NEWSWorld

മോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച്‌ ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ഇന്ത്യ.

മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Signature-ad

പരാമര്‍ശം വിവാദമായതിന് പിന്നാലെ ട്വീറ്റുകള്‍ മന്ത്രി നീക്കിയിരുന്നു.മാലദ്വീപിലെ ഒരു എംപിയും മറ്റൊരു മന്ത്രിയും സമാനരീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.

അതേസമയം മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച്‌ സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെയും എംപിയേയും സസ്​പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന,  എംപി അബ്ദുല്ല, മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്

കഴിഞ്ഞദിവസം മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും എക്സിൽ പോസ്റ്റ് ചെയ്തിരുന്നു..’എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിനിസ്റ്റർ .നരേന്ദ്ര ഡൈവർ’ എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.സമാന രീതിയിലുള്ള പോസ്റ്റുകളാണ് മറ്റുള്ളവരും പങ്ക് വച്ചത്.

Back to top button
error: