ യു.എസ്. സേനയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സായുധപിന്തുണ നല്‍കുന്നത് ഈ ഇറാന്‍ ആയുധകേന്ദ്രങ്ങളാണെന്നാണ് യു.എസ്. പറയുന്നത്. ആയുധകേന്ദ്രത്തിനു നേരെ രണ്ട് എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. പ്രതിരോധ സേനയ്ക്ക് നേരെയുണ്ടായേക്കാവുന്ന ഏത് ആക്രമണവും തടുക്കാന്‍ യു.എസ്. സജ്ജമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു. തങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് യു.എസ്. നിലപാട്. 2500 സൈനികരാണ് യു.എസിന് ഇറാഖിലുള്ളത്. 900 പേര്‍ സിറിയയിലുമുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 40 ആക്രമണങ്ങളെങ്കിലും തങ്ങള്‍ക്ക് നേരെ നടന്നതായാണ് യു.എസ്. അവകാശപ്പെടുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി…

      Read More »
    Back to top button
    error: